0%

Chapter Title : താഴ്വാരത്തിലെ പനിനീർപൂവ് 10 (ക്ലൈമാക്സ്‌ )

Author : Akh Read All Parts 808

. എല്ലാവർക്കും സന്തോഷത്തിന്റെ നിമിഷങ്ങൾ സമ്മാനിച്ചു. അന്ന് ഞങ്ങൾ വൈകി ആണു അമലിന്റെ ഫ്ലാറ്റിൽ തിരിച്ചു എത്തിയത്. ഇതിനോടകം ഞാൻ അച്ഛനെ വിളിച്ചു സംസാരിച്ചു. പിന്നെ അനിൽ സാറിനെ വിളിച്ചു ലീവിന്റെ കാര്യം പറഞ്ഞു. അനിൽ സാർ സമ്മതിച്ചു പുതിയ പ്രൊജക്റ്റ്‌ തുടങ്ങുന്നതിനു മുൻപ് തിരിച്ചു വരണം എന്നും പറഞ്ഞു. കീർത്തിയുടെ ലീവിന്റെ കാര്യം പറഞ്ഞപ്പോൾ അവൾക്ക് രണ്ടാഴ്ച അനുവദിക്കാം എന്നു പറഞ്ഞു. അതും എന്റെ റെക്കമെന്റഷൻ ഉള്ളത് കൊണ്ട്. അങ്ങനെ എല്ലാം ശെരി ആയി.

"അമലേ ഞാൻ എന്നാ ഇറങ്ങട്ടെ "

കറക്കം ഒക്കെ കഴിഞ്ഞു അവന്റെ ഫ്ലാറ്റിൽ എത്തിയ ഞാൻ അവനോടു പറഞ്ഞു.

"നാളെ നിനക്ക് ഇവിടുന്നു ഓഫീസിലേക്ക് പോയ പോരെ "

അവൻ ചോദിച്ചു. ഒപ്പം കീർത്തിയുടെ മുഖത്തു നാളെ പോയാപ്പോരേ എന്നുള്ള ഭാവവും.

"ഇല്ലെടാ എനിക്ക് കുറച്ചുപേപ്പർ വർക്ക്‌ ചെയ്യാൻ ഉണ്ട് "

"എന്നാ ശെരി നീ പോകൊള്ളൂ "

അവൻ പറഞ്ഞു.

ഞാൻ എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി.

ഞാൻ കാറിൽ കയറാൻ തുടങ്ങവേ.

"അജി ഏട്ടാ ഒന്നു നിന്നെ "

പുറകിൽ നിന്നും കീർത്തിയുടെ ശബ്ദം.

ഞാൻ തിരിഞ്ഞു നോക്കുമ്പോൾ അവൾ എന്റെ അടുത്തേക്ക് ഓടി വരുന്നു.

"എന്താ കീർത്തി "

ഞാൻ ചോദിച്ചു.

"ഏട്ടാ, നാളെ വൈകുന്നേരം നമുക്ക് പുറത്തു എവിടെ എങ്കിലും പോകാം എനിക്ക് ഏട്ടനോട് തനിച്ചു ഒന്നു സംസാരിക്കണം "

കീർത്തി പറഞ്ഞു.

"ഉം, ശരി, "

"എന്നാ ശെരി ഏട്ടാ നാളെ കാണാം "

അവൾ അതും പറഞ്ഞു എനിക്ക് റ്റാറ്റാ കാണിച്ചു, ഞാൻ കാറും എടുത്തു അവിടെ നിന്നും എന്റെ ഫ്ലാറ്റിലേക്ക് പോയി.

കീർത്തിക്കു എന്നോട് എന്താ പറയാൻ ഉള്ളത് ? എന്തായാലും അവൾ ഇങ്ങോട്ട് എന്തെങ്കിലും പറയുന്നത് മുൻപേ അവളോട്‌ എന്റെ കഥകൾ എല്ലാം പറയണം, ഇനി കീർത്തിയുടെ കണ്ണീർ കൂടി കാണാൻ വയ്യ.

അതിന്റെ ഉടമസ്ഥന്റെ പേര് വായിച്ചാ ഞാൻ ഒന്നു ഞെട്ടി.

,"സെലിൻ "

ഇതു അവളുടെ ആയിരുന്നോ, ഞാൻ അതിലെ പേജുകൾ ഒന്നു ഓടിച്ചു നോക്കി, എന്റെ ജീവിതം തിരികെ തരാൻ കഴിയുന്ന ഒരുപാട് കാര്യങ്ങൾ അതിൽ ഉണ്ടായിരുന്നു,അതിലെ ഓരോ പേജും ഞാൻ വായിച്ചു ,

"എന്റെ ജീവിതം മടക്കി തരാൻ ആയി എന്റെ കുഞ്ഞോൾ വീണ്ടും അവതരിച്ചിരിക്കുന്നു "

ഞാൻ ആ ഡയറിയിൽ എന്റെ സ്നേഹചുംബനം നൽകി,

ഇതു

💬 Comments

View all comments