0%

Chapter Title : താഴ്വാരത്തിലെ പനിനീർപൂവ് 10 (ക്ലൈമാക്സ്‌ )

Author : Akh Read All Parts 853

കണ്ടില്ല. ജിനി അവിടെ ഇരുന്നു ടീവി കാണുന്നു. ഞങ്ങളെ കണ്ടപ്പോൾ ജിനി ടീവി കാണാൽ മതിയാക്കി ഞങ്ങളുടെ അടുത്തേക്ക് വന്നു.

"എന്താ അജി അവളുടെ പിണക്കം ഒക്കെ മാറിയോ, "

ഞങ്ങളെ കണ്ടപ്പോൾ അപ്പച്ചൻ ചോദിച്ചു.

"ഉം കുറച്ചു മാറി"

ഞാൻ പറഞ്ഞു .

അതു കേട്ടപ്പോൾ ലെച്ചു നാണിച്ചു തലതാഴ്ത്തി,

"അപ്പച്ച ഞാൻ ഇവളെ കൊണ്ടോയിക്കോട്ടെ "

ഞാൻ അപ്പച്ചന്റെ അനുവാദം കിട്ടാനായി ചോദിച്ചു.

",നിന്റെ പെണ്ണിനെ കൊണ്ടോകാൻ എന്റെ അനുവാദം എന്തിനാ, നിനക്ക് വേണ്ടി ഇത്രയും നാൾ ആ പാവം കാത്തിരിക്കുക ആയിരുന്നു, ഇനിയെങ്കിലും അതിനൊരു നല്ല ജീവിതം ഉണ്ടാകട്ടെ , നീ ധൈര്യം ആയി കൊണ്ടുപോക്കോ എന്റെ മോളെ"

അപ്പച്ചൻ എന്റെ അടുത്ത് വന്നു പറഞ്ഞു.

ഞാൻ അതിനു നന്ദി ആയി അപ്പച്ചന്റെ കാൽ തൊട്ടു വന്ദിച്ചു. കൂടെ ലെച്ചുവും.

ഇതൊക്കെ കണ്ടു ആ കാന്താരി നില്കുന്നുണ്ടായിരുന്നു. നേരത്തെ ഉള്ള ചമ്മൽ അവളുടെ മുഖത്തു ഇപ്പോഴും കാണാം ആയിരുന്നു.

"ജിനി "

ഞാൻ അവളെ അടുത്ത് വിളിച്ചു.

അവൾ എന്റെ അടുത്തേക്ക് വന്നു.

"മോൾക്ക്‌ എന്നെ മനസ്സിലായോ "

"ഉം, അപ്പച്ചൻ പറഞ്ഞു "

അവൾ തല ആട്ടികൊണ്ട് പറഞ്ഞു.

അങ്ങനെ കുറച്ചു നേരം ഞങ്ങൾ വർത്താനം ഒക്കെ പറഞ്ഞു ഇരുന്നു. അപ്പോഴേക്കും ജെസ്സി ഭക്ഷണം കഴിക്കാനായി വിളിച്ചു. അവരോടൊപ്പം ഞാനും കഴിച്ചു. അങ്ങനെ ഭക്ഷണം ഒക്കെ കഴിച്ചു ഞങ്ങൾ എല്ലാവരും വർത്താനം ഒക്കെ പറഞ്ഞു ഇരിക്കുക ആയിരുന്നു. അപ്പോഴാണ് ഞാൻ അതു ഓർത്തതു വീട്ടിലേക്കും കീർത്തിയോടും ഈ കാര്യങ്ങൾ ഒക്കെ പറയണ്ടേ എന്നു. ഞാൻ അപ്പൊ തന്നെ വീട്ടിലേക്കും പിന്നെ കീർത്തിയെയും ഫോൺ ചെയ്തു എല്ലാം പറഞ്ഞു. ലെച്ചു അമ്മയും ആയി സംസാരിച്ചതോടെ അമ്മയ്ക്കും സന്തോഷം ആയി.

പിന്നിട് ഞാൻ ഇപ്പോൾ വരാം എന്നു പറഞ്ഞു അവിടെ നിന്നും ഇറങ്ങി.

ഞാൻ വന്ന അതെ ടാക്സി കാറിൽ ഞാൻ താമസിച്ചിരുന്ന ലോഡ്ജിലേക്ക് പോയി. പിന്നെ ആ റൂം ഒക്കെ വെക്കെറ്റ് ചെയ്തു. തിരിച്ചു നാട്ടിലേക്ക് ഫ്ലൈറ്റിൽ ടിക്കറ്റ് ആവേലബിൾ കണ്ടത് കൊണ്ട് ഞാൻ

💬 Comments

View all comments