Chapter Title : താഴ്വാരത്തിലെ പനിനീർപൂവ് 10 (ക്ലൈമാക്സ് )
മതി എന്റെ ലെച്ചുന്റെ മുൻപിൽ എന്റെ നിരപരാധിത്യം തെളിയിക്കാൻ.
ആ രാത്രി എനിക്ക് വളരെ സന്തോഷം നിറഞ്ഞതായിരുന്നു. അന്ന് ഞാൻ സുഗമായി കിടന്നു ഉറങ്ങി.
പിറ്റേന്ന് രാവിലെ ഞാൻ സാധാരണ പോലെ ഓഫീസിൽ പോയി. ഓഫീസിൽ വെച്ചു കീർത്തിയോട് നാലുമണി ആകുമ്പോൾ ഇറങ്ങാം എന്നു പറഞ്ഞു. അങ്ങനെ നാലുമണി ആയപ്പോൾ ഞാൻ കീർത്തിയേം കൊണ്ട് അമലിന്റെ ഫ്ലാറ്റിലേക്ക് പോയി. അവളെ അവിടെ ഇറക്കിയിട്ട് ഞാൻ തിരിച്ചു എന്റെ ഫ്ലാറ്റിൽ വന്നു ഡ്രസ്സ് ഒക്കെ മാറി അമലിന്റെ ഫ്ലാറ്റിലേക്ക് പോയി, ഞാൻ പറഞ്ഞത് അനുസരിച്ചു കീർത്തി റെഡി ആയി ഫ്ലാറ്റിന്റെ ഗേറ്റിനു അടുത്ത് തന്നെ നിൽക്കുന്നുണ്ടായിരുന്നു. ഞാൻ അവളുടെ അടുത്ത് കാർ കൊണ്ടു നിർത്തി അവൾ കാറിൽ കയറി, ഞാൻ പതിയെ കാർ റോഡിലേക്ക് ഇറക്കി.
"അജി ഏട്ടാ എവിടെ ആണു പോകുന്നത് "
കീർത്തി ചോദിച്ചു.
"ഇവിടെ അടുത്ത് ഒരു ഫ്‌ളവേഴ്‌സ് ഷോ നടക്കുന്നില്ലേ നമുക്ക് അവിടെ പോകാം. "
ആ സ്ഥലം അടുത്ത് ആയതു കൊണ്ട് ഞങ്ങൾ അവിടെ പെട്ടന്ന് തന്നെ എത്തി. ഞാൻ ടിക്കറ്റ് ഒക്കെ എടുത്തു ആ ഫ്‌ളവേഴ്‌സ് ഷോ നടക്കുന്ന ഗ്രൗണ്ടിലേക്ക് കയറി. ഞങ്ങൾ കുറച്ചു അതിലുടെ കറങ്ങി അവസാനം ഒരു ഒഴിഞ്ഞ കോണിൽ വളരെ ഭംഗിയോടെ പൂക്കൾ കൊണ്ട് അലങ്കരിച്ച ഒരു ബഞ്ച് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു .
"കീർത്തി നമുക്ക് അവിടെ ഇരിക്കാം കുറച്ചു നേരം "
"ആ "
അവൾ അതാഗ്രഹിച്ചിരുന്നു എന്നു അവളുടെ മുഖം കണ്ടപ്പോൾ മനസിലായി.
ഞങ്ങൾ രണ്ടു പേരും അവിടെ ഇരുന്നു.
കീർത്തിയോട് എങ്ങനെ കാര്യങ്ങൾ അവതരിപ്പിക്കും എന്ന അവസ്ഥയിൽ ആയിരുന്നു ഞാൻ അവിടെ ഇരുന്നത്.
അവളും എന്തൊക്കെയോ ആലോചിച്ചു ഇരിക്കുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ നിശ്ശബ്ദതക്കു വിരാമമം ഇട്ട് കൊണ്ട് കീർത്തി സംസാരിച്ചു തുടങ്ങി.

"അതൊക്കെ എനിക്ക് അറിയാം , ഏട്ടനും ലെച്ചു ചേച്ചിയും ആയിട്ടുള്ള പ്രണയവും,നിങ്ങൾ തമ്മിലുള്ള കല്യാണം നടക്കാൻ കുറച്ചുനാൾ ഉള്ളപ്പോൾ ജോൺ അച്ചായന്റെ മകൾ മരിക്കുന്നതും അതിന്റെ പേരിൽ ഏട്ടനെ തെറ്റുകാരൻ ആക്കിയതും പിന്നിട് ഏട്ടൻ നാടുവിട്ടതും എല്ലാം ഞാൻ അറിഞ്ഞു. "
"നീ എങ്ങനെ.. ?"
"എനിക്ക് ആദ്യം ഏട്ടനെ കുറിച്ച് അധികം ഒന്നും അറിയില്ലായിരുന്നു നാടു വിട്ടു പോയിട്ടുണ്ട് എന്നും അമലേട്ടന്റെ വീടിനടുത്തുള്ള ബന്ധുവിന്റെ മകൻ ആണെന്ന് മാത്രം അറിയാം ഫോട്ടോസ് കണ്ടിരുന്നു എങ്കിലും ഞാൻ അത്രക്കും ശ്രദ്ധിച്ചിരുന്നില്ല. അങ്ങനെ
💬 Comments
View all comments