0%

Chapter Title : താഴ്വാരത്തിലെ പനിനീർപൂവ് 10 (ക്ലൈമാക്സ്‌ )

Author : Akh Read All Parts 846

ഇരിക്കുമ്പോൾ ആണ് മലയാളസമാജത്തിലെ സെക്രട്ടറിയുടെ കോൾ വരുന്നത്. ഒന്ന് അവരുടെ ഓഫീസ് വരെ ചെല്ലാൻ പറഞ്ഞു കൊണ്ട്.

ഞാൻ വേഗം തന്നെ റെഡി ആയി ഇറങ്ങി. ഒരു ടാക്സി പിടിച്ചു നേരെ സമാജത്തിന്റെ ഓഫീസിലേക്ക് വിട്ടു.

അവിടെ ചെന്ന എനിക്ക് ഒരു നല്ല വാർത്ത ആണ് ലഭിച്ചത്. ജോർജ് അപ്പച്ചന്റെ പുതിയ അഡ്രസ്സ്.

ആ സ്ഥലം ഇവിടെ നിന്നും കുറച്ചു അധികം ദൂരെ ആയിരുന്നു.

ഞാൻ അവർക്ക് കുറച്ചു ക്യാഷ് സംഭാവന ആയി കൊടുത്തു ഒരായിരം നന്ദിയും പറഞ്ഞുകൊണ്ട് അവിടെ നിന്നും ഇറങ്ങി. എന്റെ ലെച്ചുവിന്റെ അടുത്തേക്ക്.

പോകുന്ന വഴിയിൽ ഞാൻ കീർത്തിക്ക് ഈ കാര്യം വാട്സാപ്പിൽ മെസ്സേജ് അയച്ചിട്ടു. വീട്ടിലേക്ക് അവിടെ ചെന്നതിനു ശേഷം വിളിക്കാം എന്നു കരുതി. ഇനി അവർ അവിടെ ഇല്ലെങ്കിൽ വെറുതെ എന്തിനാ അവർക്കു ആശ കൊടുക്കുന്നത് എന്നു കരുതി. പിന്നെ കീർത്തിയോട് പറയാതിരിക്കാൻ കഴിഞ്ഞില്ല അവൾ എപ്പോഴും എന്നെ വിളിച്ചു അനേഷിക്കുകയും വാട്സാപ്പിൽ കോൺടാക്ട് ചെയുകയും ചെയ്യും ആയിരുന്നു. കീർത്തി ഇപ്പോൾ ഷാർജയിൽ ആണ് ഉള്ളത്.

"ഓൾ ദി ബെസ്റ്റ് "

കുറച്ചു കഴിഞ്ഞപ്പോൾ കീർത്തിയുടെ റിപ്ലൈ വന്നു. പിന്നെ കുറച്ചു സന്തോഷത്തിന്റെ സ്മൈലിയും

അങ്ങനെ ടാക്സി ആ സ്ഥലത്തു എത്തി ചേർന്നു . അതൊരു പേരുകേട്ട ഒരു കമ്പനിയുടെ സ്റ്റാഫ്‌ കോർട്ടെർസ് ആയിരുന്നു.

എന്നെ അവിടെ ഇറക്കിയിട്ട് ടാക്സി ഒരു തണലത്തേക്ക് ഒതുക്കി ഇട്ടു ആ ഡ്രൈവർ. അയാൾ അവിടെ കാത്ത് നിൽകാം എന്നു പറഞ്ഞു .

ഞാൻ ആ കോർട്ടെർസിന്റെ ഉള്ളിലേക്ക് കടന്ന് ചെന്നു. അധികം ആളുകളെ ഒന്നും അവിടെ കണ്ടില്ല ഉച്ച നേരം ആയതിനാൽ എല്ലാവരും ഭക്ഷണം കഴിക്കുന്ന തിരക്കിൽ ആയിരിക്കും എന്നു തോന്നുന്നു , ഓരോ ചെറിയ ചെറിയ വീടുകൾ ആയിരുന്നു അവിടെ, ഓരോ വീടിനും ഓരോരോ നമ്പറുകൾ. എന്റെ കൈയിൽ ഉള്ള കടലാസ്സിലേ നമ്പർ അവിടെ എവിടെ എങ്കിലും കാണുന്നുണ്ടോ എന്ന് ഞാൻ വിഷിച്ചു കൊണ്ട് മുൻപോട്ടു നടന്നു അവസാനം എന്റെ കൈയിലെ അഡ്ഡ്രസും ഒരു വീടിന്റെ അഡ്ഡ്രസും തമ്മിൽ നല്ല പൊരുത്തം തോന്നി.

💬 Comments

View all comments