Chapter Title : താഴ്വാരത്തിലെ പനിനീർപൂവ് 10 (ക്ലൈമാക്സ് )
സെലിനും ലെച്ചുവും കൂടി ഒരുമിച്ചു ഇരുന്നു ആഹാരം കഴിച്ചിരുന്നു,
ഞാൻ സെലിന്റ വീടിനു മുൻപിൽ വണ്ടി നിർത്തി.
"കുഞ്ഞോളെ, നീ അവിവേകം ഒന്നും കാണിക്കരുത് , എല്ലാത്തിനും നമുക്ക് വഴി ഉണ്ടാക്കാം, ഞാൻ ഇല്ലേ നിന്റെ കൂടെ "
അവൾ വണ്ടിയിൽ നിന്നും ഇറങ്ങിയപ്പോൾ ഞാൻ അവളോട് പറഞ്ഞു. എനിക്ക് പേടിയായിരുന്നു അവൾ വല്ല അവിവേകവും കാണിക്കോ എന്നു,
"ഇല്ല ഏട്ടാ, ഏട്ടൻ ധൈര്യം ആയി പൊക്കൊളു, ഞാൻ ഒന്നും ചെയ്യില്ല ഏട്ടൻ പേടിക്കേണ്ട "
അവൾ എന്റെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു
"എന്നാ ശെരി കുഞ്ഞോൾ പൊക്കോ , അച്ചായൻ കാത്തിരിക്കുന്നുണ്ടാകും, കാലത്തു ഇറങ്ങിയത് അല്ലെ "
ഞാൻ പറഞ്ഞു.
"എന്നാ ഏട്ടാ ശെരി "
അവൾ അതും പറഞ്ഞു ടാറ്റയും കാണിച്ചു ഒരു പുഞ്ചിരി തൂകി കൊണ്ട് വീട്ടിലേക്ക് നടന്നു.
അതായിരുന്നു ഞാൻ അവസാനം ആയി കണ്ട എന്റെ കുഞ്ഞോളുടെ ചിരിച്ച മുഖം ,.......
---------------------------------
"അവളുടെ ഓർമ്മകൾ വീണ്ടും എന്റെ കണ്ണുകളെ ഇറാനാക്കി,. "
"അജി ഏട്ടാ, ഇതിൽ പറഞ്ഞതൊക്കെ ?"
കീർത്തിയുടെ ശബ്‍ദം എന്നെ വീണ്ടും ഓർമകളിൽ നിന്നും കീർത്തിയുടെ അടുത്തേക്ക് എത്തിച്ചു .
"അതെ കീർത്തി ഇതാണ് ശെരിക്കും ഉള്ള ആരും അറിയാത്ത സത്യങ്ങൾ "
ആ ഡയറി വായിച്ചു കഴിഞ്ഞു ഇരിക്കുന്ന അവളോട് ഞാൻ പറഞ്ഞു.
"എന്നാലും ഏട്ടൻ ഒരു വാക്ക് കൊടുത്തതിനു ഇത്രയും ഒന്നും അനുഭവിക്കണ്ടായിരുന്നു, എല്ലാം എല്ലാവരോടും തുറന്നു പറഞ്ഞുടെയിരുന്നോ ?"
കീർത്തി ചോദിച്ചു.
"ഞാൻ ഒരു ഒരു പ്രാവിശ്യം അതു തെറ്റിക്കാൻ പോയപ്പോൾ ആണു എനിക്ക് എന്റെ കുഞ്ഞോളെ നഷ്ടപെട്ടത്, ഇനിയും ഞാൻ ആ വാക്ക് തെറ്റിച്ചാൽ എനിക്ക് എന്റെ ലെച്ചു നെ കൂടി നഷ്ടം ആവും ആയിരുന്നു, അവൾ എന്റെ കൂടെ ഇല്ലെങ്കിലും ജീവിച്ചിരിപ്പുണ്ടല്ലോ അതു മതി എനിക്ക് "
ഞാൻ കീർത്തിയോട് പറഞ്ഞു.
"അതെന്താ ഏട്ടാ "
കീർത്തി ഒന്നും മനസിലാകാതെ ചോദിച്ചു.

"ഉം, പക്ഷേ കീർത്തി, ലെച്ചു എനിക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടാവുമോ, അവളുടെ കല്യാണം വല്ലതും കഴിഞ്ഞിട്ടുണ്ടെങ്കിൽ ?"
ഞാൻ കീർത്തി യോട് ചോദിച്ചു,
"എനിക്ക് തോന്നുന്നില്ല അജിയേട്ടനെ ജീവന് തുല്യം സ്നേഹിച്ച ലെച്ചു ചേച്ചി വേറൊരു ആളുടെ മുൻപിൽ കഴുത്ത് നീട്ടി കൊടുക്കും എന്നു "
കീർത്തി പറഞ്ഞു.
"അറിയില്ല , എനിക്ക് അവളെ നഷ്ടപ്പെട്ടോ എന്നു പോലും അറിയില്ല, എന്തായാലും
💬 Comments
View all comments