0%

Chapter Title : താഴ് വാരത്തിലെ പനിനീർപൂവ് [AKH]

Author : Akh Read All Parts 1.1K

വാതിക്കലിൽ
നിന്നു. അവരുടെ രണ്ടു പേരുടെയും കണ്ണുകൾ നിറഞ്ഞു കവിഞ്ഞിരുന്നു ,
ഞാൻ അവരുടെ മുഖത്തേക്ക് നോക്കി നിർവികാരനായി വാതിക്കലിൽ തന്നെ കുറച്ചു നേരം നിന്നു.
അവരുടെ ഒറ്റ മോനായ എന്നെ ഇനി ഒരിക്കലും കാണാൻ സാധിക്കുകയില്ലല്ലോ എന്ന നോമ്പരത്തിൽ ആയിരിക്കാം അവരുടെ കണ്ണുകൾ നിറഞ്ഞത്.

കുറച്ചു സമയത്തിനുള്ളിൽ ഒരു വലിയ ചൂളം വിളിയോടെ വണ്ടി മുൻപോട്ട് എടുത്തു ,ഞാൻ അവരെ നോക്കി കൈ കാണിച്ചു ,അമ്മ അച്ചന്റെ നെഞ്ചിൽ തല വെച്ച് നിൽക്കുന്നുണ്ടായിരുന്നു .ട്രെയിൻ പതുക്കെ നിങ്ങി തുടങ്ങി ,സ്റ്റേഷൻ വിട്ട് ട്രെയിൽ കൊൽക്കത്ത നഗരം ലക്ഷ്യം ആക്കി ചെറു ശബ്ദത്തിൽ ചലിച്ചു കൊണ്ടിരുന്നു, ഞാൻ വാതിക്കലിൽ നിന്ന് പെട്ടിയും എടുത്ത് സീറ്റ് ലക്ഷ്യം വെച്ച് അകത്തെക്ക് നടന്നു ,അങ്ങനെ കുറച്ചു സമയത്തെ അന്വേഷത്തിനോടുവിൽ സീറ്റ് കണ്ടെത്തി ,

ഞാൻ സീറ്റിൽ ചെന്നു ഇരുന്നു, അതൊരു വിൻഡോ സീറ്റ് ആയിരുന്നു ,ടിക്കറ്റ് റിസർവേഷൻ ഉള്ളത് കൊണ്ട് സീറ്റിനു കുഴപ്പം ഒന്നും ഉണ്ടായില്ല ,സീസൺ അല്ലത്താ കാരണം തിരക്കും കുറവാണ് , ഞാൻ പുറത്തെ കാഴ്ച്ചകളും നോക്കി ഇരുന്നു ,

ഞാൻ ചേയ്ത തെറ്റുകൾക്ക് ഈശ്വരൻ എന്നെ കുറെ യെറെ ശിക്ഷിച്ചു ,ഇനിയെങ്കിലും അതിൽ നിന്ന് എനിക്ക് ഒരു മോചനം വേണം, അതിനു വേണ്ടി ആണു ഈ യാത്ര, ഈ യാത്രയിലും ഞാൻ ലക്ഷ്യം കണ്ടിലെങ്കിൽ ഇനിയൊരു തിരിച്ചു വരവ് ഇവിടെക്ക് ഉണ്ടാകില്ല എന്നു പറഞ്ഞാണ് ഞാൻ വീട്ടിൽ നിന്ന് ഇറങ്ങിയത്.

ട്രെയിൻ നല്ല വേഗത്തിൽ സഞ്ചരിച്ചു കൊണ്ടിരുന്നു ,ഞാൻ പുറത്തെ കാഴ്ച്ചകൾ കണ്ടു കൊണ്ട് ഇരുന്നു

💬 Comments

View all comments