Chapter Title : താഴ്വാരത്തിലെ പനിനീർപൂവ് 10 (ക്ലൈമാക്സ് )
ഞാൻ എന്റെ വീട്ടിലേക്ക് ചെന്നു. ഞാൻ പോയ കാര്യം എന്തായി എന്നറിയാൻ അമ്മയും അച്ഛനും കാത്തിരിക്കുന്നുണ്ടായിരുന്നു. ഞാൻ എല്ലാം അവരോടു തുറന്നു പറഞ്ഞു.
അങ്ങനെ പിറ്റേന്നു വൈകിട്ടു ആണ് എനിക്ക് പോകേണ്ട ട്രെയിൻ, എന്റെ കൂടെ റെയിൽവേ സ്റ്റേഷനിലേക്ക് അച്ഛനും അമ്മയും കീർത്തിയും വന്നു , കീർത്തി ആയിരുന്നു കാർ ഡ്രൈവ് ചെയ്തത്.
സ്റ്റേഷനിൽ കാർ പാർക്ക് ചെയ്തു ഞങ്ങൾ കാറിൽ നിന്നും ഇറങ്ങി . അച്ഛനും അമ്മയും സ്റ്റേഷന്റെ ഉള്ളിലേക്ക് നടന്നു.
"അജിയേട്ടാ ഞാൻ പറഞ്ഞതു ഓർമയുണ്ടല്ലോ "
ഞാൻ ബാഗ് എടുത്തു നടക്കാൻ തുടങ്ങവേ കീർത്തി കാറിന്റെ അടുത്ത് നിന്നും എന്റെ അടുത്തേക്ക് വന്നിട്ട് എന്നോട് പറഞ്ഞു,
"ഉം "
",അപ്പൊ ലെച്ചു ചേച്ചിയേം കൊണ്ട് നല്ല കുട്ടിയായി തിരിച്ചു വാ, ഞാൻ ഉണ്ടാകും ഷാർജയിൽ, അജിയേട്ടന്റെ വരവും കാത്തു "
അവൾ പറഞ്ഞു.
"ഞാൻ വരും കീർത്തി. നിന്റെ പാർത്ഥന എന്റെ കൂടെ ഉണ്ടാലോ അതു മതി "
ഞാൻ അവളോട് പറഞ്ഞു.
"ഈ അനിയത്തി കുട്ടിയുടെ പാർത്ഥന എന്നും എന്റെ ഏട്ടന്റെ കൂടെ ഉണ്ടാകും എന്റെ ഏട്ടൻ ധൈര്യം ആയി പോയിട്ടു വാ "
അവൾ അതു പറഞ്ഞതിനോടൊപ്പം. എന്റെ കവിളിൽ അവളുടെ ഒരു സ്നേഹചുംബനവും നൽകി , അതിൽ ഒരു അനിയത്തിയുടെ സ്നേഹസ്പര്ശനം ഉണ്ടായിരുന്നു,
"അപ്പൊ എന്റെ അജി കുട്ടൻ പൊക്കൊളു ട്രെയിൻ മിസ്സ് ആക്കേണ്ട "
അവൾ അതും പറഞ്ഞു തിരിഞ്ഞു കാറിന്റെ അടുത്തേക്ക് നടന്നു.
"അവളോട് സ്റ്റേഷന്റെ ഉള്ളിലേക്ക് വരുന്നില്ലേ എന്നു ചോദിക്കാൻ പോലും എനിക്ക് കഴിഞ്ഞില്ല, കാരണം അവൾ എന്നെ സന്തോഷത്തോടെ യാത്ര അയക്കുമ്പോഴും അവളുടെ മനസ്സ് നീറുക ആണെന്ന് എനിക്ക് അറിയാം ആയിരുന്നു. ആ കണ്ണുകളിൽ ഞാൻ അതു കണ്ടു ഇഷ്ടപെട്ട പുരുഷനെ വിട്ടുകളയുമ്പോൾ ഉള്ള വേദന അവളുടെ കണ്ണുകളിൽ കാണാം ആയിരുന്നു. എന്റെ യും ലെച്ചുവിന്റെയും സ്നേഹത്തിനു മുൻപിൽ അവൾ സ്വയമേ അവളുടെ ആഗ്രഹങ്ങൾ മനസ്സിൽ കുഴിച്ചു മൂടി,."
ഞാൻ തിരിഞ്ഞു സ്റ്റേഷനിലേക്ക് നടന്നു.
നടക്കുന്നതിനിടയിൽ ഞാൻ ഒരു തവണ തിരിഞ്ഞു കാറിന്റെ അടുത്തേക്ക്
💬 Comments
View all comments