0%

Chapter Title : താഴ്വാരത്തിലെ പനിനീർപൂവ് 10 (ക്ലൈമാക്സ്‌ )

Author : Akh Read All Parts 2.4K

കീർത്തി , എനിക്ക് മാത്രം , ഞാൻ മാത്രമേ പോകുന്നൊള്ളു "

ഞാൻ പറഞ്ഞു.

"അപ്പൊ അജിയേട്ടാ ഞാനോ ?,"

അവൾ ചോദിച്ചു.

"കീർത്തിയെ ഇനിയും ബുദ്ധിമുട്ടിക്കാൻ ഞാൻ ഒരുക്കം അല്ല, ഇനി ഉള്ള യാത്ര ഒറ്റക്ക് ആണ് നല്ലത് എന്നു എനിക്ക് തോന്നി "

ഞാൻ പറഞ്ഞു.

"എന്നെ ഒഴിവാക്കുക ആണല്ലേ, "

",അല്ല , കീർത്തി,ഒരിക്കലും അല്ല, ഇനിയുള്ള യാത്ര ഒറ്റക്ക് ആകാം എന്നു കരുതി.പിന്നെ കൊൽക്കത്തയിൽ നിന്നും എന്നു തിരിച്ചു വരും എന്നു എനിക്ക് ഉറപ്പില്ല, ഞാൻ തിരിച്ചു വരുക ആണെങ്കിൽ ലെച്ചുവിനെ കൊണ്ടേ വരൂ ഒരു പക്ഷെ അവൾ കൂടെ ഇല്ലെങ്കിൽ എന്നെ ഇനി ആരും കാത്തിരിക്കേണ്ട, "

ഞാൻ പറഞ്ഞു.

",അപ്പൊ വീണ്ടും ഒരു ഒളിച്ചോട്ടം ആണോ അജിയേട്ടൻ ഉദ്ദേശിക്കുന്നത്, അങ്ങനെ എങ്കിൽ തീർച്ചയായും ഞാൻ കൊൽക്കത്തയിലേക്ക് അജിയേട്ടന്റെ കൂടെ വരും, ഇല്ലെങ്കിൽ എനിക്ക് ഉറപ്പ് തരണം എന്തായാലും തിരിച്ചു വരും എന്നു, എന്നാ ഞാൻ സമ്മതിക്കാം "

കീർത്തി പറഞ്ഞു.

"കീർത്തി പ്ലീസ് എതിരൊന്നും പറയരുത് , ഞാൻ തനിച്ചു പോകൊള്ളാം "

ഞാൻ പറഞ്ഞു.

"തനിച്ചു പൊക്കൊളു, പക്ഷെ എനിക്ക് വാക്ക് തന്നിട്ട് മാത്രം "

അവൾ പറഞ്ഞു.

",ശെരി കീർത്തി ഞാൻ തിരിച്ചു വരും , പക്ഷെ എന്നാണ് വരുന്നത് എന്നു എനിക്ക് ഉറപ്പ് പറയാൻ പറ്റില്ല, "

ഞാൻ അവളോട്‌ പറഞ്ഞു.

"ഓഹ്,, എനിക്ക് ഇത് മതി. അജിയേട്ടൻ ലെച്ചുചേച്ചിയും ആയി തിരിച്ചു വരുന്നത് കാണാൻ ആയി ഞാൻ കാത്തിരിക്കും "

കീർത്തി പറഞ്ഞു.

💬 Comments

View all comments