Chapter Title : താഴ്വാരത്തിലെ പനിനീർപൂവ് 10 (ക്ലൈമാക്സ് )
ഒൻപതു മണി കഴിഞ്ഞിരുന്നു. വിശക്കുന്നുണ്ട്,
"കീർത്തി, ഇനി ഇവിടുന്നു രണ്ടു കിലോമീറ്റർ കൂടി ഉണ്ട് ജോളി ചേച്ചിയുടെ വീട്ടിലേക്ക്, നമുക്ക് ഇവിടെ നിന്നും എന്തെങ്കിലും കഴിച്ചിട്ട് പോകാം , കൂട്ടത്തിൽ ഇതേ പറ്റി ചോദിക്കുകയും ചെയ്യാം "
ഞാൻ കീർത്തി യോട് പറഞ്ഞു.
അവൾ ഓക്കേ പറഞ്ഞു.
ഞാനും അവളും കൂടി റോഡ് മറികടന്നു അവിടത്തെ പഴയ ചായക്കടയിൽ കയറി.
ഞാൻ ഇവിടെ ആയിരുന്നപ്പോൾ ഇടക്ക് വരാറുണ്ട് ഈ കടയിൽ ഇവിടത്തെ നാണു ചേട്ടനും ആയി കമ്പനി ആയിരുന്നു.
ആ കടയിലും അധികം മാറ്റം ഒന്നും ഇല്ല ആ പഴയ ബഞ്ചും ഡസ്കും, പിന്നെ ഗ്ലാസ് വെച്ച ചെറിയ അലമാരയും , അതിൽ പൂട്ടും , വെള്ളേപ്പം, ഏത്തക്ക പുഴുങ്ങിയതും ഒക്കെ അടുക്കി വെച്ചിരിക്കുന്നു,
ചെറിയ തണുപ്പ് ഉണ്ടായിരുന്നു അവിടെ,
കൈ കഴുകി കഴിഞ്ഞു, കീർത്തിയും ഞാനും ഒരു ബഞ്ചിൽ ഇരുന്നു.
ഞങ്ങളെ ആദ്യം ആയി കാണുന്ന ഫീലിൽ "ഇവരാരാ " എന്നാ നോട്ടത്തോടെ രണ്ടുമൂന്നു കിളവൻ മാർ അവിടെ ഇരിക്കുന്നു.
ഞങ്ങളെ കണ്ടപ്പോൾ നാണു ചേട്ടൻ ഞങ്ങളുടെ അടുത്ത് വന്നു,
"അപ്പവും മുട്ടക്കറി യും ഇല്ലേ നാണു ചേട്ടാ ?"
ഞാൻ നാണു ചേട്ടനോട് ചോദിച്ചു.
"ഉണ്ട് "
"അപ്പൊ രണ്ടു സെറ്റ് എടുത്തോ "
അത് കേട്ടപ്പോൾ നാണു ചേട്ടൻ വേഗം അത് എടുക്കാൻ പോയി .
രണ്ടു മിനിറ്റുനുള്ളിൽ ഓർഡർ റെഡി ആയി മേശപുറത്തു എത്തി
അതു കൊണ്ട് വെച്ച് കഴിഞ്ഞു നാണു ചേട്ടൻ എന്നെ തന്നെ നോക്കി നിന്നു, അപ്പോൾ ഞാൻ നാണു ചേട്ടന്റെ മുഖത്തേക്ക് നോക്കിയപ്പോൾ.
"മോനെ എവിടെയോ കണ്ടു നല്ല മുഖപരിചയം , മുൻപ് ഇവിടെ വന്നിട്ടുണ്ടോ ?"
നാണു ചേട്ടൻ ചോദിച്ചു.
"നാണു ചേട്ടന് ഓർമയില്ലേ, ഞാൻ ഇവിടെ ജോൺ അച്ചായന്റെ ഫാക്ടറിയിൽ ഉണ്ടായിരുന്നതാ "
ഞാൻ പറഞ്ഞു,
"ഓഹ് അജി സാർ ആയിരുന്നല്ലേ, എനിക്ക് പെട്ടന്ന് മനസിലായില്ല "
നാണു ചേട്ടൻ പറഞ്ഞു.
"അതെ നാണുവേട്ടാ "
പിന്നീട് ഭക്ഷണം കഴിക്കുന്നതിനിടയിൽ ഞാനും നാണുവേട്ടനും സംസാരിച്ചു കൊണ്ടിരുന്നു
💬 Comments
View all comments