0%

Chapter Title : താഴ് വാരത്തിലെ പനിനീർപൂവ് 5 [AKH]

Author : Akh Read All Parts 490

ഉയർത്തിയിട്ട് അവളുടെ കണ്ണിൽ തളം കെട്ടി കിടന്ന കണ്ണുനീർ ഞാൻ കൈകൊണ്ട് തുടച്ചു നീക്കി ,ഞാൻ കണ്ണിര് തുടച്ചു കഴിഞ്ഞിട്ടും അവൾ എന്റെ മുഖത്തേക്ക് നോക്കി അതേ നിൽപ് നിന്നു ,ആ നോട്ടത്തിന്റെ അർത്ഥം മനസിലാക്കാൻ എനിക്ക് അധികം നേരം വേണ്ടി വന്നില്ല .അവളുടെ മനസും ശരീരവും കാത്തു സൂക്ഷിക്കാനും അവളുടെ കൂടെ താങ്ങും തണലും ആയി എന്നും കൂടെ ഉണ്ടാകുന്ന അവളുടെ ഇണ്ണയെ കണ്ടതിലുള്ള സന്തോഷം ആണ് എനിക്ക് അവളുടെ കണ്ണുകളിൽ കാണൻ കഴിഞ്ഞത് ,

" ലെച്ചു ദേ നിന്റെ കവിളത്ത് ..."

അങ്ങനെ പറഞ്ഞു കൊണ്ട് ഞാൻ അവളുടെ കണ്ണീർ ഒഴുകി വരുന്ന ആ വലത് കവിളിൽ ചുബിച്ചു.

" എന്താ അജിയേട്ടാ ഇതു, അങ്ങോട്ട് മാറി നിന്നേ "

അവൾ കൊഞ്ചുന്ന സ്വരത്തിൽ എന്നോട് അങ്ങനെ പറഞ്ഞു കൊണ്ട് എന്നെ തള്ളി നീക്കി ,

"അല്ല '.എന്റെ പെണ്ണിന്റെ കവിളിൽ ഒന്നു തോടാൻ പോലും എനിക്ക് അവകാശം ഇല്ലേ "

ഞാൻ ചോദിച്ചു,

" ഇതേപോലെ തോട്ടു കൊണ്ടുള്ള പരിപാടി ഒക്കെ കല്യാണം കഴിഞ്ഞിട്ട് മതി "

അവൾ പറഞ്ഞു ,

" എന്നാ ശരി"

ഞാൻ നിരാശ കലർന്ന മുഖത്തോടെ പറഞ്ഞു ,

"അല്ല ലെച്ചു വെ നിന്റെ കണ്ണിരിന്നു എന്താ പ്രത്യേക മാധുര്യം "

എന്റെ ചുണ്ടിൽ പറ്റിയിരിക്കുന്ന അവളുടെ കണ്ണീർ തുള്ളികൾ ഞാൻ നാവുകൊണ്ട് നുണഞ്ഞ് ഒരു കള്ള ചിരിയോടെ പറഞ്ഞു.

" ഹെയ് മധുരമൊ എന്റെ കണ്ണിരിനോ,അജിയേട്ടന് തോന്നിതാവും "

ഒരു നിഷ്കളങ്ക ഭാവത്തോടെ അവൾ

💬 Comments

View all comments