Chapter Title : താഴ്വാരത്തിലെ പനിനീർപൂവ് 10 (ക്ലൈമാക്സ് )
ഞാൻ അതിനു മറുപടി എന്നോണം ഒന്നു പുഞ്ചിരിച്ചു.
"മോൾക്ക് മനസ്സിലായോ ഈ ചേട്ടനെ ?"
അപ്പച്ചൻ ജെസ്സി യോട് ചോദിച്ചു.
"ഉം, ലെച്ചു ചേച്ചിയുടെ.... "
,അവൾ പറഞ്ഞു.
"ഉം, അതെ "
അപ്പച്ചൻ പറഞ്ഞു.
"എന്നെ എങ്ങനെ മനസ്സിൽ ആയിന്നു "
ഭാവത്തോടെ ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.
"ലെച്ചു ചേച്ചിയുടെ കൈയിൽ അജിയേട്ടന്റെ ഫോട്ടോ ഉണ്ട് "
,അവൾ പറഞ്ഞു .
"എന്നാ മോള് അകത്തേക്ക് പൊക്കൊളു "
അപ്പച്ചൻ പറഞ്ഞു.
ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് അവൾ അകത്തേക്ക് പോയി.
"അജി ഇവരുടെ അമ്മ ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട് വർഷങ്ങൾ ഒരുപാട് ആയി,അതിൽ പിന്നെ ഇവർക്ക് ഞാനും എനിക്ക് അവരും മാത്രമേ ഒള്ളു, എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഇവർ ആരും ഇല്ലാത്തവർ ആയി പോകും എന്ന ഭയം എന്നെ കൂടുതൽ ഭയപ്പെടുത്തി ,അങ്ങനെ ആണ് പഴയ പരിചയം പുതുക്കാം എന്ന നിലക്ക് ഞാൻ വർഷങ്ങൾക്കു ശേഷം താഴ്വാരത്തേക്ക് വന്നത്. പിള്ളേർ രണ്ടും ഒരു സ്റ്റഡി ടൂർ പോയതോണ്ട് ഞാൻ ഒറ്റക്ക് ആണ് അവിടേക്ക് വന്നത്, അവിടെ വന്നപ്പോൾ എന്റെ ആദ്യ മോളുടെ അവസ്ഥ കണ്ടു ഞാൻ ആകെ തകർന്നു. ഞാൻ ലക്ഷ്മി യുടെ അമ്മയോട് ചെയ്ത തെറ്റിന് പരിഹാരം എന്നോണം ഞാൻ അവളെ എന്റെ മോളായിട്ട് ഇങ്ങോട്ട് കൊണ്ടുവന്നു ജെസ്സിക്കും ജിനിക്കും ഒരു മൂത്ത സഹോദരി ആയിട്ടു, "
അപ്പച്ചൻ പറഞ്ഞു നിർത്തി.
"അപ്പച്ച, ലക്ഷ്മിക്ക് ഞാൻ വന്നത് ഇഷ്ടം ആയില്ലേ?. "
"അവൾ താഴ്വരാത്തത് നിന്നും പോരുമ്പോൾ ഒരു കാര്യം മാത്രേ എന്നോട് ആവിശ്യപ്പെട്ടുള്ളു, ഒരു നാൾ അവളെ തേടി നീ വരുമെന്നും വന്നാൽ ഒരു എതിർപ്പും കാണിക്കാതെ അവളെ നിന്റെ കൂടെ പറഞ്ഞു വിടണം എന്നും "
അപ്പച്ചൻ പറഞ്ഞു.
"അപ്പൊ അവൾക്കു ഉറപ്പുണ്ടായിരുന്നു ഞാൻ അവളെ തേടി എത്തും എന്നു,"
ഞാൻ മനസ്സിൽ ആലോചിച്ചു.
"മോനെ.. മോൻ പോയി അവളോട് സംസാരിക്കു അവൾ അകത്തു ഉണ്ട്, കുറെ നാൾക്കു ശേഷം നിന്നെ കണ്ടപ്പോൾ ഉണ്ടായാ ഷോക്കിൽ ആയിരിക്കും അവൾ നിന്നെ
💬 Comments
View all comments