0%

Chapter Title : താഴ് വാരത്തിലെ പനിനീർപൂവ് [AKH]

Author : Akh Read All Parts 285

നടത്താറുണ്ടായിരുന്നു ,ഞാൻ മാത്രം അങ്ങനത്തെ പരിപ്പാടിക്ക് ഒന്നും പോയിട്ടുണ്ടായിരുന്നില്ല. എന്റെ മനസിൽ ചില ദൃഡ നിശ്ചയങ്ങൾ ആണു അതിനു കാരണം ,
ഞാൻ ഒരു പെണ്ണിന്റെ കൂടെ മാത്രമെ കിടക്ക പങ്കിടുകയോള്ളു ,അവൾ എന്റെ ഒപ്പം ജീവിതകാലം മുഴുവൻ ഉണ്ടായിരിക്കുകയും വേണം എന്ന് ഞാൻ മനസിൽ ഉറപ്പിച്ചിരുന്നു , ഇതു കാരണം ആണു ഞാൻ ആർക്കും പിടികൊടുക്കാതിരുന്നത്. എന്റെ മനസിന് ഇഷ്ട പ്പെട്ട ഒരാളിനെയും ഇതുവരെ കണ്ടുമുട്ടിയിട്ടും ഉണ്ടായിരുന്നില്ല.

അങ്ങനെ ഞാൻ ഒട്ടോയിൽ വിടിന്റെ പടിക്കൽ എത്തി നിന്നു, പഴയ ഒരു പേരു കെട്ട തറവാട് ആണു ഞങ്ങളുടെ , ഇപ്പോഴും കൂട്ടുകുടുബം ആണു മാമനും അമ്മായി മാരും ചെറിയച്ചനും ചെറിയമ്മയും അവരുടെ കുട്ടികളും ആയിട്ട് കുറെ എണ്ണം വീട്ടിൽ ഉണ്ട് ,കുറച്ച് കൃഷിയും മറ്റും ഉള്ളത് കൊണ്ട് വലിയ കുഴപ്പം ഇല്ലതെ കഴിഞ്ഞു പോകാൻ ഉള്ള വകയുണ്ട് ,അച്ചൻ റിട്ടയർഡ് ആയതിനു ശേഷം അതോക്കെ നോക്കി നടത്തുന്നു, ബാക്കി ഉള്ളവർക്ക് പലവിധ ജോലികളും ഉണ്ട്.

അങ്ങനെ ഞാൻ ഒട്ടോയിൽ നിന്ന് ഇറങ്ങി ,അമ്മ മുറ്റത്തു തന്നെ നിൽപുണ്ടായിരുന്നു ,ഞാൻ അടുത്തെക്ക് ചെന്നപ്പോൾ അമ്മ വന്നു കെട്ടി പിടിച്ചു ,കുറച്ചു നാളായി ഞാൻ നാട്ടിൽ വന്നിട്ട് അതിന്റെ സ്നേഹം ആണു. അപ്പോഴേക്കും അച്ചൻ വന്നു ,അമ്മ എന്നിൽ നിന്ന് അകന്നു മാറി അമ്മയുടെ കണ്ണിൽ സന്തോഷത്തിന്റെ കണ്ണുനീർത്തുള്ളികൾ കാണാൻ സാധിച്ചു ,പിന്നിട് പിള്ളേർ സംഘം വന്ന് എന്നെ അകത്തേക്ക് കൂട്ടി കൊണ്ടുപോയി ,എല്ലാവരോടും വിശേഷങ്ങൾ പങ്കുവെച്ച് അന്നത്തെ ദിവസം പോയതറിഞ്ഞില്ല , എല്ലാവർക്കും എന്റെ വരവിൽ വളരെ അധികം സന്തോഷം തോന്നിയിരുന്നു, അന്നു രാത്രി ഭക്ഷണം ഒക്കെ കഴിച്ച് ഞാൻ റൂമിൽ ഉറങ്ങാനായി പോയി , അങ്ങനെ ഒരോന്നാലോചിച്ച് കിടക്കുബോൾ ആണ് ഒരു കാര്യം മനസിൽ വരുന്നത്. പഠിപ്പ് ഒക്കെ കഴിഞ്ഞുല്ലോ ഇനി എത്രയും പെട്ടെന്ന് ഒരു ജോലി നോക്കണം, കുറച്ച് കമ്പനികളിൽ ബയോഡാറ്റ അയച്ചിരുന്നുന്നു ഒന്നിനും റിപ്ലെ വന്നിട്ടുണ്ടായിരുന്നില്ല , നാളെ മുതൽ ഇതിന്നായി ഇറങ്ങണം എന്നു മനസിൽ ഓർത്തു കൊണ്ട് ഞാൻ ഉറക്കത്തിലെക്ക് വഴുതി വീണു.

പിറ്റേന്ന് കാലത്ത് ഞാൻ സാധാരണ പോലെ എഴുന്നേറ്റ് റെഡി ആയി താഴേക്ക് പോകാൻ നിൽക്കുബോൾ ആണു .എന്നെ പിള്ളെർ സംഘം താഴേക്ക് വിളിച്ചു കൊണ്ട് പോകുന്നത് .എന്നെ ഏല്ലാവരും കൂടി വീടിന്നു പുറത്തെക്ക് കൊണ്ടുപോയി , ഞാൻ നോക്കുമ്പോൾ പുറത്ത് പോർച്ചിൽ

💬 Comments

View all comments