0%

Chapter Title : താഴ്വാരത്തിലെ പനിനീർപൂവ് 10 (ക്ലൈമാക്സ്‌ )

Author : Akh Read All Parts 813

പറയു കുഞ്ഞോളെ, എന്താ നിനക്ക് പറ്റിയെ ഈ ഏട്ടനോട് പറ "

"ഏട്ടാ അതു.... "

"ആദ്യം നീ ഇവിടെ ഇരിക്കു"

ഞാൻ അതു പറഞ്ഞു അവളെ സോഫയിൽ ഇരുത്തി , എന്നിട്ട് അവളുടെ കണ്ണീർ തുടച്ചു മാറ്റി . ഞാൻ അവളുടെ അടുത്ത് തന്നെ ഇരുന്നു.

"ഇനി പറ എന്താ കാര്യം എന്നു "

"ഏട്ടാ ഞാൻ പറയാൻ പോണ കാര്യം ഏട്ടൻ ആരോടും പറയരുത്,"

"ഇല്ല ഞാൻ ആരോടും പറയില്ല നീ പറഞ്ഞോ "

"ഇല്ലാ ഏട്ടൻ എനിക്ക് സത്യം ചെയ്തു തരണം "

അവൾ പറഞ്ഞു.

"ഉം,ഇന്നാ സത്യം ചെയ്തേക്കുന്നു "

ഞാൻ അതും പറഞ്ഞു അവളുടെ കൈയിൽ എന്റെ കൈ വെച്ചു സത്യം ചെയ്തു.

"ഇതു പോരാ ലെച്ചു ചേച്ചിയുടെ പേരിൽ എന്റെ തലയിൽ തൊട്ട് സത്യം ചെയ്യണം ഞാൻ പറയുന്നകാര്യം ഏട്ടൻ ആരോടും പറയില്ല എന്നു "

സെലിൻ പറഞ്ഞു.

"ഉം ശരി,നിന്റെ ഇഷ്ടം അതാണെങ്കിൽ അങ്ങനെ "

"ലെച്ചു ആണെ എന്റെ കുഞ്ഞോൾ ആണെ,, എന്റെ ഈ അനിയത്തി കുട്ടി പറയുന്ന കാര്യം ഞാൻ ആരോടും പറയില്ല എന്നു എന്റെ കുഞ്ഞൊളിന്റെ തലയിൽ വെച്ചു സത്യം ചെയുന്നു "

ഞാൻ അവളുടെ തലയിൽ കൈ വെച്ചു സത്യം ചെയ്തു.

"മതിയോ "

ഞാൻ അവളോട്‌ ചോദിച്ചു.

"ഉം "

അവൾ ഒന്നു മൂളി.

"എന്നാ പറ എന്റെ സുന്ദരി കുട്ടി എന്തിനാ കരഞ്ഞേ "

അവൾ വല്ല ചെറിയ കാര്യത്തിന് അമ്മയും ആയി വഴക്കിട്ടട്ടുണ്ടാകും എന്നു വിചാരിച്ചാ ഞാൻ അവളോട്‌ ചിരിച്ചു കൊണ്ട് ചോദിച്ചത്.

"ഏട്ടാ എനിക്ക് ഒരു തെറ്റു പറ്റി "

ഞാൻ എന്താ എന്നു അവളുടെ മുഖത്തേക്ക് നോക്കി.

"ഞാൻ ഇപ്പോ മൂന്ന് മാസം ഗർഭിണി ആണു "

അവൾ കരയുന്ന മിഴികളോടെ പറഞ്ഞു.

"ഹേയ് എന്തു "

ഞാൻ അതു കേട്ടു ഞെട്ടി പുറകോട്ടെക്ക് മാറി.

"എന്താ മോളെ നീ ഈ പറഞ്ഞത്, "

എനിക്കു വിശ്വാസം വരാത്ത കാരണം ഞാൻ ചോദിച്ചു.

"അതെ ഏട്ടാ ഞാൻ പറഞ്ഞത് സത്യം ആണു എനിക്ക് പറ്റി പോയി, എന്നെ വഴക്ക് പറയല്ലേ എന്നെ ഇതിൽ നിന്നും രക്ഷിക്കണം, എനിക്കിതു ഏട്ടനോട് അല്ലാതെ വേറെ ആരോടും പറയാൻ ധൈര്യം ഇല്ല "

അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു.

"ഞാൻ വഴക്കൊന്നും പറയില്ല,

💬 Comments

View all comments