0%

Chapter Title : താഴ്വാരത്തിലെ പനിനീർപൂവ് 10 (ക്ലൈമാക്സ്‌ )

Author : Akh Read All Parts 844

നോക്കി.

കാറിന്റെ സ്റ്റീയറിങ്ങിൽ തലവെച്ചു കിടന്നു , പറയാതെ പോയ ഒരു നൊമ്പരത്തിന്റെ കനലുകൾ കണ്ണീർ എന്ന പ്രതിഭാസത്തിലൂടെ അണക്കാൻ ശ്രമിക്കുന്ന കീർത്തിയെ ആണ്.

എനിക്ക് അറിയാം അവൾ എത്രത്തോളം എന്നെ സ്നേഹിക്കുന്നുണ്ടെന്നു, പക്ഷെ അതിനേക്കാൾ എത്രയോ മടങ്‌ എന്നെ എന്റെ ലെച്ചു സ്നേഹിക്കുന്നു, അവൾ എനിക്ക് വേണ്ടി പൊഴിച്ച മിഴിനീർതുളികളുടെ ഒരു അംശം പോലും വരില്ല ഇത്. അതുകൊണ്ട് കീർത്തിയുടെ കണ്ണീർ ഞാൻ കാണാത്തതായി നടിച്ചു..

ഞാൻ സ്റ്റേഷനിലേക്ക് നടന്നു കയറി മനസ്സിൽ ഒരായിരം നൊമ്പരങ്ങളോടെ.....

------------------------------------

"സാർ, സ്റ്റേഷൻ എത്തി ഇറങ്ങുന്നില്ലേ "

ചെറുമയക്കത്തിൽ ഇരുന്ന ഞാൻ ആ ശബ്ദം കേട്ട് കണ്ണ് തുറന്നു.

ഒരുപാട് ഓർമകളെ പുറകിൽ ആക്കി കൊണ്ട് ട്രെയിൻ കൊൽക്കത്ത നഗരത്തിലെ പ്രമുഖ സ്റ്റേഷനിൽ എത്തി.

കണ്ണ് തുറന്ന ഞാൻ കാണുന്നത് തൊട്ടടുത്ത സീറ്റിൽ ഇരുന്നവർ ഇറങ്ങാനായി ബാഗ് ഒക്കെ എടുക്കുന്ന തിരക്കിൽ ആണ്. ഇന്നലെ പരിചയ പെട്ട ഒരു മലയാളി സുഹൃത്ത് ആണ് എന്നെ ഉറക്കത്തിൽ നിന്നും വിളിച്ചത്.

ഞാൻ അയാളുടെ മുഖത്തു നോക്കി ഒരു പുഞ്ചരി സമ്മാനിച്ചു.

ട്രെയിൻ ഒരു മൂളലോടെ നിന്നു.

എല്ലാവരും തിരക്ക് പിടിച്ചു ഇറങ്ങാൻ ശ്രമിക്കുന്നു. ഞാൻ പതിയെ എന്റെ ബാഗും എടുത്തു പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങി.

കുറച്ചു നടത്തിനൊടുവിൽ ഞാൻ സ്റ്റേഷന്റെ പുറത്തു എത്തി അവിടെ റോഡ് സൈഡിൽ അടുത്ത് കണ്ട ലോഡ്ജിൽ മുറി എടുത്തു . ഫ്രഷ് ആയതിനു ശേഷം ഞാൻ ജോർജ് അപ്പച്ചന്റെ പഴയ അഡ്രസ് ആ ലോഡ്ജ് നടത്തിപ്പുകാരന്റെ അടുത്ത് കാണിച്ചു കൊടുത്തു. അയാൾ പറഞ്ഞതിൻ പ്രകാരം ഈ ടൗണിൽ നിന്നും 30 കിലോമീറ്റർ അകലെ ഉള്ള ടൗണിൽ ആണ് ഈ അഡ്ഡ്രസിൽ കാണുന്ന സ്ഥലം എന്നു.

ഞാൻ അവിടത്തെ റൂം വേകെറ്റ് ചെയ്തു ആ ലോഡ്ജ്കാരൻ ഏർപ്പാട് ആക്കി തന്ന ടാക്സി യിൽ ആ ടൗണിലേക്ക് യാത്ര തിരിച്ചു.

അങ്ങനെ ട്രാഫിക്കും മറ്റും ഒക്കെ കഴിഞ്ഞു ഒന്നര മണിക്കൂറിനുള്ളിൽ ആ സ്ഥലത്തു എത്തിപ്പെട്ടു.

എന്നെ ഒരു വലിയ ബിൽഡിംഗിനു മുൻപിൽ ഇറക്കി വിട്ടിട്ടു ആ ടാക്സി കാർ പതിയെ

💬 Comments

View all comments