Chapter Title : താഴ് വാരത്തിലെ പനിനീർപൂവ് 8 [AKH]
പോകും .ഈ പ്രൊജക്റ്റ് ന്റെ അവസാനഘട്ടത്തിൽ പുതിയ പ്ലേസ്മെന്റ് നടത്താൻ പാടാണ്. ഞാൻ ഒന്നു എഛ് ആർ മാനേജർ ഉം ആയി ഒന്നു സംസാരിക്കട്ടെ എന്നിട്ട് പറയാം. "
ഞാൻ അവളോട് പറഞ്ഞു.
കാര്യം ശെരി ഞാൻ ആണു ആ ബ്രാഞ്ചിലെ ജിഎം . എല്ലാ കണ്ട്രോളും എനിക്ക് ആണു പക്ഷെ ഈ സമയത്ത് ആൾകാർ ഷോർട്ടേജ് വന്നാൽ അതു എനിക്കു തന്നെ ആണു ദോഷം. വർക്ക് നീങ്ങില്ല. അതാ ഞാൻ എഛ് ആർ നോട് ചോദിച്ചിട്ട് പറയാം എന്നു പറഞ്ഞതു . പുതിയ രണ്ടുപേരെ പെട്ടന്ന് കിട്ടണം അല്ലോ.
അങ്ങനെ ഞങ്ങൾ സംസാരിച്ചു കൊണ്ട് അവളുടെ ഫ്‌ളാറ്റിൽ എത്തി .
അവൾ കാറിൽ നിന്നും ഇറങ്ങി എന്റെ ഡോറിന്റെ അടുത്ത് വന്നു.
"അതെ മോനെ നാളെ ഓഫീസിലോട്ട് വരാണോട്ടോ . രണ്ടും കൂടി മടി പിടിച്ചു ഇരിക്കരുത് "
അവൾ പാറഞ്ഞു.
"ഓഹ് ശരി മാഡം "
ഞാൻ അവളെ കളിയാക്കിയ രീതിയിൽ പറഞ്ഞു.
",അപ്പൊ ഒക്കെ ഡാ ബൈ. നാളെ കാണാം "
അവൾ അതും പറഞ്ഞു എന്റെ കവിളിൽ ഒരു ഉമ്മയും തന്നു . ഫ്ലാറ്റിലേക്ക് നടന്നു നീങ്ങി. ഞാൻ പതിയെ അവിടെ നിന്നും വണ്ടി എടുത്തു.
"!എന്തോ മനസിന് വല്ലാത്ത വിഷമം പോലെ . അവർ രണ്ടു പേരും പോവുക ആണെന്ന് അറിഞ്ഞപ്പോൾ. ഇവിടെ വന്ന സമയത്തു ഉണ്ടായ ഒരു ഫീൽ. ആദ്യം സെബിൻ ഉണ്ടായിരുന്നു കൂട്ടിനു പിന്നെ അവൻ തിരിച്ചു പോയി കഴിഞ്ഞു സ്റ്റെല്ല യും ആയി ചങ്ങാത്തം ആയതു
💬 Comments
View all comments