0%

Chapter Title : താഴ്വാരത്തിലെ പനിനീർപൂവ് 10 (ക്ലൈമാക്സ്‌ )

Author : Akh Read All Parts 841

ആകെ ഉണ്ടായിരുന്ന കോൺടാക്ട് ആണ് ആ നമ്പർ "

ചേച്ചി പറഞ്ഞു.

ഇനി അവളെ എങ്ങനെ കോൺടാക്ട് ചെയ്യും എന്നു കരുതി ഞാൻ കുറച്ചു നേരം ആലോചനയിൽ ഇരുന്നു. അങ്ങനെ എത്രയും പെട്ടന്നു കൊൽക്കത്തയിൽ പോകാം എന്നു തീരുമാനം എടുത്തു.

എല്ലാ കാര്യങ്ങളും അറിഞ്ഞു കഴിഞ്ഞപ്പോൾ ഞാനും കീർത്തി യും ജോളി ചേച്ചിയോടും അപ്പച്ചനോടും യാത്ര പറഞ്ഞു അവിടെ നിന്നും ഇറങ്ങി. ഇറങ്ങുന്നതിനു മുൻപേ കൊൽക്കത്തയിലെ അഡ്രസ് വാങ്ങാൻ മറന്നില്ല ഇപ്പോഴത്തെ അഡ്രസ്സ് അപ്പച്ചന്റെ കൈയിൽ ഉണ്ടായില്ല പഴയ അഡ്രസ് ആണ് ഉണ്ടായിരുന്നത്.ഞാൻ അതു വാങ്ങിച്ചു, പഴയ അഡ്രസ്സ് ആണെകിലും അതു എന്റെ യാത്രക്ക് ഉപകരിക്കും എന്നു തോന്നി. അങ്ങനെ ഞങ്ങൾ അവിടെ നിന്നും ഇറങ്ങി .

പോരുന്ന വഴിക്ക് അച്ചായന്റെ വീട്ടിലും കയറി, എന്നെ കണ്ടപ്പോൾ അച്ചായന് വളരെ അധികം സന്തോഷം ആയി, അച്ചായൻ ഒരു ഭാഗം തളർന്നു കിടപ്പിലായിരുന്നു, എന്റെ കൈയിൽ പിടിച്ചു എന്നോട് ചെയ്തതിനു എല്ലാം മാപ്പ് ചോദിച്ചു. പിന്നെ സത്യയും ഉണ്ടായിരുന്നു അവിടെ അവനും അറിയാതെ ചെയ്തതിനു ഒക്കെ എന്നോട് ക്ഷമ ചോദിച്ചു .അവരോടു കുറച്ചു നേരം സംസാരിച്ചു ഇരുന്നു. പിന്നെ കുറച്ചു കഴിഞ്ഞപ്പോൾ അവരുടെ അടുത്ത് നിന്നും ഇറങ്ങി.

പിന്നെ ഞങ്ങൾ നേരെ പോയത് എന്റെ കുഞ്ഞോളിനെ അടക്കം ചെയ്ത കുഴിമാടത്തിനു അടുത്തേക്ക് ആയിരുന്നു , അവളുടെ കുഴിമാടത്തിനു അടുത്ത് കുറച്ചു നേരം നിന്നിട്ട്. ഞങ്ങൾ ആ താഴ്‌വാരത്തോട് വിട പറഞ്ഞുകൊണ്ട് മല ഇറങ്ങി.

"അപ്പൊ അജിയേട്ടാ ഇനി കൊൽക്കത്തയിലേക്ക് പോവുക അല്ലെ "

കാറിൽ ഇരിക്കുമ്പോൾ കീർത്തി ചോദിച്ചു.

"ഉം, നാളെ തന്നെ പോകണം,"

ഞാൻ പറഞ്ഞു.

"ഫ്ലൈറ്റ് നു ടിക്കറ്റ്സ് അവെലബിൾ ഇല്ല . ഞാൻ ട്രെനിന്നു ബുക്ക്‌ ചെയ്യട്ടെ? "

അവൾ ചോദിച്ചു.

"നീ അപ്പോഴേക്കും അതൊക്കെ നോക്കിയോ ?"

ഞാൻ അതിശയത്തോടെ ചോദിച്ചു.

"അതൊക്കെ ഈ സെക്രട്ടറിയുടെ കടമ അല്ലെ "

,കീർത്തി ചിരിച്ചു കൊണ്ട് പറഞ്ഞു.

"ഉം , "

"അപ്പോ ഞാൻ നാളേക്ക് രണ്ടു ടിക്കറ്റ് ബുക്ക്‌ ചെയ്യട്ടെ ?"

"ഒരെണ്ണം മതി

💬 Comments

View all comments