0%

Chapter Title : ?താഴ്വാരത്തിലെ ചെമ്പരത്തി? [VAMPIRE]

Author : VAMPIRE Read All Parts 348

?താഴ്വാരത്തിലെ ചെമ്പരത്തി?

Thazhvarathile Chembarathi | Author : VAMPIRE


മോളൂ... വൈകീട്ട് റെഡി ആയി നിക്കൂട്ടോ.....

എന്നാ ഇച്ചായാ.. ?

അവളുടെ ശബ്ദത്തിലെ
പരിഭ്രമം ഞാൻ തിരിച്ചറിഞ്ഞു...

"എടി പൊട്ടി, ഒന്നും ഇല്ല..! വൈകിട്ട് ഒരു ഷോപ്പിംഗ്, ഒരു ചെറിയ കറക്കം......
പിന്നെ KFC യിൽ നിന്നും ഫുഡ്. എന്താപോരെ ?"
ഗൗരവത്തിൽ ചോദിച്ചു...

ഓ..ചുമ്മാതാ...
എന്നെ പറ്റിക്കുവാ ല്ലെ.?
അവൾക്കു തന്നെ ഒട്ടും വിശ്വാസമില്ലെന്ന് മനസ്സിലായി...

അല്ല മോളൂ.. ഞാൻ നേരത്തെ ഇറങ്ങാം
നമുക്ക് ഇന്നൊന്നു കറങ്ങാം. കുട്ടികളെയും
റെഡിയാക്കി നിർത്തിക്കോ....

"ഇച്ചായോ.. !സീരിയസ്സാന്നോ... ?അതോ അന്നത്തെ പോലെ പറ്റിക്കുമോ .. ?"

കഴിഞ്ഞ മാസം ഇതു പോലെയൊന്ന് ഒരുങ്ങിനിൽക്കാൻ പറഞ്ഞു...
പക്ഷെ തോട്ടത്തിൽ ചെറിയ ഒരു യൂണിയൻ പ്രശ്നം... എല്ലാം കഴിഞ്ഞപ്പോൾ വീട്ടിൽ എത്തിയത് ഏറെ വൈകിയാണ്. അന്ന് പോക്ക് നടന്നില്ല. അത് മനസ്സിൽ വച്ചാണ് അവൾ അങ്ങിനെ പറഞ്ഞത്...

"ഹേയ്.. ഒരിക്കലും ഇല്ല.. !
അതിന്റെ കടവും കൂടി തീർക്കാനാണ് ഇത്.. സന്തോഷം ആയില്ലേ
ന്റെ...ചക്കരമുത്തിന്... ?"

" ഒന്ന് പതിയെ പറ മനുഷ്യാ.. ആരെങ്കിലും
കേട്ടാൽ നാണക്കേടാ.. ഇപ്പോഴും പതിനേഴ്
വയസ്സാന്നാ വിചാരം.. "ഫോണിൽ ആണെന്നു
അവൾ മറന്നു. അവളുടെ ആ വാക്കുകളിൽ
നാണത്തിൻ തേൻ പുരണ്ടിരുന്നു...

"നമുക്കെപ്പോഴും മധുര പതിനേഴല്ലേടി ഭാര്യേ.. ?
പിന്നെ, ആ മജന്താ കളറിലുള്ള സാരിയില്ലേ?
അത് ഉടുത്താൽ മതി...കേട്ടോ "

"എന്താണ് മോന്റെ പ്ലാൻ.. ? അത് നടക്കില്ല
മോനെ "കുസൃതിച്ചിരിയോടെ എന്റെ നല്ല പാതി പറഞ്ഞു....

ശ്ശെടാ.. !അവൾ അത് കണ്ടുപിടിച്ചു കളഞ്ഞു...

മജന്താ കളറിലെ ഷിഫോൺ സാരി, അവൾക്കു നന്നായി ചേരും. കൂടാതെ ആ സാരിയോടെ അവളെയും കെട്ടിപ്പിടിച്ചു കിടക്കുമ്പോൾ അത് ഒരു സുഖാ... !

ചമ്മൽ മറച്ചുകൊണ്ട്,
"ശ്ശോ... ! നീ ഒന്നും പറയേണ്ട.. ഞാൻ പറഞ്ഞത് അങ്ങോട്ട് കേട്ടോണ്ടാ മാത്രം മതി.. "

"ഉം.. ഉം... ശരി.സാറേ.."
ഫോൺ വെച്ചു..

എന്നാലും ഇവളുടെ ഒരു കാര്യം മനസ്സിലാക്കികളഞ്ഞു....

തോട്ടത്തിൽ നിന്നും നേരത്തെ ഇറങ്ങി..
ടൗണിലെ നീണ്ട ട്രാഫിക്ക് ബ്ലോക്കിലൂടെ മറ്റു
വാഹനങ്ങൾക്കൊപ്പം മെല്ലെ വരുമ്പോൾ, കല്യാൺ സിൽക്സിന്റെ മുന്നിൽ കിടന്ന ഒരു കറുത്ത ബെൻസ് കാർ കണ്ണിലുടക്കി..
ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങുന്ന ആളെ കണ്ടു.. ആശ്ചര്യം തോന്നി...

തോമാച്ചൻ.. "മനസ്സിൽ പറഞ്ഞു.... വണ്ടി സൈഡ് ഒതുക്കി...

തന്റെ

💬 Comments

View all comments