0%

Chapter Title : താഴ്വാരത്തിലെ പനിനീർപൂവ് 10 (ക്ലൈമാക്സ്‌ )

Author : Akh Read All Parts 833

വീട് ചൂണ്ടി കാണിച്ചു കൊണ്ട് ചോദിച്ചു,

"ഉം, അത് തന്നെ, അവിടെ ആണ് എന്റെ എല്ലാം എല്ലാം ആയാ ലെച്ചു ഉള്ളത് "

ഞാൻ പറഞ്ഞു.

ഞങ്ങൾ രണ്ടു പേരും ജോളി ചേച്ചിയുടെ വീട്ടിലേക്ക് നടന്നു.

ആ പഴയ ഭംഗി ഒക്കെ ആ വീടിനു നഷ്ടം ആയിരുന്നു, കുറെ പൂക്കൾ വിരിഞ്ഞു നിന്നിരുന്ന ചെടിചട്ടികളിൽ പലതും ഇപ്പൊ ഒഴിഞ്ഞു കിടക്കുക ആണ് ചിലതിൽ ചെടി കരിഞ്ഞു ഉണങ്ങി ഇരിക്കുന്നു ആരും വെള്ളം ഒഴിക്കാത്തത് പോലെ. ഞാനും കീർത്തിയും കൂടി നടന്നു ആ വീടിന്റെ ഉമ്മറത്ത് എത്തി.

വീടിനു മുൻപിൽ ഇറയത്തു ആ പഴയ ചാരു കസേരയിൽ ജോസഫ് അപ്പച്ചൻ കിടക്കുന്നുണ്ടായിരുന്നു,

"ആരാ.. "

മുറ്റത്തു നിൽക്കുന്ന എന്നെ കണ്ടു മനസിലാകാതെ അപ്പച്ചൻ ചോദിച്ചു.

ഞാൻ ഇറയത്തേക്ക് കയറി ചെന്നു. കീർത്തി എന്റെ പുറകിലും,

"..അജി.. "

എന്നെ അടുത്ത് കണ്ടപ്പോൾ അപ്പച്ചൻ എന്റെ പേര് ഉച്ചരിച്ചു. അതോടൊപ്പം അപ്പച്ചന്റെ മുഖവും വിടർന്നു.

"അതെ അപ്പച്ച അജി തന്നെയാ "

ഞാൻ അതും പറഞ്ഞു അപ്പച്ചന്റെ കസേരയുടെ അടുത്ത് ചെന്നു മുട്ടുകുത്തി നിന്നു.

"ഈശോയെ, ഞാൻ ഇതാരെ കാണുന്നത് ഇനി ഒരിക്കലും കാണാൻ പറ്റില്ല എന്ന് കരുതിയതാ,ഈശോയി എന്റെ പാർത്ഥന കേട്ടു "

,എന്നെ കണ്ട സന്തോഷത്തിൽ അപ്പച്ചൻ പറഞ്ഞു ഒപ്പം ആ കണ്ണുകൾ നിറയുന്നതും, ഞാൻ കണ്ടു.

"അപ്പച്ചാ ജോളി ചേച്ചി ?"

ഞാൻ അപ്പച്ചനോട് ചോദിച്ചു.

"ദേ "

എന്ന് എന്റെ പുറകിലേക്ക് കണ്ണ് കാട്ടി,

ഞാൻ മുട്ടുകാലിൽ നിന്നും കൊണ്ട് തന്നെ തിരിഞ്ഞു നോക്കി.

ഞാൻ നോക്കുമ്പോൾ ഒരു പഴയ നൈറ്റിയും, ആകെ ഷീണിച്ച അവസ്ഥയിൽ ജോളി ചേച്ചി നില്കുന്നു, ഞാൻ വേഗം അവിടെ നിന്നും എഴുനേറ്റു,

"അജി മോനെ നീ,,, "

ചേച്ചി എന്നെ കണ്ടപ്പോൾ പറഞ്ഞു അതോടൊപ്പം ചേച്ചിയുടെ മുഖവും വിടർന്നു.

"മോനെ നീ എവിടെ ആയിരുന്നെടാ ഇത്ര നാളും? "

ഞാൻ ചേച്ചിയോട് എന്റെ ജോലിയെ കുറിച്ചും പിന്നെ നാട്ടിൽ വന്ന കാര്യവും , അമ്മ പറഞ്ഞ കാര്യങ്ങളും പിന്നെ നാണു

💬 Comments

View all comments