0%

Chapter Title : താഴ്വാരത്തിലെ പനിനീർപൂവ് 10 (ക്ലൈമാക്സ്‌ )

Author : Akh Read All Parts 826

നിന്നും ഇറങ്ങി . കാറിൽ കയറാൻ തുടങ്ങവേ

"അജി മോനെ ഓടിവായോ.. "

എന്ന ജോളി ചേച്ചിയുടെ ശബ്ദം എന്റെ കാതുകളിൽ പതിച്ചു.

ഞാൻ വേഗം അകത്തേക്ക് ചെന്നപ്പോൾ

"ലെച്ചു വാതിൽ തുറക്ക് "

ചേച്ചി മുറിക്കു പുറത്തു നിന്നുകൊണ്ട് ലെച്ചുവിനെ വിളിക്കുന്നു.

"എടാ അവൾ മണ്ണെണ്ണ ടിനും എടുത്തു അകത്തേക്ക് കയറി,എങ്ങെനെ എങ്കിലും രക്ഷിക്കടാ എന്റെ മോളെ "

ജോളി ചേച്ചി കരഞ്ഞു കൊണ്ട് പറഞ്ഞു.

"ലെച്ചു നീ വാതിൽ തുറക്ക്, അവിവേകം ഒന്നും കാണിക്കല്ലേ "

ഞാൻ കരഞ്ഞു കൊണ്ട് പറഞ്ഞു.

അകത്തു നിന്നും ഒരു റെസ്പോൺസും കേൾക്കാണ്ട് ആയപ്പോൾ ഞാൻ ഡോർ തളി നോക്കി അതു അനങ്ങുന്നില്ല. ഞാൻ വേഗം ജനൽ പാളി യുടെ അടുത്തേക്ക് ഓടി ചെന്നു . ഒരു പാളി കൈ കൊണ്ട് വലിച്ചു തുറന്നു.

ഞാൻ അകത്തു കണ്ട കാഴ്ച വളരെ ഭീകരം ആയിരുന്നു. അവൾ തലവഴി മണ്ണെണ്ണ ഒഴിച്ച് അതിൽ കുളിച്ചു നിൽക്കുന്നു.

"ലെച്ചു വേണ്ട ,.. ഞാൻ പറയുന്നത് കേൾക്കു പ്ലീസ് ലെച്ചു, നീ അവിവേകം ഒന്നും കാണിക്കല്ലേ,, മോളെ വേണ്ടാ "

ഞാൻ കരഞ്ഞു പറഞ്ഞു.

എന്റെ ഒപ്പം ജോളി ചേച്ചിയും പറഞ്ഞു കൊണ്ടിരുന്നു.

എന്നാൽ അതൊന്നും വക വെക്കാതെ അവൾ തീപ്പെട്ടി എടുത്തു.

"ഇനിയും ഒരു പൊട്ടി ആയി ജീവിക്കാൻ ഞാൻ ഒരുക്കം അല്ല "

അവൾ അതും പറഞ്ഞു തീപ്പെട്ടി ഉരച്ചു. അതിൽ നിന്നും വന്ന അഗ്നി അവളുടെ മേലെ പടർന്നു കയറി.

"ലെച്ചു........... "

ഞാൻ ഉറക്കെ വിളിച്ചു.

അവൾ ഒരു തീഗോളം ആവുന്നത് കണ്ട് ഞാൻ വേഗം വാതിലിന്റെ അടുത്ത് ചെന്നു ആഞ്ഞു ചവിട്ടി, അത്രയും ശക്തിയിൽ ചവിട്ടിയത് കൊണ്ടാകാം ആ വാതിൽ രണ്ടു വശത്തേക്ക് ആയി മലർന്നു തുറന്നു.

അകത്തേക്ക് കടന്ന ഞാൻ കാണുന്നത് നിലവിളിച്ചു കൊണ്ട് തീയിൽ കുളിച്ചു നിൽക്കുന്ന എന്റെ ലെച്ചുവിനെ ആണു,

ഞാൻ അവളുടെ അടുത്തേക്ക് ഓടാൻ ശ്രമിച്ചതും എന്നെ ആരൊക്കെ യോ പുറകിൽ നിന്നും വലിച്ചു മാറ്റി.

ഞാൻ ആർത്തു നിലവിളിച്ചിട്ടും ആരും

💬 Comments

View all comments