0%

Chapter Title : താഴ് വാരത്തിലെ പനിനീർപൂവ് 8 [AKH]

Author : Akh Read All Parts 1.5K

എന്റെ മടിയിൽ കിടന്നു ടീവി കാണുന്നതിനിടയിൽ ഞാൻ അവളോട്‌ ചോദിച്ചു.

"കല്യാണക്കാര്യം ആണോ ?"

"ഉം "

"അവൾ പറഞ്ഞിരുന്നു, നിന്നോട് അവൾ തന്നെ പറയാം എന്നു പറഞ്ഞോണ്ട് ആണു ഞാൻ പറയാതിരുന്നത് "

"ഉം. "

"അല്ല, നീ കല്യാണം ഒന്നും നോക്കുന്നില്ലേ ?"

"എനിക്കൊ?"

"അല്ല പിന്നെ എനിക്കോ ?പ്രായം പത്ത് മുപ്പതു ആയില്ലേ "

അവൾ ചോദിച്ചു.

"ഹേയ്, 29 ആവുന്നോള്ളൂ, കല്യാണം ഒന്നും നമ്മുടെ ജീവിതത്തിൽ പറഞ്ഞിട്ടില്ല. "

"അതെന്താ, നീ സന്യസിക്കാൻ പോവുക ആണോ ?"

"ഹേയ് ഇല്ല, ഇങ്ങനെ നടന്നാൽ പോരെ "

"എത്ര നാൾ എന്നു വെച്ച നീ ഇങ്ങനെ മറ്റുള്ളവരുടെ മുതൽ കട്ട് ജീവിക്കുന്നെ നിനക്കും വേണ്ടേ സ്വന്തം ആയി ഒരെണ്ണം. "

അവൾ പറഞ്ഞു.

"അപ്പൊ നീയൊക്കെ എന്നെ കുറിച്ച് അങ്ങനെയാ കരുതി ഇരിക്കുന്നെ കട്ട് തിന്നുന്നവൻ ആയിട്ട്,,ശെരിയാ അജി മറ്റുള്ളവരുടെ മുതൽ കട്ട് തിന്നുന്നവൻ ആണു, നീ എഴുന്നേറ്റോ ഞാൻ നിന്നെ തിരിച്ചു കൊണ്ടാക്കാം, ഞാൻ കാരണം ആരും ആരെയും വഞ്ചിക്കേണ്ടാ "

ഞാൻ വിഷമത്തോടെ അതു പറയുന്നതോടൊപ്പം അവളുടെ തല എന്റെ മടിയിൽ നിന്നും മാറ്റാൻ ആയി കൈ കൊണ്ട് ചെന്നു. ആ കൈയിൽ പിടിച്ചു കൊണ്ട് അവൾ പറഞ്ഞു.

"എടാ ഞാൻ അതൊന്നും ഉദ്ദേശിച്ച് പറഞ്ഞത് അല്ല, നീ പഴയത് ഒക്കെ മറന്നു ഒരാളെ ജീവിത പങ്കാളി ആയി സ്വികരി ക്കുന്നത് കാണാൻ ഉള്ള മോഹം കൊണ്ട് പറഞ്ഞതാ "

അവൾ എന്റെ കൈയിൽ പിടിച്ചു മുഖത്ത് നോക്കി കൊണ്ട്

💬 Comments

View all comments