Chapter Title : താഴ്വാരത്തിലെ പനിനീർപൂവ് 10 (ക്ലൈമാക്സ് )
പുറത്തേക്കു ഇറങ്ങി, അമലിന്റെ ഗേറ്റ് ന്റെ അടുത്ത് കാർ നിർത്തി.
കീർത്തി ഉമ്മറത്തു തന്നെ നില്പുണ്ടായിരുന്നു എന്നെയും കാത്ത്, എന്റെ കാർ കണ്ടപ്പോൾ അവൾ , എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി ,
"എന്താ കീർത്തി ഇത് "
അവൾ കാറിൽ കയറിയ ഉടനെ ഞാൻ ചോദിച്ചു.
"എന്താ ഏട്ടാ ?.."
"ഹേയ് നിന്നെ ആദ്യം ആയാണ് സാരി ഉടുത്തു കാണുന്നത് "
"എന്താ.. വല്ല കുഴപ്പവും ഉണ്ടാ.ഏട്ടാ? "
അവൾ സാരിയിലേക്ക് നോക്കി കൊണ്ട് ചോദിച്ചു.
"ഇല്ലെടി നല്ല ഭംഗി ഉണ്ട് "
അവളെ സാരി ഉടുത്തിട്ട് കാണാൻ നല്ല ഭംഗി ആയിരുന്നു, ഇളം നീല കളറിൽ ഉള്ള ഒഴുകി കിടക്കുന്ന സാരി അവളുടെ സൗന്ദര്യം ഇരിട്ടിപ്പിച്ചു,
അവൾ അതിനു മറുപടി എന്നോണം ഒന്നു പുഞ്ചിരിച്ചു.
"എന്നാ ശരി നമുക്ക് പോകാം "
ഞാൻ അതും പറഞ്ഞു കാർ എടുത്തു, കാർ ഒരു മൂളിച്ചയോടെ ചെറു റോഡുകൾ താണ്ടി ഹൈവേ യിൽ കയറി നേരം വെളുത്തു തുടങ്ങിനുണ്ടായിരുന്നോള്ളൂ. നാലഞ്ചു മണിക്കൂർ യാത്ര ഉണ്ട് താഴ്‌വാരത്തിലേക്ക്, എങ്ങനെ എങ്കിലും വേഗം ലെച്ചു ന്റെ അടുത്ത് എത്തണം എന്ന ആഗ്രഹത്തോടെ ഞാൻ ഒരുവിധം സ്പീഡിൽ കാർ പായിച്ചു, അപ്പോഴും ഒരു പേടി എന്റെ മനസ്സിൽ കിടന്നു പുകയുന്നുണ്ടായിരുന്നു അവൾക്കു എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്ന ഭയം, എന്നെ ഇത്ര നാൾ കാണാതെ ഇരുന്നപ്പോൾ അവൾ ഇനി സെലിനെ പോലെ എങ്ങാനും ?.. ഹേയ് ഇല്ല ,,, അങ്ങനെ ഒന്നും സംഭവിക്കല്ലേ എന്ന് മനസ്സിൽ പാർത്ഥിച്ചുകൊണ്ടിരുന്നു, എന്നാലും രാവിലെ കണ്ട ആ സ്വപ്നം എന്റെ മനസിനെ ഇടക്ക് ഇടയ്ക്കു കുത്തി നോവിച്ചു കൊണ്ടിരുന്നു ,
കുറച്ചു ദൂരം പിന്നിട്ടു കഴിഞ്ഞപ്പോൾ.
"എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നേ, കെട്ടിയോളെ കാണാൻ പോണ ഉഷാർ മുഖത്തു ഇല്ലാല്ലോ? "
ആലോചനയിൽ മുഴുകി ഒന്നും മിണ്ടാതെ ഡ്രൈവിംഗ് ചെയ്യുന്ന എന്നോട് കീർത്തി ചോദിച്ചു.
"സന്തോഷം ഒക്കെ ഉണ്ട് പക്ഷെ ഒരു പേടി "
"എന്താ അജിയേട്ടാ "
അവൾ ചോദിച്ചു,
ഞാൻ അവളോട് ഇന്നലെ അമ്മ പറഞ്ഞ
💬 Comments
View all comments