0%

Chapter Title : താഴ് വാരത്തിലെ പനിനീർപൂവ് 5 [AKH]

Author : Akh Read All Parts 490

ജോലി തേടി പുറത്ത് എവിടെക്കൊ പോവുകയും ചേയ്തു ,അച്ചൻ പോയി കഴിഞ്ഞാണ് അമ്മ അറിയുന്നത് ഞാൻ അമ്മയുടെ വയറ്റിൽ വളരുന്ന കാര്യം ,അപ്പോഴേക്കും എല്ലാം കൈവിട്ടിരുന്നു അമ്മ ഗർഭണി ആണെന്നു അറിഞ്ഞ അപ്പുപ്പൻ ആരോടും പറയാതെ ഈ നാട്ടിൽ നിന്ന് അമ്മയെം കൊണ്ട് ഒരു ബന്ധു വീട്ടിലെക്ക് പോയി ,അവിടെ വെച്ചാണ് ഞാൻ ഉണ്ടാകുന്നത് , ഞാൻ ജനിച്ച് കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ അപ്പുപ്പനും ഞങ്ങളെ വിട്ടു എന്നെന്നെക്കും വിട പറഞ്ഞു ,പിന്നിട് അമ്മ വീട്ടു ജോലിയും കരിങ്കൽ ക്വാറിയിലെ പണിയും ഒക്കെ എടുത്തിട്ടാണ് എന്നെ വളർത്തിയത് ,അങ്ങനെ ഞങ്ങൾ സുഖമായി ജീവിക്കുന്ന സമയം എനിക്ക് പന്ത്രണ്ട് വയസ് ഒക്കെ ആയി ,വീണ്ടും ഞങ്ങളുടെ ജീവിതത്തിലെക്ക് ഇടുത്തി പോലെ ആണ് ആ സംഭവവും വരുന്നത് ക്വാറിയിൽ വലിയോരു സ്ഫോടനം അതിൽ അമ്മക്ക് സാരമായി തന്നെ പരിക്ക് പറ്റി ,അതു കഴിഞ്ഞ് കുറച്ചു നാൾ മാത്രമെ. എന്റെ അമ്മ......"

അവൾ ബാക്കി പറയാനക്കാതെ എന്റെ നെഞ്ചിൽ കിടന്നു വിത്തുമ്പി,

" ലെച്ചു .. ലെച്ചു.. നീ കരയാതെ, മതി കഥ പറഞ്ഞത് ,നിനക്ക് വിഷമമാകുന്ന കാര്യങ്ങൾ ഒന്നും കേൾക്കണ്ടാ,... എനിക്ക് അറിയുകയും വേണ്ടാ .. എനിക്ക് നിന്നെ മതി നിന്നെ മാത്രം, പുഞ്ചിരിക്കുന്ന എന്റെ ലെച്ചു നെ കാണാന എനിക്ക് ഇഷ്ടം ,അല്ലാതെ നീ ഇങ്ങനെ നിന്നു വിതുമ്പുന്നത് കാണാൻ ഉള്ള ത്രാണി എനിക്ക് ഇല്ലാ.."

ഞാൻ അതു പറഞ്ഞു അവളെ തോളിൽ പിടിച്ച് കൊണ്ട് എന്റെ നെഞ്ചിൽ നിന്ന് അടർത്തി മാറ്റി, എന്നിട്ട് അവളുടെ മുഖം കൈക്കൊണ്ട്

💬 Comments

View all comments