Chapter Title : താഴ്വാരത്തിലെ പനിനീർപൂവ് 10 (ക്ലൈമാക്സ് )
എന്തെങ്കിലും പറ്റിയോ എന്ന പേടിയും കൊണ്ട് ഞാൻ ദേഷ്യം കലർന്ന ശബ്ദത്തിൽ ചോദിച്ചു,
ഞാൻ പറഞ്ഞത് കേട്ടിട്ടും മൗനം പാലിച്ചു നില്കുന്നത് കണ്ട്, എന്റെ ദേഷ്യം കൂടി.
"ചേച്ചി ലെച്ചു എവിടെന്നു ?,ഞാൻ ചോദിച്ചത് കേട്ടില്ലന്നുണ്ടോ ?"
ഞാൻ വീണ്ടും ചോദിച്ചു,
അതിനും മൗനം
എനിക്ക് ആണെങ്കിൽ ദേഷ്യവും സങ്കടവും കലർന്ന ഒരു അവസ്ഥ ആകെ ഭ്രാന്ത് പിടിക്കുന്ന മാതിരി.
"നിങ്ങൾ ഓക്കേ എന്താ മിണ്ടാതെ നിൽകുന്നെ , അവൾ എവിടെ ? എന്റെ ലെച്ചു എവിടെന്നു, ?പ്ലീസ് പറ ചേച്ചി അവൾ എവിടെ, എന്നോട് പറ ചേച്ചി, "
ഒന്നും മിണ്ടാതെ നിൽക്കുന്ന ജോളി ചേച്ചിയോട് ചോദിച്ചു.
ചേച്ചിയുടെ മുഖം വല്ലാതെ ആവുന്നത് കണ്ട ഞാൻ കീർത്തിയുടെ നേരെ തിരിഞ്ഞു.
"കീർത്തി നീയെങ്കിലും പറ അവൾക്കു എന്താ സംഭവിച്ചേ എന്നു, അവൾ എവിടെയാ ?'"
കീർത്തിയോട് ചേച്ചി നേരത്തെ സംസാരിക്കുന്നത് കണ്ടതു കൊണ്ട് അവളോട് എന്തെകിലും പറഞ്ഞിട്ടുണ്ടാകും എന്നു കരുതി ഞാൻ അവളോട് ചോദിച്ചു,
",അത് ..., അത്.. അജിയേട്ടാ.. "
"കീർത്തി പ്ലീസ് പറ, എന്തായാലും എന്നോട് പറ, അവൾ എവിടെ, അവൾക്കു വല്ലതും പറ്റിയോ. പ്ലീസ് കീർത്തി നീയെങ്കിലും പറ പ്ലീസ്.. "
ഞാൻ അവളുടെ തോളിൽ പിടിച്ചു കൊണ്ട് കെഞ്ചി ചോദിച്ചു. എന്റെ കണ്ണിൽ നിന്നും കണ്ണീർ ഇറ്റു വീഴാൻ തുടങ്ങി. എന്റെ മൈൻഡ് ഒക്കെ കൈ വിട്ട അവസ്ഥ ആയിരുന്നു ലെച്ചുനു എന്തെങ്കിലും സംഭവിച്ചു കാണുമോ എന്നുള്ള പേടി ആയിരുന്നു എനിക്ക്.
"ഇല്ല അജിയേട്ടാ., അജിയേട്ടന്റെ ലെച്ചു നു ഒന്നും സംഭവ്ച്ചിട്ടില്ല "
കീർത്തി പറഞ്ഞു.
,അത് കേട്ടപ്പോൾ എനിക്ക് ആശ്വാസം ആയി, എന്നാലും അവൾ എവിടെ. എന്റെ മനസ്സിൽ വീണ്ടും ഭയം.
"അപ്പോ അവൾ എവിടെ കീർത്തി? " ഞാൻ ചോദിച്ചപ്പോൾ കീർത്തി ജോളി ചേച്ചിയുടെ മുഖത്തേക്ക് നോക്കി,
"അജി ലെച്ചു ഇപ്പോൾ ഇവിടെ ഇല്ല "
അത്രേം നേരം മിണ്ടാതെ ഇരുന്ന ചേച്ചി പറഞ്ഞു.
"പിന്നെ എവിടെ ആണ് അവൾ ?"
ഞാൻ ചോദിച്ചു,
ജോളി ചേച്ചി പഴയ
💬 Comments
View all comments