Chapter Title : താഴ്വാരത്തിലെ പനിനീർപൂവ് 10 (ക്ലൈമാക്സ് )
ഞാൻ നാട്ടിൽ ചെന്നിട്ടു അവളെ കാണാൻ പോകും "
അങ്ങനെ ഞങ്ങൾ കുറച്ചു നേരം കൂടി ആ ഫ്‌ളവേഴ്‌സ് ഗാർഡനിൽ ഇരുന്നു സംസാരിച്ചു,
രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഞങ്ങളുടെ ടിക്കറ്റ്സ് ഓക്കേ ഓക്കേ ആയി, എല്ലാവരോടും യാത്ര പറഞ്ഞു വീട്ടിലേക്കു കുറച്ചു സാധനങ്ങളും വാങ്ങിച്ചു ഞാൻ കുറെ വർഷങ്ങൾക്കു ശേഷം തിരിച്ചു നാട്ടിലേക്ക് ഫ്ലൈറ്റ് കയറി, കൂടെ കീർത്തിയും,
അങ്ങനെ മണിക്കൂറുകൾക്ക് ഒടുവിൽ ഞാൻ എന്റെ നാട്ടിൽ തിരിച്ചു എത്തി, എയർപോർട്ടിൽ നിന്നും ഒരു ടാക്സി വിളിച്ചു ആണു ഞങ്ങൾ വീട്ടിലേക്ക് പോയത്, ഞങ്ങളെ പിക് ചെയ്യാൻ എയർപോർട്ടിൽ ഞാൻ വരണ്ട എന്നു നേരത്തെ പറഞ്ഞിരുന്നു,
അങ്ങനെ ടാക്സി കാർ രണ്ടു മണിക്കൂറിന്റെ യാത്രക്ക് ഒടുവിൽ എന്റെ വീട്ടിൽ എത്തിച്ചേർന്നു. രണ്ടു ദിവസം മുൻപ് ഞാൻ അമലിന്റെ സഹായത്തോടെ അമലിന്റെ വീടിനടുത്തുള്ള പണി കഴിഞ്ഞു വിൽക്കാൻ ഇട്ടിരുന്ന നല്ലൊരു വീട് അച്ഛന്റെ പേരിൽ വാങ്ങിപ്പിച്ചു, ഇപ്പോ അവിടെ ആണു അച്ഛനും അമ്മയും ഉള്ളത്,
ഞങ്ങളുടെ വണ്ടി വീടിന്റെ ഗേറ്റും കടന്നു വീട്ടുവളപ്പിലേക്ക് കയറി.
എയർപോർട്ടിൽ ഇറങ്ങിയപ്പോൾ തന്നെ വിളിച്ചു പറഞ്ഞതു കൊണ്ട് അമ്മ എന്നെയും കാത്ത് പോർച്ചിൽ നില്കുന്നുണ്ടായിരുന്നു, വർഷങ്ങൾക്കു ശേഷം വരുന്ന അവരുടെ ഓമനപുത്രനെയും കാത്ത്.
കാർ നിർത്തി ഞാനും കീർത്തിയും കാറിൽ നിന്നും ഇറങ്ങി,
അപ്പോഴാണ് ഇറയത്തു എന്റെ അച്ഛൻ ഇരിക്കുനത് കാണുന്നത്,
നാലു വർഷം മുൻപ് കണ്ട എന്റെ അച്ഛനും അമ്മയും അല്ലായിരുന്നു ഞാൻ അവിടെ കണ്ടത് തികച്ചും വ്യത്യസ്തം ആയിരിക്കുന്നു അവരുടെ രൂപം, അമ്മയാണെങ്കിൽ ഒരു പഴയ സാരിയും വാരിചുറ്റിയിരിക്കുന്നു അമ്മയുടെ മുഖത്തു ആ പഴയ ഐശ്വര്യം എവിടെയോ മാഞ്ഞു പോയിരിക്കുന്നു, അമ്മ ആകെ ഷീണിച്ചു കോലം കേട്ടു പോയി,
അച്ഛന്റെ അവസ്ഥയും അതുപോലെ തന്നെ ആകെ ഷീണിച്ച അവസ്ഥ,
ഞാൻ കാറിൽ നിന്നും ഇറങ്ങിയത് കണ്ടപ്പോൾ അമ്മയുടെ മുഖത്തു കണ്ട സന്തോഷം അതു പറഞ്ഞറിയിക്കാൻ പറ്റാത്തതിനും അപ്പുറം ആണു.
"മോനെ "
എന്നു പറഞ്ഞുകൊണ്ട് അമ്മ അപ്പോഴേക്കും എന്റെ അടുത്തേക്ക് ഓടി വന്നു.
എന്നെ ആദ്യമായി കാണുന്ന പോലെ എന്റെ അമ്മ എന്റെ മുഖത്തേയ്ക്ക് നോക്കി നിന്നു.
അവസാനം ആയി നിന്നെ ഒരു നോക്ക് കാണാതെ അങ്ങ് പോകേണ്ടി വരുമോ എന്ന പേടി ആയിരുന്നു ഈ അമ്മക്ക് , ഇനി ഇപ്പോ മരിച്ചാലും കുഴപ്പം ഇല്ല എന്റെ മോനെ ഞാൻ ഒരു നോക്ക് കണ്ടാലോ
💬 Comments
View all comments