0%

Chapter Title : ?താഴ്വാരത്തിലെ ചെമ്പരത്തി? [VAMPIRE]

Author : VAMPIRE Read All Parts 790

അത് കണ്ടുപിടിച്ചു കളഞ്ഞു...

മജന്താ കളറിലെ ഷിഫോൺ സാരി, അവൾക്കു നന്നായി ചേരും. കൂടാതെ ആ സാരിയോടെ അവളെയും കെട്ടിപ്പിടിച്ചു കിടക്കുമ്പോൾ അത് ഒരു സുഖാ... !

ചമ്മൽ മറച്ചുകൊണ്ട്,
"ശ്ശോ... ! നീ ഒന്നും പറയേണ്ട.. ഞാൻ പറഞ്ഞത് അങ്ങോട്ട് കേട്ടോണ്ടാ മാത്രം മതി.. "

"ഉം.. ഉം... ശരി.സാറേ.."
ഫോൺ വെച്ചു..

എന്നാലും ഇവളുടെ ഒരു കാര്യം മനസ്സിലാക്കികളഞ്ഞു....

തോട്ടത്തിൽ നിന്നും നേരത്തെ ഇറങ്ങി..
ടൗണിലെ നീണ്ട ട്രാഫിക്ക് ബ്ലോക്കിലൂടെ മറ്റു
വാഹനങ്ങൾക്കൊപ്പം മെല്ലെ വരുമ്പോൾ, കല്യാൺ സിൽക്സിന്റെ മുന്നിൽ കിടന്ന ഒരു കറുത്ത ബെൻസ് കാർ കണ്ണിലുടക്കി..
ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങുന്ന ആളെ കണ്ടു.. ആശ്ചര്യം തോന്നി...

തോമാച്ചൻ.. "മനസ്സിൽ പറഞ്ഞു.... വണ്ടി സൈഡ് ഒതുക്കി...

തന്റെ ആത്മാർത്ഥ സ്നേഹിതൻ.. ഒന്നാം തരം തൊട്ടു കൂടെ ഉണ്ടായിരുന്നവൻ ഇപ്പോൾ ദുബായിക്കാരൻ...
ഇവൻ എപ്പോൾ വന്നു.. ?മനസ്സിൽ ചിന്തിച്ചു കൊണ്ട് വിളിച്ചു...

"ഡാ.. തോമാച്ചാ.."അവൻ തിരിഞ്ഞു നോക്കി. തന്നെ കണ്ട് അവനും ആശ്ചര്യം...

വേഗം ഓടി വന്നു കെട്ടിപ്പിടിച്ചു..
"അളിയാ.. നിന്റെ നമ്പർ മിസ്സായി. വീട്ടിലോട്ടു വരാൻ ഒരുങ്ങുവാരുന്നു...

"ഭാഗ്യം,നീ മറന്നില്ലല്ലോ.. അത് മതി.. "

"മറക്കേ... എന്നാടാ ഉവ്വേ, ഈ പറയുന്നേ.. ?അന്ന് ഗൾഫിൽ പോകാൻ പൈസാക്ക് വേണ്ടി ഓടി നടന്നപ്പോൾ. ഈ നിൽക്കുന്ന മാത്യൂസ് മാത്രമേ ഉണ്ടായിരുന്നുള്ളു. അതൊന്നും മറക്കാനൊക്കുകേല.. മാത്യൂസെ.. "

അവന്റെ വാക്കുകളിൽ അൽപ്പം കടപ്പാടിന്റെ അംശം ബാക്കിയുണ്ടെന്ന് തോന്നുന്നു..

"അത് പോട്ടെ, മറ്റവൻ ഒന്നും കൊണ്ട് വന്നില്ലായോ.. ?"

അവൻ അത് കേട്ടു ചിരിച്ചു കൊണ്ട്..

💬 Comments

View all comments