Chapter Title : താഴ് വാരത്തിലെ പനിനീർപൂവ് 5 [AKH]
വീട്ടിൽ പോക്ക് വളരെ കുറവ് ആയി ,വീട്ടിൽ പോയാലും അധിക ദിവസം നിൽകാതെ തന്നെ ഞാൻ തിരിച്ചു താഴ്‌വാരത്തിലെക്ക് തന്നെ പോരുമായിരുന്നു എന്റെ പാതി ജീവൻ ഇവിടെ ആണല്ലോ ,
ലെച്ചു' അവൾക്ക് ഒരു പാട് കാര്യങ്ങൾ പറയാനുണ്ടായിരുന്നു എന്നോട് ,
അന്നവൾ എന്നെ കെട്ടിപ്പിടിച്ചു കൊണ്ട് അവൾക്ക് എന്നോടുള്ള ഇഷ്ടം പറയാതെ പറഞ്ഞു പക്ഷെ അതു കഴിഞ്ഞ് അവളിൽ നിന്ന് കേട്ടാ കാര്യങ്ങൾ എന്നെ വളരെ അധികം ഞെട്ടിച്ചു കളഞ്ഞു ,ഞാൻ ഒരിക്കലും പ്രതിക്ഷിക്കാത്ത കാര്യങ്ങൾ ആണ് അവൾ പറഞ്ഞത്, അവളുടെ ജനന രഹസ്യം , അപ്പോഴാണ് അവളുടെ അച്ചനും അമ്മയും ആരെനുള്ള രഹസ്യം ഞാൻ അറിയുന്നത് ,
അന്നവൾ എന്നോട് പറഞ്ഞ കാര്യങ്ങൾ ഞാൻ ഇപ്പോഴും ഓർക്കുന്നു ,
" അജിയേട്ടാ ,എന്റെ അച്ചനെം അമ്മയെം കുറിച്ച് ചോദിച്ചില്ലെ ?"
"മം"
"എന്റെ അമ്മ ദേവിക ,ജോസഫ് അപ്പച്ചന്റെ കൂട്ടുകാരൻ ദിവാകരന്റെ മോൾ ആണ് എന്റെ അമ്മ ദിവാകരൻ അപ്പുപ്പന് ജോൺ അച്ചായാന്റെ തോട്ടത്തിൽ ആയിരുന്നു ജോലി , അമ്മക്ക് അമ്മയുടെ അച്ചൻ മത്രമെ ഉണ്ടായിരുന്നോളു അമ്മയുടെ അമ്മ വർഷങ്ങൾ ക്ക് മുൻപെ മരിച്ച് പോയിരുന്നു ,അന്നത്തെ കാലത്ത് സ്കൂളിൽ ഒന്നും പോകാത്ത കാരണം അമ്മ ജോൺ അച്ചായന്റെ വീട്ടിൽ പണിക്കും പോകുമായിരുന്നു ആ സമയത്ത് ആണു അമ്മ എന്റെ അച്ചനും ആയി ഇഷ്ടത്തിൽ ആകുന്നത് അവർ തമ്മിൽ അടുത്തു പക്ഷെ അവരുടെ ബന്ധം അധിക നാൾ നീണ്ടു നിന്നില്ല എന്തോ ചില കാരണങ്ങൾ കൊണ്ട് അവർ വേർപിരിഞ്ഞു ,അച്ചൻ ഈ നാട്ടിൽ നിന്നു
💬 Comments
View all comments