Chapter Title : താഴ്വാരത്തിലെ പനിനീർപൂവ് 10 (ക്ലൈമാക്സ് )
ഡോക്ടറോട് പറഞ്ഞു.
സെലിനെ പരിശോധിച്ചതിനു ശേഷം ഡോക്ടർ പറഞ്ഞ മറുപടി ഞങ്ങളെ ഞെട്ടിച്ചു.
സെലിന് മൂന്നാം മാസം ആയതു കൊണ്ട് അപോഷന് ഒരു സാധ്യത യും ഇല്ല പിന്നെ ഗവണ്മെന്റ് റൂൾസ് പ്രകാരം അതു ചെയുന്നത് തെറ്റ് ആണു. പിന്നെ എല്ലാം മറികടന്നു ചെയ്താൽ തന്നെ അതു സക്‌സസ് ആവണം എന്നില്ല ചിലപ്പോൾ സെലിന്റെ ജീവന് തന്നെ അതു ഭീഷണി ആയേക്കാം. അതുകൊണ്ട് അതു നടക്കില്ല എന്നു ഡോക്ടർ തീർത്തു പറഞ്ഞു.
എല്ലാം പറഞ്ഞു കഴിഞ്ഞു ഡോക്ടർ ഞങ്ങൾക്ക് ഒരു ഉപദേശവും നൽകി
"വീട്ടുകാരോട് എല്ലാം തുറന്നു പറഞ്ഞു നിങ്ങൾ തമ്മിൽ വിവാഹം കഴിക്കുന്നത് ആയിരിക്കും ഏറ്റവും നല്ല ഉപായം "
ഞങ്ങൾ ആകെ തകർന്ന അവസ്ഥയിൽ അവിടെ നിന്നും ഇറങ്ങി.
എനിക്ക് എന്താ ചെയേണ്ടത് എന്നൊരു രൂപവും ഇല്ലാർന്നു, ഗസ്റ്റ് ഹൌസ് എത്തുന്ന വരെ ഞങ്ങൾ തമ്മിൽ സംസാരിച്ചില്ല.
ഗസ്റ്റ് ഹൌസിൽ എത്തിയപ്പോൾ ലെച്ചു ഉണ്ടായിരുന്നു ഉമ്മറത്ത്.
"അജി ഏട്ടാ പേപ്പർ എല്ലാം റെഡി ആയ "
ഞങ്ങൾ വണ്ടി നിർത്തി ഇറങ്ങിയപ്പോൾ ലെച്ചു ചോദിച്ചു.
"ഇല്ല ഒരു പേപ്പർ കൂടി റെഡി ആകാൻ ഉണ്ട് "
ഞാൻ അവളോട് പറഞ്ഞു.
"എന്താ കുഞ്ഞോൾ ന്റെ മുഖം വല്ലാതെ ഇരിക്കുന്നെ "
എന്റെ കൂടെ നിന്ന സെലിന്റ തളർന്ന മുഖം കണ്ടു ലെച്ചു ചോദിച്ചു.
"അതു യാത്ര ചെയ്തതിന്റെ ആകും പിന്നെ ചെറിയ തലവേദന ഉണ്ടെന്നും പറഞ്ഞു ഇവൾ "
ഞാൻ ലെച്ചുവിനോട് പറഞ്ഞു.
"ആണോ "
ലെച്ചു അതും പറഞ്ഞു അവളുടെ നെറ്റിയിൽ ഒക്കെ തടവി നോക്കി.
"നീ എന്നാ കുറച്ചു നേരം അകത്തു ഇരിക്കു വെയിൽ കൊള്ളേണ്ട, ഞാൻ ഒരു കട്ടൻ കാപ്പി ഉണ്ടാക്കി തരാം "
ലെച്ചു സെലിനോട് പറഞ്ഞു.
ലെച്ചു അടുക്കളയിലേക്ക് പോയി സെലിൻ എന്റെ റൂമിലേക്കും. ഞാൻ സോഫയിൽ ഇരുന്നു എന്തു ചെയ്യണം എന്നു അറിയാതെ.
കുറച്ചു കഴിഞ്ഞപ്പോൾ ലെച്ചു കാപ്പിയും ആയി വന്നു . അവൾ അതു സെലിന് റൂമിൽ കൊണ്ടു കൊടുത്തു. അതു കഴിഞ്ഞു സെലിൻ എന്തോ പുസ്തകത്തിൽ എഴുതുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു, കുറച്ചു കഴിഞ്ഞപ്പോൾ സെലിൻ നല്ല സന്തോഷവതി ആയി കാണപ്പെട്ടു, ലെച്ചുവിന് ഒരു സംശയത്തിനു വഴിനൽകേണ്ട എന്നു വിചാരിച്ചു ഞാനും മുഖത്തു സന്തോഷം കാണിച്ചു പെരുമാറി.
അന്ന് രാത്രി സെലിനെ വീട്ടിലേക്ക് കൊണ്ടുചെന്നു ആകുന്നതിനു മുൻപേ ഞാനും
💬 Comments
View all comments