Chapter Title : താഴ്വാരത്തിലെ പനിനീർപൂവ് 10 (ക്ലൈമാക്സ് )
സന്തോഷം കൊണ്ട് നിറഞ്ഞു.
"എന്തെ ലെച്ചു ?"
"ചേച്ചി,ചേച്ചി യുടെ കൈയിൽ അജിയേട്ടന്റെ വീട്ടിലെ നമ്പർ ഉണ്ടോ? എന്റെൽ ഉള്ള പഴയ നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ല? "
അവൾ കുറെ നാൾക്കു ശേഷം എന്നോട് സംസാരിച്ചു.
അങ്ങനെ നിന്റെ അമ്മയെ വിളിച്ചു സംസാരിക്കണം എന്നു പറഞ്ഞപ്പോൾ ഞാൻ അവൾക്കു ഫോൺ കൊടുത്തു, രണ്ടു മൂന്ന് പ്രാവിശ്യം കാൾ ചെയ്തിട്ടും ആരും എടുക്കുന്നുണ്ടായില്ല, കുറച്ചു കഴിഞ്ഞു വിളിച്ചു നോക്കാൻ പറഞ്ഞിട്ട് ഞാൻ ആ സമയം കുളിക്കാൻ കയറി. ഞാൻ കുളിച്ചു വന്നപ്പോൾ ലെച്ചുനെ അടുക്കള ഭാഗത്തു ഒന്നും കാണാൻ ഉണ്ടായില്ല ഞാൻ ഡ്രസ്സ് ഒക്കെ മാറി . കുറെ നാൾ ആയില്ലേ അവൾ പുറത്തോട്ടു ഒക്കെ ഇറങ്ങിയിട്ട് ഇന്ന് അവളേം കൊണ്ട് പുറത്തു ഒക്കെ ഒന്നു പോകാം എന്നു കരുതി ഞാൻ അവളെ വിളിക്കാനായി അവളുടെ റൂമിൽ ചെന്നു.
വാതിൽ തുറന്നു ലെച്ചുനു വിളിച്ചുകൊണ്ടു അകത്തേക്ക് കയറി.
ലെച്ചു കസേരയിൽ ഇരുന്നുകൊണ്ട് മേശയിൽ തല വെച്ച് കിടക്കുന്നത് കണ്ടു ഞാൻ അവളുടെ അടുത്ത് ചെന്നു.
അവിടെ കണ്ട കാഴ്ചാ എന്നെ നടുക്കി.
കൈയിലെ ഞെരമ്പു മുറിച്ചവൾ അബോധവസ്ഥയിൽ കിടക്കുക ആയിരുന്നു. മേശയിൽ നിറയെ രക്തം. "
ചേച്ചി പറഞ്ഞു നിർത്തി ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
"ചേച്ചി അവൾ എന്റെ ലെച്ചു "
ചേച്ചി പറഞ്ഞു നിർത്തിയപ്പോൾ, ഞാൻ ചോദിച്ചു എന്റെ വായിൽ നിന്നും മുഴുവൻ വാക്കുകൾ പുറത്തേക്കു വന്നില്ല.
"അതെ അവൾ ആത്മഹത്യാ ക്കു ശ്രമിച്ചു "
അതു കേട്ടപ്പോൾ ,ഞാൻ ആകെ തളർന്നു പോയി, "എന്റെ ലെച്ചു അവൾ " എന്റെ ഞരമ്പുകൾ തളർന്നു എനിക്ക് നില്കാൻ പറ്റാതെ ആയി ഞാൻ അടുത്ത് കണ്ട അരഭിത്തിയിൽ ഇരുന്നു എന്റെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു. എന്നെ ആശ്വസിപ്പിക്കാൻ എന്നോണം കീർത്തി എന്റെ കൂടെ ഇരുന്നു.
"അജി മോനെ. നീ പേടിക്കണ പോലെ ഒന്നും ഉണ്ടായില്ല , അവളെ വേഗം തന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ സാധിച്ചത് കൊണ്ട് ജീവൻ തിരിച്ചു കിട്ടി "
ജോളി ചേച്ചി എന്റെ അടുത്ത് വന്നിരുന്നു കൊണ്ട്
💬 Comments
View all comments