Chapter Title : താഴ് വാരത്തിലെ പനിനീർപൂവ് 8 [AKH]
",അതെ ഞാൻ രണ്ടുമാസം കഴിഞ്ഞാൽ നാട്ടിലേക്ക് പോകും "
അവൾ പറഞ്ഞു.
"എന്താ ഇത്ര പെട്ടന്ന് "
"പെട്ടന്ന് ഒന്നും അല്ല ഞാൻ ലീവിന് പോയിട്ട് ഒന്നര വർഷത്തോളം ആയില്ലേ, പിന്നെ എനിക്ക് ഒരു കല്യാണാലോചന വന്നിട്ടുണ്ട് ഏതാണ്ട് ഉറച്ച മട്ടാ. അച്ഛൻ വിളിച്ചിരുന്നു ചെല്ലാൻ പറഞ്ഞു. "
അവൾ പറഞ്ഞു.
"അപ്പൊ രണ്ടു പേരും എന്നെ തനിച്ചാക്കി പോവുക ആണല്ലേ "
ഞാൻ ചെറു വിഷമത്തോടെ പറഞ്ഞു.
"എടാ കുറെ നാൾ ആയി അച്ഛനും അമ്മയും നിർബന്ധിക്കുന്നത് ഇനിയെങ്കിലും അവർ പറയുന്നത് കേൾകാം എന്നു വിചാരിച്ചു.നിന്നോട് ഇതു പറയാൻ വേണ്ടി ഞാൻ കുറച്ചു ദിവസം ആയി നടക്കുന്നു , അവസരം ഒത്തു വരാത്തത് കൊണ്ട് പറഞ്ഞില്ല എന്നെ ഒള്ളു "
അവൾ പറഞ്ഞു.
"ഉം, ശരി, നീ ചെക്കനെ കണ്ടോ "
"ഉം , വീഡിയോ കാളിങ് ചെയ്തിരുന്നു .ആൾക്ക് നാട്ടിൽ ചെറിയ എന്തോ ബിസിനസ് ആണു "
അവൾ പറഞ്ഞു.
"അപ്പോൾ കല്യാണം കഴിഞ്ഞാൽ നീ തിരിച്ചു വരില്ലേ ?"
"അറിയില്ല , അവർ ഒക്കെ എന്താ പറയുന്നത് എന്നു , ഞാൻ ലീവിന് ആണു അപേക്ഷിച്ചിരിക്കുന്നത്. പിന്നെ ഞാൻ ലീവ് ചോദിച്ചപ്പോൾ എഛ് ആർ പറഞ്ഞു ആ പുതിയ പ്രൊജക്റ്റ് കഴിയാതെ പോകാൻ പറ്റില്ല എന്നു. ആ പ്രൊജക്റ്റ് തീരാൻ നാലു മാസത്തിൽ കൂടുതൽ ആവില്ലേ അപ്പൊ നീ ഒന്നു ശെരി ആക്കി തരണം എന്റെ കാര്യം. "
അവൾ പറഞ്ഞു.
"പ്രിയ ഈ മാസം കൂടി ഒള്ളു നീ അടുത്ത മാസവും
💬 Comments
View all comments