Chapter Title : ?താഴ്വാരത്തിലെ ചെമ്പരത്തി? [VAMPIRE]
കേട്ടു തല ഉയർത്തി നോക്കി.
അന്നമ്മ. മജന്താ സാരിയിൽ.....
മുറിയിൽ പെർഫ്യൂം മണത്തപ്പോൾ അവൾ ഒന്ന് ചിരിച്ചു....
ഹോ .. !. വാരിഎടുക്കാൻ തോന്നി....
ഇപ്പോഴും എന്നാ സൗന്ദര്യമാണ് ഇവൾക്ക്...
ശരീരം കണ്ടാൽ ഇപ്പോഴും പതിനെട്ടു വയസ്സേ തോന്നു.....
"ഇച്ചായാ .. ഇപ്പോൾ വരാമേ..... അല്പം പണി
കൂടിയുണ്ട്.. "
"ഹും.. ഹും... ഇനി എന്നാ പണി.. ?"
കൊച്ചു കുട്ടികളെപ്പോലെ ഞാൻ ചിണുങ്ങി...
അവൾ അത് ശ്രദ്ധിക്കാതെ പുറത്തേക്കുപോയി..
കുറച്ചു കഴിഞ്ഞ് പിന്നെയും വന്നു....
ഉറക്കം നടിച്ചത് പോലെ കിടന്നു..
'കൊച്ചുകള്ളി,വന്നു.'വെള്ളമിറക്കിക്കിടന്നു....
അവൾ നോക്കിയപ്പോൾ ഉറങ്ങുന്ന തന്നെക്കണ്ടു തിരിച്ചു പോവാൻ ഒരുങ്ങി....
"അയ്യോ..പോവല്ലേ.. ! ഇച്ചായൻ ഉറങ്ങിയില്ലന്നേ.. "ഞാൻ പിന്നെയും കൊച്ചുകുട്ടിയായി...
"ഒരു പത്തു മിനിറ്റ് കൂടി ക്ഷമിക്കെന്റെ മോനെ.. "അവൾ വീണ്ടും പോയി.....
അവളെയും കാത്തുകിടന്നു... യുഗങ്ങൾ കടന്നുപോകും പോലെ തോന്നി..
തലയ്ക്കു നല്ല ഭാരം തോന്നി..
പതിയെ നിദ്രയിലേക്ക്......
കണ്ണു തുറന്നു നോക്കുമ്പോൾ നേരം വെളുത്തിരുന്നു....
എഴുന്നേറ്റു അവളെനോക്കി. കട്ടിലിൽ ഇല്ല.....
തൊട്ടടുത്ത മുറിയിൽ മജന്താക്കളർ സാരിയോടെ സുഖമായി കൂർക്കം വലിച്ചുറങ്ങുന്ന അവളെക്കണ്ടു ചവിട്ടാൻ തോന്നി......
എന്റെ ശബ്ദം കേട്ടാവണം അവൾ എഴുന്നേറ്റു കണ്ണുതിരുമ്മി....
ദേക്ഷ്യത്തിൽ നിൽക്കുന്ന എന്നെക്കണ്ടു.....
"എങ്ങിനെയുണ്ട്. ?" തലയാട്ടിക്കൊണ്ട് അവൾ ചോദിച്ചു....
അപ്പോഴാണ് കാര്യം മനസ്സിലായത്....
"ഓഹോ.. നീ പകപോക്കുവാരുന്നു അല്ലെ.. ?"
"ഇപ്പോൾ മനസ്സിലായോ.. വിളിച്ചെഴുന്നേൽപ്പിച്ചിട്ടു ഊണില്ലാ എന്ന് പറഞ്ഞാൽ ഉള്ള അവസ്ഥ..? ഇപ്പോൾ പകരത്തിനു പകരം. "..
അറിയാതെ വീണ്ടും തലകുനിഞ്ഞു പോയി....
"നീയാണെടീ ഭാര്യ....നാളേക്കുള്ള മുതൽക്കൂട്ട്... എന്ത് ചെയ്യാനാ ഈ ഒരൊറ്റ പീസും കൂടെയല്ലേയുള്ളൂ.
ഇതും കൂടെ കഴിഞ്ഞാൽ വംശനാശമല്ലേ.....?"
"കളിയാക്കിക്കോ ട്ടാ ഞാനില്ലാതായാലെ എന്റെ
വിലയറിയൂ....."
നിന്റെ വില ഞാൻ ശരിക്കും അറിയിച്ചു തരാം. രാത്രി ഒന്നായിക്കോട്ടെ.?...
ഇന്നും മജന്താക്കളറിലെ സാരി ഉടുക്കണോ ഇച്ചായാ.?
ഇനി മജന്തേം, മൈരും ഒന്നും വേണ്ടാ..വേറേതേലും കളറ് മതി......
പെട്ടെന്ന് മൊബൈൽ ശബ്ദിച്ചു. ഗൾഫ് നമ്പർ
കണ്ടു വേഗം അറ്റൻഡ് ചെയ്തു. അങ്ങേ
തലയ്ക്കൽ തോമാച്ചൻ ആയിരുന്നു.....
മുട്ടൻ ഒരു തെറിയോടെ തുടങ്ങി....
തിരിച്ചെന്തെങ്കിലും പറയാനുള്ള ഇടവേള തരാതെ തോമാച്ചൻ കത്തിക്കയറി.... കാര്യം മനസ്സിലായപ്പോൾ നിശബ്ദനായി നിന്നു...
മുഴുവനും കേട്ടു...
ഒളിച്ചോടി പോയതിനു അന്നമ്മ തോമാച്ചന്റെ ഭാര്യയെ കണക്കിന് ചീത്ത പറഞ്ഞു പോലും...
അന്നമ്മയും,തോമാച്ചന്റെ ഭാര്യയും ഫേസ്ബുക് ഫ്രണ്ട്സ് ആണെന്ന് ഈ പാവം ഞാൻ എങ്ങിനെ അറിയാനാണ്....?
അങ്ങനെ അതിനൊരു തീരുമാനമായി.....
💬 Comments
View all comments