0%

Chapter Title : താഴ് വാരത്തിലെ പനിനീർപൂവ് 4 [AKH]

Author : Akh Read All Parts 382

പോയാനെ,

" അപ്പോ നീ അല്ലെ പറഞ്ഞെ ആ കൊച്ച് അവിടെ ഉണ്ടെന്ന് "

"ഉം. അവൾ ഉണ്ടാകും "

"എന്തായലും ഇവിടെ വരെ വന്നത് അല്ലെ ,ഒന്നു കണ്ടെച്ചു വരാം "

എന്നു പറഞ്ഞ് അമ്മ എന്നെ വിളിച്ചു കൊണ്ട് അവിടെക്ക് പോയി ,കൂടെ മാളുവും ,അമലും വന്നു ,

ഞാൻ കുറെ നെരം വിളിച്ചിട്ട് ആണു ലെച്ചു വന്നു വാതിൽ തുറന്നത്,

ഞാൻ നോക്കുമ്പോൾ അവൾ ഡ്രസ് ഒക്കെ മാറി സാധരണ ഇടാറുള്ള പാവാടയും ബ്ലൗസും ആണ് ധരിച്ചിക്കുന്നത് ,മുഖമോക്കെ ആകെ വല്ലാതെ ഇരിക്കുന്നു കണ്ണൊക്കെ കലങ്ങി മറിഞ്ഞിരിക്കുന്നു ,എനിക്ക് എന്തൊ അവളെ ഫെസ് ചേയ്യാൻ മടി ഞാൻ മാറി നിന്നു അവളും എന്റെ അതെ അവസ്ഥ ,

അപ്പോഴേക്കും അമ്മ വർത്തമാനം പറഞ്ഞു തുടങ്ങി.

"മോളാണൊ ലക്ഷ്മി ,ഞാൻ ഇവന്റെ അമ്മയാ ,"

അങ്ങനെ അമ്മ അമലിനെ മാളുവിനെയും അവൾക്ക് പരിച്ചയപ്പെടുത്തി കൊടുത്തു ,

മാളുവിനെ കണ്ടപ്പോ ലെച്ചു ഒന്നു പുഞ്ചിരിച്ചു ,അമ്മ അവളോട് എന്തൊക്കെ സംസാരിക്കുന്നുണ്ടായിരുന്നു ,

അമ്മയും ലെച്ചുവും കൂടി വീടിനകത്തേക്ക് കയറി മാളുവും അവരുടെ കൂടെ പോയി ഞാൻ പുറത്തു തന്നെ നിന്നു.

"ഡാ ,അജി യെ നിന്റെ സെലക്ഷൻ കൊള്ളാട്ടൊ, "

അമൽ എന്നേ നോക്കി പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു ,

ഞാൻ അവനോട് മാത്രം ലെച്ചു വിന്റെ കാര്യം പറഞ്ഞിരുന്നു,

"ഇവിടെ മനുഷ്യൻ അകെ ഭ്രാന്തു പിടിച്ചു നിൽക്കുമ്പോഴാ അവൻ സെലക്ഷനെ കുറിച്ച് പറയുന്നത് "

ഇത്ര നേരം ഉള്ളിൽ അടക്കി വച്ച പ്രയാസം എല്ലാം പെട്ടെന്ന് വെളിയിൽ
വന്നു,

" എന്തു പറ്റിയെടാ അജി ,"

എന്റെ മൂഡു മാറിയത് കണ്ട് എന്റെ അടുത്ത് വന്ന് എന്റെ തോളിൽ തട്ടിയിട്ട് അവൻ ചോദിച്ചു ,

ഞങ്ങൾ ആ വീടിന്റെ വരാന്തയിൽ നിന്ന് ഇറങ്ങി സൈഡിലോട്ട് മാറി നിന്നു സംസാരിച്ചു ,ഞാൻ ഇന്നു നടന്ന കാര്യങ്ങൾ മുഴുവൻ അവനോട് പറഞ്ഞു ,എല്ലാം കേട്ടു കഴിഞ്ഞിട്ട് അവൻ ,

" അപ്പോ അങ്ങനെ ഒക്കെ ആണല്ലെ കാര്യങ്ങൾ ,"

💬 Comments

View all comments