Chapter Title : താഴ്വാരത്തിലെ പനിനീർപൂവ് 10 (ക്ലൈമാക്സ് )
വീട്ടിലേക്ക് വന്നു.
അങ്ങനെ എല്ലാവരും ആയി സംസാരിച്ചു, കുറെ നാൾക്കു ശേഷം അമ്മയുടെ കൈപ്പുണ്യം നിറഞ്ഞ ഭക്ഷണവും കഴിച്ചു.
കീർത്തിക്കു എന്റെ അച്ഛനേം അമ്മയേം അത്ര പരിചയം ഇല്ലാർന്നു അവൾ ഷാർജയിലേക്ക് പോയതിനു ശേഷം ആയിരുന്നു അവളുടെ അമ്മ എന്റെ അമ്മക്ക് കൂട്ട് നില്കാൻ വന്നത് . ഇടക്ക് എന്റെ അമ്മയും ആയി ഫോണിൽ സംസാരിക്കും അത്ര കീർത്തിക്ക് പരിചയം ഉണ്ടായുള്ളൂ,
അങ്ങനെ അന്ന് ഉച്ച കഴിഞ്ഞു ഞാൻ അമലിന്റെ കാർ എടുത്ത് കൊണ്ട് ഇറങ്ങി. എല്ലാ ബന്ധുക്കളുടെ വീട്ടിലും ഒന്നും പോകാൻ ആയിരുന്നു എന്റെ പ്ലാൻ .എന്റെ കൂടെ അച്ഛനും അമ്മയും കീർത്തിയും ഉണ്ടായിരുന്നു എല്ലാവിടത്തും പോകാൻ. അടുത്ത അടുത്ത വീടുകൾ ആയതു കൊണ്ട് പെട്ടന്നു എല്ലാം കഴിഞ്ഞു . ഞാൻ നാടു വിട്ടു പോയതു കല്യാണം മുടങ്ങിയത് കൊണ്ടാണ് എന്നു മാത്രമേ അധികം ബന്ധുക്കൾക്കും അറിയുള്ളു അതു കാരണം എനിക്ക് അതെ കുറിച്ച് അധികം പറയേണ്ടി വന്നില്ല, പിന്നെ അധികം ആരും അതെ കുറിച്ച് ചോദിച്ചില്ല.
പിന്നെ മാളു നെ സമാധാനിപ്പിക്കാൻ ആയിരുന്നു പാടു , ഞാൻ പോകുമ്പോൾ 7വയസ് ആയിരുന്ന അവൾ ഇപ്പൊ 7ക്ലാസ്സിൽ ആയിട്ടുണ്ടായിരുന്നു അവളെ ഞാൻ ഒരു വിധത്തിൽ സമാധാനിപ്പിച്ചു,
അവസാനം എല്ലാവിടത്തും കറങ്ങി രാത്രി ആയി, ഞാൻ അമലിന്റെ വീടിനു മുൻപിൽ കാർ നിർത്തി, കീർത്തി അവിടെ ഇറങ്ങി.
"കീർത്തി അപ്പൊ പറഞ്ഞപോലെ നാളെ കാലത്തു റെഡി ആയി നിന്നോ "
അവൾ കാറിൽ നിന്നും ഇറങ്ങിയപ്പോൾ ഞാൻ അവളോട് പറഞ്ഞു
"ശരി അജി ഏട്ടാ "
എന്നു പറഞ്ഞു അവൾ അകത്തേക്ക് നടന്നു.
ഞാൻ കാറും എടുത്തു എന്റെ വീട്ടിലേക്കും, അമലിന്റെ വീടും ഞാൻ വാങ്ങിച്ച വീടും തമ്മിൽ ഒരു മതിലിന്റെ അകലം മാത്രമേ ഉണ്ടായിരുന്നോള്ളൂ
ഞാൻ പോർച്ചിൽ കാർ നിർത്തി. അമ്മയും അച്ഛനും കാറിൽ നിന്നും ഇറങ്ങി വീട്ടിലേക്ക് കയറി. ഞാൻ പുറകെ ചെന്നു.
"മോനെ നാളെ രാവിലെ എവിടേക്ക് ആണു പോകുന്നത്, മോൻ കീർത്തിയോട് റെഡി ആയി നില്കാൻ പറയുന്നത് കേട്ട് "
ഞാൻ ഹാളിലെ
💬 Comments
View all comments