0%

Chapter Title : താഴ് വാരത്തിലെ പനിനീർപൂവ് 8 [AKH]

Author : Akh Read All Parts 428

മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നു.

ഞാൻ ഷാർജയിൽ വന്നിട്ട് ഇപ്പോൾ നാലു വർഷത്തിൽ കൂടുതൽ ആയി. ഇവിടെ വരുമ്പോഴുള്ള ആ പഴയ അജി അല്ല ഞാൻ ഇപ്പോ. ഷാർജയിലേ ജീവിതം എന്നെയും മാറ്റി മറിച്ചു. ആദ്യം ഇവിടെ വന്ന നാളുകളിൽ എനിക്ക് ഈ സ്ഥലത്തോട് പൊരുത്തപ്പെടാൻ വളരെ പാടായിരുന്നു . പക്ഷെ പിന്നിട് പതിയെ പതിയെ ഞാൻ ഇവിടം ഒത്തു ചേരാൻ തുടങ്ങി. അസിസ്റ്റന്റ് മാനേജർ ആയി വന്ന ഞാൻ ഇപ്പോ ദോസ്ത് ഗ്രൂപ്പിന്റെ ഇവിടത്തെ ബ്രാഞ്ചിന്റെ ജിഎം പോസ്റ്റിൽ എത്തിനില്കുന്നു. അനിൽ സാറിന് എന്നോട് ഉള്ള ഇഷ്ടം ആണോ എന്റെ ആത്മാർത്ഥക്കുള്ള പ്രതിഫലം ആണോ എന്ന് അറിയില്ല ഞാൻ ഈ നിലയിൽ ഏത്താൻ കാരണം ആയതു. എന്തയാലും ഞാൻ ഇപ്പോ ഒരു ടോപ് ലെവലിൽ ആണു. സ്വന്തം ആയി ഫ്ലാറ്റ്. കാർ . അത്യാവശ്യം ബാങ്ക് ബാലൻസ്. എല്ലാം കൊണ്ടും ഞാൻ ഉയരത്തിൽ ആണു. പക്ഷെ എല്ലാം ഉണ്ടായിട്ടും എന്താ കാര്യം ഇഷ്ടപ്പെടുന്നവർ കൂടെയില്ലെങ്കിൽ.

അന്ന് ഞാൻ അനിൽ സാറിന്റെ അവിടെന്നു ഇന്റർവ്യൂ കഴിഞ്ഞു ഒരു മാസം കഴിഞ്ഞപ്പോൾ എനിക്ക് വിസയും ടിക്കറ്റും ജോലിയും ശെരി ആക്കിത്തന്നു അനിൽ സാർ. ഇവിടെ വന്നു ഇത്രയും വർഷം ആയിട്ടും ഞാൻ നാട്ടിൽ ആരും ആയി ബന്ധപ്പെട്ടില്ല . അമ്മയെയും അച്ഛനെയും ലെച്ചുവിനെയും ഞാൻ മനഃപൂർവം മറന്നു .

ഇവിടെ വന്ന സമയത്തു . ജോലിക്ക് പോക്ക് ഒരു കടമ്പ ആയിരുന്നു. ഒന്നിനും ഒരു താല്പര്യം ഇല്ലാത്ത പെരുമാറ്റം ആയിരുന്നു എന്റെ . ഓഫിസ് വിട്ടാൽ റൂം. റും വിട്ടാൽ ഓഫീസ് അതു മാത്രം ആയിരുന്നു എന്റെ ജീവിതം. രാത്രികാലങ്ങളിൽ പഴയജീവിതത്തിലേ നഷ്ടങ്ങൾ ഓർത്തു ഒരുപാട് കരഞ്ഞു ഉറക്കം ഇല്ലാത്ത രാത്രികൾ ആയിരുന്നു എനിക്ക് പലപ്പോഴും. അങ്ങനെ ആ ഇടക്ക് പഴയതു ഒക്കെ മറക്കാൻ വേണ്ടി ഞാൻ ചെറുതായി മദ്യപാനവും തുടങ്ങി . പക്ഷെ അതുകൊണ്ട് ഒന്നും എന്റെ ദുഃഖങ്ങൾ മറക്കാൻ ആയില്ല . മദ്യപാനം തുടങ്ങിയപ്പോൾ ഓഫീസ് പോക്കും കുറഞ്ഞു . അങ്ങനെ രണ്ടു മാസം കടന്നു പോയി.

അങ്ങനെ ഇരിക്കെ ഒരു നാൾ അനിൽ സാർ കമ്പനി സന്ദർശിക്കാൻ ആയി വന്നു. കൂടെ സെബിനും ഉണ്ടായിരുന്നു. അവനു ഇവിടുത്തെ ബ്രാഞ്ചിൽ ജോലി ശെരി ആക്കിയിരുന്നു. അതും എന്റെ കൂടെ. എന്റെ പെർഫോമൻസ് കണ്ട അനിൽ സാർ എന്നെ ക്യാബിനിലേക്ക് വിളിപ്പിച്ചു. സെബിനും ഉണ്ടായിരുന്നു

💬 Comments

View all comments