0%

Chapter Title : താഴ്വാരത്തിലെ പനിനീർപൂവ് 10 (ക്ലൈമാക്സ്‌ )

Author : Akh Read All Parts 845

എന്നിൽ നിന്നും അകന്നു പോയി.

ഞാൻ അവിടെ ഉള്ള ഒന്ന് രണ്ടു പേരോട് ഈ അഡ്രസ് കാണിച്ചു കൊടുത്തു. പക്ഷെ ഒരു കാര്യവും ഉണ്ടായില്ല. അവസാനം ഒരാളിൽ അ നിന്നുംആ താമസസ്ഥലത്തേ കുറിച്ച് മനസിലാക്കാൻ കഴിഞ്ഞു,

അങ്ങനെ അയാൾ പറഞ്ഞു തന്ന അടയാളങ്ങൾ വെച്ചു ഞാൻ ആ ബിൽഡിംഗിന്റെ മൂന്നാമത്തെ നിലയിൽ ഉള്ള ഒരു മുറിയുടെ മുൻപിൽ എത്തിപെട്ടു.

അവിടെ ഉള്ള കോളിങ് ബെല്ലിൽ എന്റെ വിരൽ അമർന്നു.

കുറച്ചു സമയത്തിന് ഒടുവിൽ എന്റെ മുന്നിൽ ആ രണ്ടു പാളി വാതിലുകൾ മലർക്കെ തുറന്നു.

ഒരു ബംഗാളി ലുക്ക്‌ ഉള്ള ഒരു ചേച്ചി ആണ് വാതിൽ തുറന്നത്. ഞാൻ ആ ചേച്ചിയോട് വന്ന കാര്യം പറഞ്ഞു. അവർക്ക് ജോർജ് അപ്പച്ചനെ കുറിച്ച് അറിയില്ല എന്നും അവർ അവിടെ താമസിക്കാൻ വന്നിട്ട് രണ്ടു മാസം ആയിട്ടൊള്ളു എന്നും പറഞ്ഞു.

കൂടുതൽ എന്തെങ്കിലും ചോദിക്കുംനത്തിനു മുൻപേ. അവർ വാതിൽ അടച്ചു .

ഞാൻ പിന്നെയും അവിടെ കുറെ അലഞ്ഞു നടന്നു . അവസാനം രാത്രി ആയപ്പോൾ ഒരു ലോഡ്ജിൽ മുറി എടുത്തു.

അങ്ങനെ ദിവസങ്ങൾ കടന്നു പോയിക്കൊണ്ടിരുന്നു ഞാൻ അവിടെ എത്തിയിട്ട് മൂന്ന് ആഴ്ച ആയി. എല്ലാദിവസവും അവരുടെ വീട് അനേഷിച്ചു ഇറങ്ങിയിട്ടും എവിടെയും എത്തിയില്ല, ഞാൻ കയറി ഇറങ്ങാത്ത ബിൽഡിങ്ങുകൾ ആ ടൗണിൽ വളരെ കുറവായി,ഒട്ടുമിക്ക റൂമിലും ഞാൻ അവരെ തേടി ചെന്നു പക്ഷെ ഒരു പുരോഗതിയും ഉണ്ടായില്ല.

അങ്ങനെ ഇരിക്കെ ആണ് ഞാൻ താമസിക്കുന്ന ലോഡ്ജിന്റെ അടുത്തുള്ള ഹോട്ടലിൽ പച്ചക്കറി കയറ്റി വന്ന വാനിന്റെ ഡ്രൈവറെ ഞാൻ കാണുന്നത് അയാൾ ഒരു മലയാളി ആയിരുന്നു. അയാളും ആയി ഞാൻ പരിചയത്തിൽ ആയി. അയാൾക് അവിടെ ഒക്കെ നല്ല പരിചയം ആയിരുന്നു. അയാൾ പറഞ്ഞതിൽ പ്രകാരം ഞാൻ അവിടെ ഉള്ള മലയാളം സമാജം പ്രവർത്തകരും ആയി ബന്ധപ്പെട്ടു, അവർ അനേഷിച്ചിട്ടു വിളിക്കാം എന്ന് എനിക്ക് ഉറപ്പു തന്നു. അങ്ങനെ വീണ്ടും രണ്ടു ദിവസം കൂടി പോയി കിട്ടി.

"ഇനി എനിക്ക് അവരെ കണ്ടെത്താൻ കഴിയില്ലേ "

അങ്ങനെ ഞാൻ വിഷമിച്ചു

💬 Comments

View all comments