Chapter Title : താഴ് വാരത്തിലെ പനിനീർപൂവ് 4 [AKH]
കറി കഴിക്കുന്ന തോടൊപ്പം അമ്മയോട് ചോദിച്ചു ,
"ഓ ,ആ കറി ഞാൻ ഉണ്ടാക്കിയത് അല്ല ,ഇവിടെ ഉണ്ടായിരുന്നതാ ഇവൻ ഉണ്ടാക്കിയത് ആയിരിക്കും "
അമ്മ എന്റെ മുഖത് നോക്കി കൊണ്ട് പറഞ്ഞു,
"ഞാൻ ഉണ്ടാകിയത് അല്ല അമ്മെ ആ ല ക്ഷമി ഉണ്ടാക്കിയതാ ,ഞാൻ അമ്മയോട് പറഞ്ഞിട്ടില്ലെ അവളെ കുറിച്ച് ,"
" ആ ,അ കുട്ടിയെ കണ്ടില്ലല്ലൊ ?"
അമ്മ ചോദിച്ചു ,
" അത് ... അത്.. അവൾ ജോളി ചേച്ചിയുടെ അവിടെ ഉണ്ടാകും "
എനിക്കാണെങ്കിൽ അവളുടെ കാര്യം അലോച്ചിച്ചപ്പോ മുതൽ വീണ്ടും മനസ്സിന് എന്തൊ പോലെ ,അവൾ അങ്ങനെ പറഞ്ഞു പോയിട്ട് പിന്നെ ഇങ്ങോട്ടേക്ക് വന്നില്ലാല്ലോ ,അല്ലെങ്കിൽ ഉച്ചക്ക് ഇവിടെ വരാറുള്ളത് ആണു, ഇനി ചിലപ്പോ എന്നോട് താൽപര്യം ഇല്ലാത്ത കാരണം മാറി നിൽക്കുന്നത് ആവാം, ഞാൻ ഭക്ഷണം കഴിക്കുന്നതിനിടയിൽ ചിന്തിച്ചു കൂട്ടി ,
" നമ്മുക്ക് കഴിച്ചു കഴിഞ്ഞിട്ട് അവിടെ ഒന്നു പോകണം ,അധികം ദൂരം ഉണ്ടൊടാ"
അമ്മ എന്നോട് ചോദിച്ചു.
"എവിടെക്ക്?"
" നീ പറഞ്ഞ ആ വീട്ടിലെക്ക് "
" അതു ദേ ആ കാണുന്നത ,"
ഞാൻ ജനനിൽ കൂടി ജോളി ചേച്ചിയുടെ വീടു കാണിച്ചു കൊടുത്തു,
"ഓഹ് ,ഇത്ര അടുത്ത് ആയിരുന്നോ ,"
അങ്ങനെ ഞങ്ങൾ എല്ലാവരും ഫുഡ് കഴിച്ച് കഴിഞ്ഞ് കുറച്ചു നേരം വർത്തമാനം ഒക്കെ പറഞ്ഞിരുന്നു ,
ആ സമയത്ത് അമ്മ ജോളി ചേച്ചിയുടെ വീട്ടിലേക്ക് പോകാം എന്നു പറഞ്ഞു എന്നെ വിളിച്ചു ,
"എന്തിനാ അമ്മെ അവിടെ പോകുന്നത് ?, അവിടെ ജോളി ചേച്ചിയും ഭർത്താവും ഒക്കെ അവരുടെ വീട്ടിൽ പോയിരിക്കുക ആണു "
ഞാൻ അവളുടെ അടുത്തേക് പോകാനുള്ള മടി കൊണ്ട് അമ്മയോട് പറഞ്ഞു ,അവളുടെ മൂഡു എങ്ങനെ ആണെന്ന് അറിയില്ലല്ലോ ,കാലത്ത് ഞാൻ അതു ചോദിച്ചതിലുള്ള ദേഷ്യം അമ്മയേ കാണുബോൾ അവൾ പ്രകടിപ്പിച്ചാലോ എന്ന ഭയം ആയിരുന്നു എനിക്ക് '. അതെ സമയം അവളുടെ ഉത്തരം യെസ് എന്നായിരുന്നുവെങ്കിൽ ഇതിനോടകം അമ്മയെ കൂട്ടി ഞാൻ അവളെ കാണാൻ
💬 Comments
View all comments