Chapter Title : താഴ്വാരത്തിലെ പനിനീർപൂവ് 10 (ക്ലൈമാക്സ് )
കാര്യങ്ങൾ മൊത്തം പറഞ്ഞു, പിന്നെ ഇന്നലെ കണ്ട ഭീകരമായ സ്വപ്നത്തെ കുറിച്ചും,
"അജി യേട്ടൻ പേടിക്കണ്ട ലെച്ചു ചേച്ചിക്ക് ഒന്നും കുഴപ്പം ഒന്നും ഉണ്ടാകില്ല, ഇപ്പൊ അജിയെട്ടൻ എന്നെങ്കിലും മുന്നിൽ പ്രത്യക്ഷപ്പെടും എന്ന് കരുതി വേഴാമ്പൽ മഴയെ കാത്തിരിക്കുന്ന പോലെ ആ ഗസ്റ്റ് ഹൌസിൽ ഇരിക്കുന്നുണ്ടാകും ലെച്ചു ചേച്ചി "
അവൾ പറഞ്ഞു.
"ഉം,അവളെ ഒന്നു കണ്ടാൽ മതി, "
"ഉം, കണ്ടാൽ മാത്രം മതിയോ?."
അവൾ ഒരു കള്ളചിരിയോടെ ചോദിച്ചു.
ഞാൻ അതിനു ഒന്നു പുഞ്ചിരിച്ചു.
"ഓഹ് ഒന്നു ചിരിച്ചു കണ്ടാലോ അതുമതി,എനിക്ക് "
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
അങ്ങനെ ഞങ്ങൾ രണ്ടു പേരും സംസാരിച്ചു ഇരിക്കവേ കാർ മൂന്നോട്ട് പോയി കൊണ്ടിരുന്നു.
കീർത്തിയും ആയി സംസാരിച്ചു ഇരുന്നാൽ നേരം പോകുന്നത് അറിയുക ഇല്ല ഇപ്പൊ ഞങ്ങൾ താഴ്‌വരത്തിന്റെ അടുത്ത് എത്താറായി,
ഹൈറേഞ്ച് കയറുമ്പോൾ മുതൽ കീർത്തി പുറത്തെ കാഴ്ചകൾ കണ്ടു മയങ്ങി ഇരിക്കുക ആണ്, അവൾക്കു ആ സ്ഥലങ്ങൾ വളരെ അധികം ഇഷ്ടം അയിനു അവളുടെ മുഖത്തു നിന്നും വ്യക്തം ആയിരുന്നു.
"അജിയേട്ടാ ഇനിയും കുറെ പോകാൻ ഉണ്ടോ ?"
അവൾ ചോദിച്ചു.
"ഹേയ് , ഇല്ല ദേ ആ വളവു കഴിഞ്ഞാൽ താഴ് വാരം ആയി "
ഞാൻ അവളോട് പറഞ്ഞു.
ഞങ്ങളുടെ കാർ ആ വളവു കടന്നു കൊണ്ട് താഴ്‌വാരത്ത് എത്തി, ഞാൻ ജോൺ അച്ചായന്റെ ഫാക്ടറി യുടെ ഗേറ്റിനു മുൻപിൽ വണ്ടി ഒതുക്കി.
ഞങ്ങൾ രണ്ടു പേരും കാറിൽ നിന്നും ഇറങ്ങി , അപ്പോഴാണ് അത് ശ്രദ്ധിക്കുന്നത്, ഗെറ്റ് ഓക്കേ താഴിട്ട് പൂട്ടിയിരിക്കുന്നു, ഫാക്ടറിയും പറമ്പും എല്ലാം കാട് കയറിയ നിലയിലും.
"അജിയേട്ടാ ഇതാണോ അച്ചായന്റെ ഫാക്ടറി "
കീർത്തി ചോദിച്ചു.
"അതെ , ""ഇതെന്താ ഇങ്ങനെ കിടക്കുന്നെ,ഇപ്പോ ഇവിടെ വർക്ക് ഒന്നും ഇല്ലേ? "
ഞാൻ പറഞ്ഞു,,
"അത് ശെരിയാണല്ലോ അജിയേട്ടാ, ആകെ കാട് പിടിച്ചു കിടക്കുക ആണല്ലോ "
"അറിയില്ല എന്താ സംഭവിച്ചു എന്ന്,,"
ഞാൻ അവിടെ ചുറ്റുപാടും വീക്ഷിച്ചു അധികം മാറ്റങ്ങൾ ഒന്നും ഉണ്ടായിട്ടില്ല, സമയം
💬 Comments
View all comments