0%

Chapter Title : താഴ്വാരത്തിലെ പനിനീർപൂവ് 10 (ക്ലൈമാക്സ്‌ )

Author : Akh Read All Parts 839

പറഞ്ഞു.

"അപ്പൊ അവളവിടെ ചേച്ചി, എനിക്ക് അവളെ കാണണം "

ഞാൻ നിറമിഴികളോടെ ചേച്ചിയോട് ചോദിച്ചു.

"അന്നത്തെ ആ ആത്മഹത്യാ ശ്രമത്തിനു ശേഷം അവളുടെ സ്വഭാവം മുമ്പത്തേക്കാൾ മോശം ആയി അവൾ അതിനു ശേഷം , ഒന്നു മിണ്ടുക പോലും ചെയ്യാറുണ്ടായില്ല എന്നു മാത്രം അല്ല.അവൾ ഈ വീട്ടിലേക്ക് വന്നില്ല. ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്തതിന്നു ശേഷം അവൾ ഗസ്റ്റ്‌ ഹൌസിൽ നീ ഉപയോഗിച്ചിരുന്ന മുറിയിൽ ആണ് താമസിച്ചിരുന്നത്. ആകെ ഒരു ഭ്രാന്തമായ അവസ്ഥ ആയിരുന്നു അവളുടെ. നീ ഉപയോഗിച്ചിരുന്ന പഴയ ഷർട്ടും കെട്ടിപിടിച്ചു ആ കട്ടിലിൽ അവൾ ദിവസങ്ങളോളം ചിലവഴിച്ചു, ഞങ്ങളോട് ആരോടും ഒന്നും മിണ്ടാറുണ്ടായില്ല, എന്തെങ്കിലും ഭക്ഷണം കൊണ്ട് കൊടുത്താൽ കുറച്ചു കഴിക്കും, അത്ര തന്നെ , അവളുടെ അവസ്ഥ ഒരു ചേച്ചി എന്ന നിലയിൽ എന്നിക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു, അങ്ങനെ കുറച്ചു മാസങ്ങൾ കടന്നു പോയി കഴിഞ്ഞപ്പോൾ. ഇളയച്ഛൻ വന്നു കൊൽക്കത്തയിൽ നിന്നും. "

ചേച്ചി പറഞ്ഞു നിർത്തി.

"ആര് , ജോർജ് അപ്പച്ചനോ ?"

ഞാൻ ചേച്ചിയോട് ചോദിച്ചു.

"അതെ എന്റെ അപ്പച്ചന്റെ അനിയൻ ജോർജ് , എന്റെ ഇളയച്ഛൻ, ലക്ഷ്മി യുടെ അച്ഛൻ "

ചേച്ചി പറഞ്ഞു.

"എന്നിട്ട് ചേച്ചി അച്ഛനെ കണ്ടപ്പോൾ അവൾക്കു വല്ല മാറ്റവും ഉണ്ടായോ? "

ഞാൻ ചോദിച്ചു.

"ഉം, ഞങ്ങളോട് ഒന്നും സംസാരിക്കാത്ത അവൾ എന്തുകൊണ്ടോ അവളുടെ അച്ഛനോട് സംസാരിച്ചു. അച്ഛൻ വന്നതോടെ അവളിൽ മാറ്റങ്ങൾ കണ്ടു തുടങ്ങി,അച്ഛന്റെ സാമിപ്യം അവൾളുടെ മനസ്സ് പഴയ പടി ആകാൻ സഹായിക്കും എന്നു ഡോക്ടർ പറഞ്ഞു, "

"അവളുടെ എല്ലാ കാര്യങ്ങളും അറിഞ്ഞ ഇളയച്ഛൻ അവളെ കൊൽക്കത്തയിലേക്ക് കൊണ്ടുപോയിക്കോട്ടെ എന്നു ചോദിച്ചപ്പോൾ ഞങ്ങൾക്ക് ആർക്കും എതിർക്കാൻ സാധിച്ചില്ല, അവളെ പഴയ പടി ആയി കാണാൻ അതു ഉപകരിക്കും എന്നു ഞങ്ങൾ കരുതി, പിന്നെ അവളുടെ അച്ഛൻ അല്ലെ ഞങ്ങൾക്ക് എതിർക്കാനും സാധിക്കില്ലല്ലോ, ആദ്യം അവൾ അച്ഛൻ പറഞ്ഞത് അനുസരിക്കാൻ കൂട്ടാക്കിയില്ല എന്നാൽ ഇളയച്ഛൻ അവളെ സംസാരിച്ചു സംസാരിച്ചു പതിയെ മാറ്റി എടുത്തു, അങ്ങനെ അവൾ ഇളയച്ഛന്റെ കൂടെ

💬 Comments

View all comments