Chapter Title : താഴ് വാരത്തിലെ പനിനീർപൂവ് 8 [AKH]
അവൾ പറഞ്ഞു.
"പ്രിയ ഈ മാസം കൂടി ഒള്ളു നീ അടുത്ത മാസവും പോകും .ഈ പ്രൊജക്റ്റ് ന്റെ അവസാനഘട്ടത്തിൽ പുതിയ പ്ലേസ്മെന്റ് നടത്താൻ പാടാണ്. ഞാൻ ഒന്നു എഛ് ആർ മാനേജർ ഉം ആയി ഒന്നു സംസാരിക്കട്ടെ എന്നിട്ട് പറയാം. "
ഞാൻ അവളോട് പറഞ്ഞു.
കാര്യം ശെരി ഞാൻ ആണു ആ ബ്രാഞ്ചിലെ ജിഎം . എല്ലാ കണ്ട്രോളും എനിക്ക് ആണു പക്ഷെ ഈ സമയത്ത് ആൾകാർ ഷോർട്ടേജ് വന്നാൽ അതു എനിക്കു തന്നെ ആണു ദോഷം. വർക്ക് നീങ്ങില്ല. അതാ ഞാൻ എഛ് ആർ നോട് ചോദിച്ചിട്ട് പറയാം എന്നു പറഞ്ഞതു . പുതിയ രണ്ടുപേരെ പെട്ടന്ന് കിട്ടണം അല്ലോ.
അങ്ങനെ ഞങ്ങൾ സംസാരിച്ചു കൊണ്ട് അവളുടെ ഫ്‌ളാറ്റിൽ എത്തി .
അവൾ കാറിൽ നിന്നും ഇറങ്ങി എന്റെ ഡോറിന്റെ അടുത്ത് വന്നു.
"അതെ മോനെ നാളെ ഓഫീസിലോട്ട് വരാണോട്ടോ . രണ്ടും കൂടി മടി പിടിച്ചു ഇരിക്കരുത് "
അവൾ പാറഞ്ഞു.
"ഓഹ് ശരി മാഡം "
ഞാൻ അവളെ കളിയാക്കിയ രീതിയിൽ പറഞ്ഞു.
",അപ്പൊ ഒക്കെ ഡാ ബൈ. നാളെ കാണാം "
അവൾ അതും പറഞ്ഞു എന്റെ കവിളിൽ ഒരു ഉമ്മയും തന്നു . ഫ്ലാറ്റിലേക്ക് നടന്നു നീങ്ങി. ഞാൻ പതിയെ അവിടെ നിന്നും വണ്ടി എടുത്തു.
"!എന്തോ മനസിന് വല്ലാത്ത വിഷമം പോലെ . അവർ രണ്ടു പേരും പോവുക ആണെന്ന് അറിഞ്ഞപ്പോൾ. ഇവിടെ വന്ന സമയത്തു ഉണ്ടായ ഒരു ഫീൽ. ആദ്യം സെബിൻ ഉണ്ടായിരുന്നു കൂട്ടിനു പിന്നെ അവൻ തിരിച്ചു പോയി കഴിഞ്ഞു സ്റ്റെല്ല യും ആയി ചങ്ങാത്തം ആയതു മുതൽ ഇന്നേ വരെ ഞാൻ ഒറ്റപ്പെട്ട ഫീൽ എനിക്ക് തോന്നിയിട്ടില്ല. പക്ഷെ ഇന്ന് അവരും എന്നെ വിട്ടു പോകുന്നു. ഞാനാരാ അവരെ തടയാൻ? അവർക്ക് അവരുടെ ജീവിതം അല്ലെ പ്രധാനം. അവർ ജീവിക്കട്ടെ, !"
അങ്ങനെ ഞാൻ ഓരോന്ന് ചിന്തിച്ചുകൊണ്ട് ഞാൻ ഫ്ലാറ്റിൽ തിരിച്ചു എത്തി . പോരുന്ന വഴിക്ക് ഞാൻ ഫുഡ് പാർസൽ വാങ്ങിയിരുന്നു.
💬 Comments
View all comments