Chapter Title : താഴ്വാരത്തിലെ പനിനീർപൂവ് 10 (ക്ലൈമാക്സ് )
ഞാൻ താഴ്‌വാരത്തിൽ നിന്നും പോയതിനു ശേഷം ആറേഴു മാസം കഴിഞ്ഞപ്പോൾ, എന്നെ അനേഷിച്ചു എന്റെ വീട്ടിൽ ജോൺ അച്ചായൻ വന്നിരുന്നു എന്നും കൂടെ സത്യയും ഉണ്ടായിരുന്നു എന്നും. ഞാൻ അല്ല സെലിന്റെ മരണത്തിനു ഉത്തരവാദി എന്നു ജോൺ അച്ചായൻ അമ്മയോടും അച്ഛനോടും പറഞ്ഞു. പിന്നെ ഉണ്ടായ കഥകളും പറഞ്ഞപ്പോൾ അമ്മയും അച്ഛനും ആകെ തളർന്നു പോയിരുന്നു, ഞാൻ അന്ന് നാടു വിട്ടെങ്കിലും പിന്നിട് ഞാൻ ഇവിടെക്ക് തിരിച്ചു വന്നിട്ടുണ്ടാകും എന്നു കരുതി ആണു ജോൺ അച്ചായൻ വന്നത് പക്ഷെ എന്നെ കാണാൻ ഇല്ല എന്നു അറിഞ്ഞതോടെ ജോൺ അച്ചായനും ആകെ വിഷമത്തിൽ ആയെന്നും. അച്ചായൻ കാരണം ആണു ഞാൻ നാടു വിട്ടതും എന്നു പറഞ്ഞു അച്ചായൻ കുറെ ഇരുന്നു കരഞ്ഞു എന്നും അമ്മ പറഞ്ഞു,
"അമ്മേ അപ്പോൾ സത്യ ഇത്രയും നാൾ എവിടെ ആയിരുന്നു, സെലിനെ ഇല്ലാതെ ആകിയിട്ട് അവൻ എവിടെ ആയിരുന്നു ?"
അമ്മ പറഞ്ഞു കഴിഞ്ഞപ്പോൾ ഞാൻ ചോദിച്ചു,
"സത്യ പാവം ആണെടാ, അവൻ ഒരു തെറ്റും ചെയ്തിട്ടില്ല, "
"പിന്നെ ?"
"സത്യ യുടെ അമ്മക്ക് സുഖം ഇല്ല എന്നു പറഞ്ഞു ഫോൺ വന്നിട്ട് ആണു അവൻ നാട്ടിലേക്ക് പോയതു, എന്നാൽ പോകും വഴി അവന്റെ ഫോണും ബാഗും ട്രെയിനിൽ വെച്ച് കാണാതെ ആയി അമ്മക്കു അസുഖം കൂടുതൽ ആണെന് അറിഞ്ഞത് കൊണ്ട് അതൊന്നും കാര്യം ആക്കാതെ അവൻ അവന്റെ അമ്മയുടെ അടുത്തേക്ക് ചെന്ന് പക്ഷെ അവൻ എത്തുന്നതിനു മുൻപേ അവന്റെ അമ്മ ഈ ലോകത്തോട് വിട പറഞ്ഞിരുന്നു. അതോടെ അവൻ കൂടുതൽ
💬 Comments
View all comments