Chapter Title : താഴ്വാരത്തിലെ പനിനീർപൂവ് 10 (ക്ലൈമാക്സ് )
ഇതിനൊള്ള പ്രതിവിധി ആലോചിച്ചു എന്നാൽ ഞാൻ അതു പുറത്ത് കാണിക്കാതെ ചിരിച്ചു കൊണ്ട് പറഞ്ഞു.
"ഉം, ശരി ഏട്ടാ "
എന്നു പറഞ്ഞു അവൾ മുഖം കഴുകാൻ പോയി.
പിന്നിട് അവളെ ഞാൻ വിട്ടിൽ കൊണ്ട് ചെന്നു ആക്കി,
ഈ കാര്യങ്ങൾ ഒന്നും ഞാൻ ലെച്ചുവിനോട് പോലും മറച്ചു വെച്ചു.
അടുത്ത ദിവസം തന്നെ രാവിലെ ഞാൻ അവനെ അനേഷിച്ചു ഇറങ്ങി, സെലിന്റെ കൈയിൽ ഉണ്ടായിരുന്ന അഡ്രസ്സും കോളേജിൽ ചെന്നു അനേഷിച്ചപ്പോൾ കിട്ടിയ അറിവും വെച്ചു ഞാൻ അവന്റെ നാട്ടിലേക്കു പോയി.
അവിടെ ചെന്ന എനിക്ക് അറിയാൻ കഴിഞ്ഞത് സത്യ യുടെ അമ്മ മരിച്ചു എന്നും അവൻ ചടങ്ങുകൾ ഒക്കെ കഴിഞ്ഞു തിരിച്ചു പോയെന്നും, അവനു ബന്ധുക്കൾ ആയിട്ട് അമ്മ മാത്രേ ഉണ്ടായിരുന്നൊള്ളു അവർ വാടക വീട്ടിൽ ആയിരുന്നു താമസിച്ചിരുന്നത്, അമ്മ യുടെ ചടങ്ങുകൾ കഴിഞ്ഞു അവൻ അവിടെന്നു പോയിട്ട് ഒരു മാസത്തിൽ കൂടുതൽ ആയിന്നു അവന്റെ വാടക വീടിന്റെ ഉടമസ്ഥനിൽ നിന്നും അറിയാൻ കഴിഞ്ഞു. ഞാൻ കുറെ അവനെ കുറിച്ച് അനേഷിച്ചു പക്ഷെ ഒരു വിവരവും കിട്ടിയില്ല ഒരു മാസം മുൻപ് അവിടെന്നു പോയ ആള് ഇതു വരെ ഹോസ്റ്റലിലും വന്നിട്ടില്ല കോളേജിലും വന്നിട്ടില്ല, പിന്നെ അവൻ എവിടെ പോയി, ഇനി സെലിന്റ കാര്യം അറിഞ്ഞു മുങ്ങിയതും ആകാൻ ചാൻസ് ഉണ്ടാകുമോ ?,
ഞാൻ പിന്നിട് രണ്ടുമൂന്നു ദിവസം അവനെ അനേഷിച്ചു കുറെ സ്ഥലങ്ങളിൽ പോയി പക്ഷെ ഒരു ഗുണവും ഉണ്ടായില്ല .
അവൻ ചതിച്ചു എന്നു ഞാൻ അവളോട് എങ്ങനെ പറയും, അതു കേൾക്കുമ്പോൾ അവളുടെ റീയാക്ഷൻ എന്തായിരിക്കും എന്നുള്ള പേടി കാരണം ഞാൻ അവളോട് അതു മറച്ചു വെച്ചു,
അങ്ങനെ അവസാനം എന്റെ നിർബന്ധത്തിനു അവൾ വഴങ്ങി എന്റെ കൂടെ വരാം എന്നു പറഞ്ഞു.
ഞാനും അവളും കൂടെ അടുത്ത ദിവസം തന്നെ ടൗണിൽ ഉള്ള ഡോക്ടർ ഷീബജേക്കബ് നെ കാണാൻ പോയി, സെലിനു യൂണിവേഴ്സിറ്റിയിൽ ചില പേപ്പർ ശെരി ആക്കാൻ പോണം എന്നു പറഞ്ഞിട്ട് ആണു ഞാൻ അച്ചായന്റെ അടുത്ത് നിന്നും അവളേം കൂട്ടി അവിടേക്ക് ചെന്നത്.
ഡോക്ടറിന്റെ മുന്നിൽ ഞാൻ ആയി അവളുടെ കാമുകൻ, ഒരു ചെറിയ കള്ള കഥയും പറയേണ്ടി വന്നു, ഞങ്ങൾക്ക് ഒരു അബദ്ധം പറ്റിയാതാണെന്നും, വിട്ടിൽ അറിഞ്ഞാൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകും എന്നും, അങ്ങനെ ഞാൻ കുറെ നുണകൾ ആ
💬 Comments
View all comments