0%

Chapter Title : താഴ്വാരത്തിലെ പനിനീർപൂവ് 10 (ക്ലൈമാക്സ്‌ )

Author : Akh Read All Parts 2.4K

എങ്ങനെ കാര്യങ്ങൾ അവതരിപ്പിക്കും എന്ന അവസ്ഥയിൽ ആയിരുന്നു ഞാൻ അവിടെ ഇരുന്നത്.

അവളും എന്തൊക്കെയോ ആലോചിച്ചു ഇരിക്കുന്നു.

കുറച്ചു കഴിഞ്ഞപ്പോൾ നിശ്ശബ്ദതക്കു വിരാമമം ഇട്ട് കൊണ്ട് കീർത്തി സംസാരിച്ചു തുടങ്ങി.

"അതൊക്കെ എനിക്ക് അറിയാം , ഏട്ടനും ലെച്ചു ചേച്ചിയും ആയിട്ടുള്ള പ്രണയവും,നിങ്ങൾ തമ്മിലുള്ള കല്യാണം നടക്കാൻ കുറച്ചുനാൾ ഉള്ളപ്പോൾ ജോൺ അച്ചായന്റെ മകൾ മരിക്കുന്നതും അതിന്റെ പേരിൽ ഏട്ടനെ തെറ്റുകാരൻ ആക്കിയതും പിന്നിട് ഏട്ടൻ നാടുവിട്ടതും എല്ലാം ഞാൻ അറിഞ്ഞു. "

"നീ എങ്ങനെ.. ?"

"എനിക്ക് ആദ്യം ഏട്ടനെ കുറിച്ച് അധികം ഒന്നും അറിയില്ലായിരുന്നു നാടു വിട്ടു പോയിട്ടുണ്ട് എന്നും അമലേട്ടന്റെ വീടിനടുത്തുള്ള ബന്ധുവിന്റെ മകൻ ആണെന്ന് മാത്രം അറിയാം ഫോട്ടോസ് കണ്ടിരുന്നു എങ്കിലും ഞാൻ അത്രക്കും ശ്രദ്ധിച്ചിരുന്നില്ല. അങ്ങനെ ഏട്ടൻ ഫ്ലാറ്റിൽ വന്ന രാത്രിയാണു സ്വപ്നേച്ചി എന്നോട് ഏട്ടന്റെ ജീവിതതിനെ കുറിച്ച് പറഞ്ഞു തന്നത്, "

അവൾ പറഞ്ഞു നിർത്തി.

"കീർത്തി ഞാനാ തെറ്റുകാരൻ വെറും ഒരു വാക്കിന്റെ പുറത്ത് ഇല്ലാതെ ആയതല്ല എന്റെ ജീവിതം ചില സാഹചര്യങ്ങൾ എന്നെ സത്യങ്ങൾ തുറന്നു പറയുന്നതിൽ നിന്നും പിന്തിരിപ്പിച്ചു, ഇപ്പോഴും എനിക്ക് അതു പറയാൻ ഉള്ള ധൈര്യം ഇല്ല പക്ഷെ എന്റെ നിരപരാധിത്യം തെളിയിക്കാൻ ഉള്ള ഒരു തെളിവ് ഇന്ന് എന്റെ പക്കൽ ഉണ്ട് "

ഞാൻ പറഞ്ഞു.

,കീർത്തി അതു എന്താണെന്നു അറിയാനായി ഈറനായ കണ്ണുകളോടെ എന്റെ മുഖത്തേക്ക് നോക്കി,

ഞാൻ കൊണ്ടു വന്നിരുന്ന സെലിന്റെ ഡയറി കീർത്തിയുടെ കൈയിലേക്ക് നീട്ടി. അവൾ അതു വാങ്ങിച്ചിട്ട് എന്റെ മുഖത്തേക്ക് നോക്കി.

"ഇതു എനിക്ക്

💬 Comments

View all comments