താഴ് വാരത്തിലെ പനിനീർപൂവ് 9 [AKH]

📝 Ongoing

👁 90318 views ❤ 380 likes 💬 181 comments

താഴ് വാരത്തിലെ പനിനീർപൂവ് 9
[ഒരു പ്രണയ കഥ]
Thazvaarathe Panineerpookkal Part 9 Author : AKH |  Previous Parts

അജിയുടെ പ്രവാസജീവിതം.

അപ്പ്സരസിന്റെ വരവും കാത്ത് ഞാൻ കസേരയിൽ ഇരുന്നു. കുറച്ചു നേരം ആയിട്ടും ആരെയും കാണാതിരുന്നപ്പോൾ ഇനി സ്റ്റെല്ല എന്നെ വെറുതെ ആക്കിയത് ആണോ?,ആവാൻ സാധ്യത ഇല്ല എഛ് ആർ മാനേജർ തോമസ് പറഞ്ഞിരുന്നു പുതിയ സ്റ്റാഫ്‌ നെ റിക്രൂട്ട് ചെയ്തിട്ടുണ്ട് എന്നു. അവരെ ഇന്റർവ്യൂ എടുക്കുന്ന ദിവസം എനിക്ക് ഒരു മീറ്റിംഗ് ഉണ്ടായിരുന്നു അതിനാൽ എനിക്ക് അതിൽ പങ്കെടുക്കാൻ പറ്റിയും ഇല്ല.

പിന്നെയും കുറച്ചു നേരം ആയിട്ടും ആരെയും കാണാത്തോണ്ട് ഞാൻ സ്റ്റെല്ലയെ വിളിക്കാൻ ഫോൺ ന്റെ റിസീവർ എടുത്തു ഡെയിൽ ചെയ്തു.

"എസ്ക്യൂസ്‌ മീ സാർ "

പെട്ടന്ന് ആണു എന്റെ ക്യാബിനിലേക്കുള്ള ഡോർ തുറന്നു ആ കിളിനാദം ഞാൻ കേട്ടത്.
ഫോണിന്റെ റിസീവർ താഴെ വെച്ചു ഞാൻ ആ ഭാഗത്തേക്ക് നോക്കി.
ഒറ്റ നോട്ടത്തിൽ തന്നെ എന്റെ ശ്വാസം ചെറുതായി നിലച്ചു പോയി.
ആ കിളിനാദത്തിന്റെ ഉടമ അവളുടെ തല മാത്രം എന്റെ ക്യാബിനിലുളിലേക്ക് ഇട്ടു എന്നെ നോക്കി..

ഞാൻ ആദ്യം ആയാണ് ഇത്രയേറെ ഭംഗി ഉള്ള കണ്ണുകൾ കാണുന്നത്,
തിളങ്ങുന്ന ആ കണ്ണുകൾ എന്റെ മറുപടിക്കായി കാത്ത് നിന്നു.
ഞാൻ വെറുതെ അവളുടെ മുഖത്തേക്ക് നോക്കി, ചുരുണ്ട ചെമ്പൻ മുടികൾ അവളുടെ മുഖത്തിനു പ്രത്യേക ഭംഗി നൽകുന്നുണ്ടായിരുന്നു,
അതിനേക്കാൾ എറെ എന്നെ ആകർഷിച്ചത്, പവിഴംപോലെ തിളങ്ങുന്ന അവളുടെ

📚 Chapters

1 published

Related Stories

💬 Comments

View all comments