0%

Chapter Title : താഴ്വാരത്തിലെ പനിനീർപൂവ് 10 (ക്ലൈമാക്സ്‌ )

Author : Akh Read All Parts 2.4K

"

ഞാൻ അവളുടെ തോളിൽ കൈ വെച്ചു കൊണ്ട് പറഞ്ഞു.

"തൊടരുത് എന്നെ. എന്നെ ചതിച്ചവർക്കു തൊടാൻ ഉള്ളതല്ല എന്റെ ശരീരം, നാലുവർഷം നിങ്ങളെ മാത്രം മനസ്സിൽ കൊണ്ടു നടന്ന എനിക്ക് ഇതു തന്നെ വേണം, ഒരുപാടു സുന്ദരിക്കളെ കണ്ടപ്പോൾ നിങ്ങൾ പഴയതൊക്കെ മറന്നു, ഷാർജയിൽ അഴിഞ്ഞാടി നടക്കുക ആയിരുന്നില്ലേ ഇനിയും അതുപോലെ നടന്നോ,ഇനി ലെച്ചുനു വിളിച്ചോണ്ട് എന്റെ അടുത്ത് വന്നേക്കരുത്, ഇറങ്ങി പോ "

ലെച്ചു ദേഷ്യത്തോട് എന്റെ മുഖത്തു നോക്കി പറഞ്ഞു.

എന്റെ മനസ്സ് നീറുക ആയിരുന്നു.എന്നെ മാത്രം ആലോചിച്ചു എനിക്ക് വേണ്ടി ജീവിച്ച അവളെ മറന്നുകൊണ്ട് ഞാൻ ഷാർജയിൽ എന്തൊക്കെ ആണു കാണിച്ചു കൂട്ടിയത്, അവൾ പറഞ്ഞത് ഒക്കെ ശെരിയാ ഞാൻ അവളോട്‌ ചെയ്തത് പൊറുക്കാൻ പറ്റാത്ത തെറ്റ് ആണു.

ഞാൻ നിറ മിഴികളോടെ ലെച്ചുവിന്റെ അടുത്ത് നിൽക്കുന്ന ജോളി ചേച്ചിയുടെ മുഖത്തു നോക്കി, ചേച്ചി നിസഹായാവസ്ഥയിൽ നിൽക്കുക ആണു .

ഞാൻ പതിയെ ആ വീട്ടിൽ നിന്നും ഇറങ്ങി . കാറിൽ കയറാൻ തുടങ്ങവേ

"അജി മോനെ ഓടിവായോ.. "

എന്ന ജോളി ചേച്ചിയുടെ ശബ്ദം എന്റെ കാതുകളിൽ പതിച്ചു.

ഞാൻ വേഗം അകത്തേക്ക് ചെന്നപ്പോൾ

"ലെച്ചു വാതിൽ തുറക്ക് "

ചേച്ചി മുറിക്കു പുറത്തു നിന്നുകൊണ്ട് ലെച്ചുവിനെ വിളിക്കുന്നു.

"എടാ അവൾ മണ്ണെണ്ണ ടിനും എടുത്തു അകത്തേക്ക് കയറി,എങ്ങെനെ എങ്കിലും രക്ഷിക്കടാ എന്റെ മോളെ "

ജോളി ചേച്ചി കരഞ്ഞു കൊണ്ട് പറഞ്ഞു.

"ലെച്ചു നീ വാതിൽ തുറക്ക്, അവിവേകം ഒന്നും കാണിക്കല്ലേ "

ഞാൻ കരഞ്ഞു കൊണ്ട് പറഞ്ഞു.

💬 Comments

View all comments