Chapter Title : താഴ്വാരത്തിലെ പനിനീർപൂവ് 10 (ക്ലൈമാക്സ് )
നിന്നേ കുറിച്ച് ഒരു വാക്ക് പോലും ചോദിച്ചില്ല, പിന്നെ പഴയ കാര്യങ്ങളെ കുറിച്ച് ഞാൻ അവളോട് സംസാരിക്കാൻ തുടങ്ങുമ്പോൾ അവൾ കേൾക്കാൻ താല്പര്യം ഇല്ലാത്ത മട്ടിൽ ഫോൺ പെട്ടന്ന് വെക്കും, അങ്ങനെ ഒരിടക്ക് ഇളയച്ഛൻ വിളിച്ചപ്പോൾ എന്നോട് പറഞ്ഞു അവളോട് പഴയതിനെ കുറിച്ചൊന്നും ചോദിക്കണ്ട എന്നു അവൾക്കു അതിനു താല്പര്യം ഇല്ലന്ന് പറഞ്ഞുന്നു. പിന്നിട് ഞാൻ വിളിക്കുമ്പോൾ അതെ പറ്റി ഒന്നും ചോദിക്കാറില്ല.അങ്ങനെ കുറച്ചു നാൾ കടന്നു പോയി ഫോൺ വിളി കുറഞ്ഞു കുറഞ്ഞു വന്നു അതു നിന്നു.അവസാനം ആയി അവൾ വിളിച്ചിട്ട് ഇപ്പോൾ ആറു മാസത്തോളം ആയി അവസനത്തെ ഫോൺ കോളിൽ അവൾ നല്ല സന്തോഷത്തിൽ ആയിരുന്നു അവൾക്കു അവിടെ അടുത്തുള്ള ഒരു ഡേ കെയർ യിൽ ജോലി ശെരി ആയിന്നു പറഞ്ഞു, പിന്നെ അവൾ വിളിച്ചിട്ടില്ല, അവർ തിരക്കിൽ ആയിരിക്കും എന്നു കരുതി ഞങ്ങൾ പിന്നെ അതു കാര്യം ആക്കിയില്ല , പക്ഷെ കുറച്ചു നാൾ കഴിഞ്ഞു ഞങ്ങൾ ആ നമ്പറിലേക്ക് വിളിച്ചിട്ട് ആ നമ്പർ നിലവിലില്ല എന്നു കാണിക്കുന്നു, അവരും ആയി ആകെ ഉണ്ടായിരുന്ന കോൺടാക്ട് ആണ് ആ നമ്പർ "
ചേച്ചി പറഞ്ഞു.
ഇനി അവളെ എങ്ങനെ കോൺടാക്ട് ചെയ്യും എന്നു കരുതി ഞാൻ കുറച്ചു നേരം ആലോചനയിൽ ഇരുന്നു. അങ്ങനെ എത്രയും പെട്ടന്നു കൊൽക്കത്തയിൽ പോകാം എന്നു തീരുമാനം എടുത്തു.
എല്ലാ കാര്യങ്ങളും അറിഞ്ഞു കഴിഞ്ഞപ്പോൾ ഞാനും കീർത്തി യും ജോളി ചേച്ചിയോടും അപ്പച്ചനോടും യാത്ര പറഞ്ഞു അവിടെ നിന്നും ഇറങ്ങി. ഇറങ്ങുന്നതിനു മുൻപേ കൊൽക്കത്തയിലെ അഡ്രസ് വാങ്ങാൻ മറന്നില്ല
💬 Comments
View all comments