0%

Chapter Title : ?താഴ്വാരത്തിലെ ചെമ്പരത്തി? [VAMPIRE]

Author : VAMPIRE Read All Parts 346

തലയിൽ കൈവച്ചു പോയി...
കുറ്റബോധം ഉള്ളിൽ നീറിപുകഞ്ഞു..
ശ്ശോ.. ! ഒന്നും വേണ്ടായിരുന്നു... !

പെട്ടെന്ന് അവൾ എഴുന്നേറ്റു വാതിൽ അടച്ചു. ഒന്നും സംഭവിക്കാത്തത് പോലെ, അകത്തേക്ക് പോയി.. ഞാൻ അവിടെ ഉണ്ടെന്നു പോലും ഗൗനിക്കാതെ...

"അന്നമ്മേ... പ്ലീസ് "തന്റെ ശബ്ദം ശൂന്യതയിൽ ലയിച്ചു....

കുറച്ചു ദിവസം ഒന്നും സംഭവിക്കാതെ കടന്നു പോയി.....

ആ സംഭവത്തിന് ശേഷം അന്നമ്മ ഇതു വരെ തന്നോട് മിണ്ടിയിട്ടില്ല....അവളുടെ മുഖത്തെ കനത്ത ഭാവം കാണുമ്പോൾ അറിയാതെ തലകുനിഞ്ഞു പോകുന്നു....
അസഹനീയമാണ് ഈ മൗനം.....
ഭ്രാന്ത് പിടിക്കുന്ന അവസ്ഥ....
ഇന്ന് ഇതു തീർക്കണം. ഇനി തുടരാൻ വയ്യ..
എന്നു മനസ്സിൽ ചിന്തിച്ചുകൊണ്ട് ഫോണെടുത്തു അവളെ വിളിച്ചു.....!

"ഉം... എന്താ .. ??"
അവൾ ദേക്ഷ്യത്തിൽ തന്നെ..
കുറെ മാപ്പിരന്നു...ഒട്ടും തണുക്കുന്നില്ല....
പാലാക്കാരി അച്ചായത്തി ആണ്, അങ്ങിനെ
തണുക്കില്ലെന്നറിയാം...

ഒടുവിൽ പതിനെട്ടാമത്തെ നമ്പർ ഇറക്കി,

"തോമാച്ചന്റെ ഭാര്യ ഗൾഫിൽ വച്ചു ആരുടെ കൂടയോ ഒളിച്ചോടിപ്പോയ് .അവന്റെ സങ്കടം കണ്ടു സഹിക്കാൻ പറ്റിയില്ല. അത് കൊണ്ടാണ് അന്ന് അങ്ങിനെ പറ്റിപ്പോയത്.. "

"ശ്ശോ.. ഇച്ചായാ കഷ്ട്ടായല്ലോ.."അവൾക്കു സങ്കടം വന്നു എന്നു മനസ്സിലായി...
ആരെങ്കിലും രക്ഷപെടുന്നത് ഇവള് മാർക്കൊന്നും
സഹിക്കില്ലല്ലോ....മനസ്സിൽ ഓർത്തു....

അവൾക്കു വിശ്വാസം വരാൻ വേണ്ടി.
പഴയൊരു തമിഴ് സിനിമയിലെ അവിഹിതകഥ, കഥാപാത്രങ്ങളെ മാറ്റി ഭംഗിയായി അവതരിപ്പിച്ചു.
അതോടെ പാതി പിണക്കം മാറി....
കുറച്ചു കഴിഞ്ഞ് പിന്നെയും വിളിച്ചു. കുറേ
സംസാരിച്ചു. പിണക്കം പിന്നെയും കുറഞ്ഞു...
മൂന്നാമത്തെ വിളിയിൽ എല്ലാ പിണക്കങ്ങളും ഉരുകി ഒലിച്ചു....

"അന്ന് നിന്നെ മജന്താക്കളറിലെ സാരിയിൽ കണ്ടപ്പോൾ കടിച്ചു തിന്നാൻ തോന്നി. "

"അയ്യെടാ..ഇങ്ങു വന്നോണ്ടാമതി.."
പതുങ്ങിയ നാണം അറിഞ്ഞു..

"അന്നമ്മേ... " ശബ്ദം താഴ്ത്തി വിളിച്ചു..

"എന്തോ ... "

"ഇന്ന് ആ സാരി ഒന്ന് കൂടി
ഉടുക്കുമോ.?"പ്രേമവിവശനായി ചോദിച്ചു..

"ഉം... "സമ്മതം അറിയിച്ചു കൊണ്ട് അവൾ മൂളി...

സന്തോഷംകൊണ്ട് തുള്ളിച്ചാടാൻ തോന്നി..
'ഇത്ര പാവമാണല്ലോ തന്റെ ഭാര്യ ' മനസ്സിലോർത്തു....

വീട്ടിലേക്കു പോകുന്ന വഴി അവൾക്കു ഏറ്റവും ഇഷ്ടപെട്ട സുഖിയൻ വാങ്ങി...
അത് കണ്ടപ്പോൾ തന്നെ ആ കണ്ണുകൾ വിടർന്നു.
ഒറ്റയിരുപ്പിൽ അഞ്ചെണ്ണം തിന്നു തീർത്തു...

രാത്രിയായി... കുട്ടികൾ ഉറങ്ങി.....
മുറിയിൽ കുറച്ചു പെർഫ്യൂം അടിച്ചു..
പോരാത്തതിന് പൗഡറും വാരി ഇട്ടു. റെഡി ആയി ഒരു മൂളി പാട്ടും പാടി കട്ടിലിൽ കാലും ആട്ടി കിടന്നു......
ഇനി അവൾ വന്നാൽ മതി.....

കാലൊച്ച

💬 Comments

View all comments