0%

Chapter Title : താഴ്വാരത്തിലെ പനിനീർപൂവ് 10 (ക്ലൈമാക്സ്‌ )

Author : Akh Read All Parts 2.4K

നിൽക്കാനേ എനിക്ക് കഴിഞ്ഞോളു,

"ലെച്ചു അവൾ എന്നെ വിട്ടു എന്നെന്നേക്കുമായി മായി പോയിരിക്കുന്നു "

അവൾ കത്തിക്കരിഞ്ഞ നിലയിൽ എന്റെ മുൻപിൽ വന്നു വീഴുബോഴും ഞാൻ ഒരു പ്രതിമ കണക്കെ നോക്കി നിന്നു, അവളുടെ കത്തിക്കരിഞ്ഞ ആ ശരീരം എന്റെ കണ്ണുകളിൽ നിറഞ്ഞു നിന്നു, പതിയെ ആ കാഴ്ച എന്റെ കണ്ണുകളിൽ മങ്ങി തുടങ്ങി ഞാൻ തളർന്നു താഴേക്കു പതിയെ വീണു പോയി...

"ലെച്ചു............. "

എന്ന് ഉറക്കെ നിലവിളിച്ചു കൊണ്ട് ഞാൻ കട്ടിലിൽ നിന്നും ചാടി എഴുനേറ്റു,

എന്റെ നെഞ്ച് ഒക്കെ പട പടാന് ഇടിക്കുന്നു, അതിന്റെ സൗണ്ട് ഒരു മുഴക്കത്തോടെ റൂമിൽ അലയടിക്കുന്നു മുറിയിൽ ആകെ ഇരുട്ട് എനിക്ക് ഒന്നും കാണാൻ സാധിക്കുന്നുണ്ടായില്ല, ഞാൻ വേഗം ബെഡ് ലാംപ് ഓൺ ചെയ്തു, മുറിയിൽ ആകെ പ്രകാശാപൂരിതം ആയി.

"ഓഹ്,സ്വപ്നം ആയിരുന്നലെ, "

എനിക്ക് അപ്പോഴാണ് സമാധാനം ആയതു, ഞാൻ ആ ഏസി യുടെ തണുപ്പിലും വിയർത്തു കുളിച്ചിരുന്നു. ആ ഭീകരമായ സ്വപ്നം എന്നെ വല്ലാതെ ഭയപെടുത്തിയിരുന്നു, ലെച്ചു അവൾക്കു എന്തെങ്കിലും സംഭവിച്ചു കാണുമോ എന്ന ഭയം എന്നെ വല്ലാതെ തളർത്തി. അവളെ നഷ്ടപെടുന്നത് ഓർക്കാൻ കൂടെ വയ്യ, ഞാൻ ചെയ്ത തെറ്റുകൾക്ക് അവളെ ശിക്ഷിക്കരുത് എന്നു ദൈവത്തോട് പാർത്ഥിച്ചു,

"ട്രങ്ങ്.. ട്രങ്ങ്.. ട്രങ്ങ്... "

പെട്ടന്ന് ആണ് ഫോണിന്റെ ബെൽ കേട്ടു ഞാൻ ഞെട്ടിയത്.

എടുത്തു നോക്കിയപ്പോൾ നാലു മണിയുടെ അലാം ആയിരുന്നു,

സമയം നാല് മണി ആയതു കണ്ട ഞാൻ വേഗം തന്നെ കട്ടിലിൽ നിന്നും എഴുനേറ്റു, എത്രയും വേഗം താഴ് വാരത്ത്

💬 Comments

View all comments