Chapter Title : ?താഴ്വാരത്തിലെ ചെമ്പരത്തി? [VAMPIRE]
ഇച്ചായോ....
എന്നാ......
ഇച്ചായോ........
എന്നാ ടീ......
ഒന്നൂല്ല.....
എന്നാ കാര്യത്തിനാ രാവിലെ തന്നെ കിന്നരിക്കാൻ വന്നിരിക്കണേ...?
അല്ല ഇച്ചായോ.....
ഇന്നു ഞായറാഴ്ച്ച ആയിട്ടെന്നാ പരിപാടി.....
എന്തു പരിപാടി പ്രത്യേകിച്ചു ഒന്നൂല്ല...
നിന്റെ കൈ കൊണ്ട് വച്ചു വിളമ്പുന്ന ചോറും, സാമ്പാറും, തോരനും, പപ്പടവും കൂട്ടി ഒരു ഊണും
കഴിച്ച് കുറച്ചു നേരം സുഖമായി കിടന്നു ഉറങ്ങണം ഇതാ പരിപാടി ന്തേ.?.....
അതല്ല ഇച്ചായാ......
പിന്നെ.......
നമുക്ക് ഒന്നു പുറത്ത് പോയാലോ.?
പോകാലോ, പൊന്നൂസ് പോയി വേഗം അടുക്കള പണിയെല്ലാം തീർക്കാൻ അമ്മച്ചിയെ സഹായിക്ക് എന്നാ ഇന്ന് നമുക്ക് പുറത്ത് പോകാം.....
സത്യാണോ ഇച്ചായാ...
സത്യം.......
എന്നാ ന്നെ 'ലൂസിഫർ' കാണാൻ കൊണ്ടു പോവ്വോ? നല്ല
സിനിമയാണത്രേ ഇച്ചായാ."
നിനക്കെന്നാ വട്ടുണ്ടോ ടീ വെറുതെ മൂന്നു മണിക്കൂർ കളയാൻ....
കഷ്ട്ടണ്ടുട്ടോ ഇച്ചായാ..
ഞാൻ വല്ലപ്പോഴുമല്ലേ ഒരു സിനിമയ്ക്ക് കൊണ്ടുപോകാൻ പറയൂ....
ഇത് കാണണം എന്നു വല്യ മോഹാ ...എനിക്ക്...
നിന്നെ പുറത്ത് എവിടേലും വേണേൽ കൊണ്ടു പോകാം സിനിമയ്ക്ക് പോകുന്നില്ല.....
" ഓ .... എന്നാ വേണ്ട.....
വെറുതെ കാശു കളയണ്ട, എനിക്ക് കാണണ്ട...... എന്നേലും അത് ടീവിലു വരും അന്നു ഞാൻ കണ്ടോളാം....."
അതല്ലെടി പൊന്നൂസേ......
ആകെ ഒരു ദിവസമാ ഒന്നു ഒഴിഞ്ഞു കിട്ടുന്നേ,
ആ ദിവസം എന്റെ പൊന്നൂസിന്റെ കൂടെ ഇരിക്കാനാ.......സിനിമയ്ക്ക് പോയാൽ പിന്നെ അതിൽ ലയിച്ചിരിക്കും.... എനിക്ക് അങ്ങനെ വേണ്ട....
എന്റെ പൊന്നൂസിന്റെ പരാതിയും പരിഭവും
കേട്ടിരിക്കാനാ എനിക്കിഷ്ടം....
ആ പഞ്ചാര വാക്കുകളിൽ അവൾ വീണു...
പിന്നെ പുറത്ത് കൊണ്ടു പോകുമല്ലോ എന്ന ചിന്തയിൽ അവൾ അമ്മച്ചിയ്ക്കൊപ്പം വേഗം ജോലിയെല്ലാം തീർക്കാൻ സഹായിച്ചു.....
ഊണ് കഴിച്ച് ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് ഞങ്ങൾ വീട്ടിൽ നിന്നിറങ്ങി. ഒരു മണിക്കൂർ യാത്ര....
ഞങ്ങൾ വണ്ണാത്തിപ്പുഴ ഡാമിലെത്തി.....
അവിടുള്ള പുൽത്തകടിയിലൂടെ നടന്നും, അവളോട് കുറുമ്പുകാട്ടിയും പരിഭവം പറഞ്ഞുമിരുന്നു....
അന്നാമ്മോ, പിള്ളേരെന്നാ വരുന്നേ.?
ജമ്പനും, തുമ്പനും നാളെ ഇങ്ങെത്തും....
അപ്പച്ചി നാളെ രാവിലെ കൊണ്ടു വന്നാക്കാന്നാ പറഞ്ഞേ...
ഇച്ചായോ അവിടേക്കൊന്നു നോക്കിക്കേ.?
സൂര്യൻ അവൻറെ മുഴുവൻ ഭംഗിയുമാവാഹിച്ചുകൊണ്ട്
തൻറെ പ്രണയിനിയുടെ സാഗര ഹൃദയത്തിലേക്കലിയുവാൻ
മലകളുടെ താഴ്വാരങ്ങളിലേക്ക് ഒളിക്കുകയാണ്....
ഓറഞ്ചു കലർന്ന ചുവപ്പു നിറം...
മഞ്ഞ് നേർത്ത പുകപടലം പോലെ താഴേക്ക് ഒഴുകി വീണ് താഴ്വാരകളെ ചുമ്പിക്കുന്നു..... അതിനിടയിലൂടെ കൂടണയാൻ പോകുന്ന പക്ഷികൾ
ഹാ... എന്തു മനോഹരമാണീ കാഴ്ച.....
പതിയെപ്പതിയെ അവൻ മറയുന്നതും നോക്കി ഞങ്ങൾ
💬 Comments
View all comments