0%

Chapter Title : താഴ്വാരത്തിലെ പനിനീർപൂവ് 10 (ക്ലൈമാക്സ്‌ )

Author : Akh Read All Parts 848

അകത്തു നിന്നും അങ്ങനെ ചോദിച്ചു കൊണ്ട് ഒരാൾ എന്റെ നേരെ വന്നു.

"ജോർജ് അപ്പച്ചൻ "

ആളെ കണ്ടപ്പോൾ എന്റെ നാവു ഉരുവിട്ടു. പണ്ട് ഫോട്ടോയിൽ കണ്ട ആൾ തന്നെ.

"ആരാ ?"

അപ്പച്ചൻ വന്ന പാടെ ചോദിച്ചു. എനിക്ക് ഒരു മലയാളി ലുക്ക്‌ കണ്ടതോണ്ട് ആയിരിക്കണം അപ്പച്ചൻ മലയാളത്തിൽ ആണ് ചോദിച്ചത്.

"ഞാൻ ആരാണെന്നു പറഞ്ഞാൽ അപ്പച്ചനു മനസ്സിലാകുമോ എന്നു അറിയില്ല, ഞാൻ ലക്ഷ്മി യെ അനേഷിച്ചു വന്നതാ എന്റെ പേര് അജിത് "

,ഞാൻ പറഞ്ഞു.

"അജി..താഴ്വാരത്തിലെ ?. "

കുറച്ചു നേരം ചിന്തിച്ചിട്ട് അപ്പച്ചൻ പറഞ്ഞു.

"അതെ അജി തന്നെ "

ഞാൻ പറഞ്ഞു.

"മോനെ വാ അകത്തേക്ക് വാ "

അപ്പച്ചൻ എന്നേ അകത്തേക്ക് ക്ഷണിച്ചു.

ഞാൻ എവിടെ ആയിരുന്നു എന്നും എങ്ങനെ ഇവിടെ എത്തിപ്പെട്ടും എന്നും അപ്പച്ചൻ എന്നോട് ചോദിച്ചു. ഞാൻ അതിനു ഇവിടെ എത്തിയത് വരെയുള്ള കാര്യങ്ങൾ ചുരുക്കി പറഞ്ഞു.

"അപ്പൊ മോൻ ഇവിടെ വന്നിട്ട് ഇപ്പോൾ ഒരു മാസം ആകാറായല്ലേ? "

"അതെ, കുറെ അനേഷണത്തിനൊടുവിൽ ആണ് എനിക്ക് ഈ അഡ്രസ്സ് കിട്ടിയത് "

ഞാൻ പറഞ്ഞു.

"ഞങ്ങൾ പഴയ അഡ്ഡ്രസിൽ നിന്നും പോന്നിട്ടു വർഷങ്ങൾ ആയി, ഇപ്പോൾ ഇവിടത്തെ കമ്പനി യിൽ ആണ് എനിക്ക് ജോലി "

അപ്പച്ചൻ പറഞ്ഞു.

"അപ്പച്ചാ, അപ്പച്ചാ, "

ഒരു കിളിനാദം എന്റെ ചെവികളിൽ മുഴുകി.

"ഈ ചേച്ചി എന്തിനാ ഇങ്ങനെ ഇരുന്നു കരയുന്നത് "

അങ്ങനെ ചോദിച്ചു കൊണ്ട് ഒരു പെൺകുട്ടി ഞങ്ങളുടെ അടുത്തേക്ക് വന്നു. അപ്രതീക്ഷിതമായി എന്നെ കണ്ടപ്പോൾ അവൾ വാതിൽ പടിയിൽ തന്നെ നിന്നു.

"മോളെ ഇങ്ങു വന്നേ "

അപ്പച്ചൻ അവളെ അടുത്തേക്ക് വിളിച്ചു.

അവൾ എന്നെ സൂക്ഷിച്ചു നോക്കി കൊണ്ട് അപ്പച്ചൻ ഇരിക്കുന്നതിന്റെ അടുത്തേക്ക് ചെന്നു.

"ഇതെന്റെ മൂത്ത മോള് ആണ് ജെസ്സി, ഇവൾ ഡിഗ്രിക്ക് പഠിക്കുന്നു, "

അപ്പച്ചൻ അവളെ അടുത്ത് വിളിച്ചു കൊണ്ട് എന്നോട് പറഞ്ഞു.

"ഉം "

"ഇനി ഒരാളും കൂടി ഉണ്ട് ജിനി അവൾക്ലാസ്സിൽ പോയിരിക്കുക ആണ്, "

💬 Comments

View all comments