0%

Chapter Title : താഴ്വാരത്തിലെ പനിനീർപൂവ് 10 (ക്ലൈമാക്സ്‌ )

Author : Akh Read All Parts 2.4K

ഞാൻ അവളെ എന്റെ മോളായിട്ട് ഇങ്ങോട്ട് കൊണ്ടുവന്നു ജെസ്സിക്കും ജിനിക്കും ഒരു മൂത്ത സഹോദരി ആയിട്ടു, "

അപ്പച്ചൻ പറഞ്ഞു നിർത്തി.

"അപ്പച്ച, ലക്ഷ്മിക്ക് ഞാൻ വന്നത് ഇഷ്ടം ആയില്ലേ?. "

"അവൾ താഴ്വരാത്തത് നിന്നും പോരുമ്പോൾ ഒരു കാര്യം മാത്രേ എന്നോട് ആവിശ്യപ്പെട്ടുള്ളു, ഒരു നാൾ അവളെ തേടി നീ വരുമെന്നും വന്നാൽ ഒരു എതിർപ്പും കാണിക്കാതെ അവളെ നിന്റെ കൂടെ പറഞ്ഞു വിടണം എന്നും "

അപ്പച്ചൻ പറഞ്ഞു.

"അപ്പൊ അവൾക്കു ഉറപ്പുണ്ടായിരുന്നു ഞാൻ അവളെ തേടി എത്തും എന്നു,"

ഞാൻ മനസ്സിൽ ആലോചിച്ചു.

"മോനെ.. മോൻ പോയി അവളോട്‌ സംസാരിക്കു അവൾ അകത്തു ഉണ്ട്, കുറെ നാൾക്കു ശേഷം നിന്നെ കണ്ടപ്പോൾ ഉണ്ടായാ ഷോക്കിൽ ആയിരിക്കും അവൾ നിന്നെ തള്ളി മാറ്റി ഓടിയത്., മോൻ ചെല്ല് അവളുടെ അടുത്ത് ,അവൾ മോനെ കാത്ത് ഇരിക്കുക ആയിരിക്കും "

അപ്പച്ചൻ പറഞ്ഞു, അതുകേട്ടു ഞാൻ ആ കസേരയിൽ നിന്നും എഴുന്നേറ്റു ആ റൂമിലേക്ക്‌ നടന്നു.

ഞാൻ ആ റൂമിൽ കടന്നു ചെന്നപ്പോൾ കാണുന്നത്. കട്ടിലിൽ തലകുനിച്ചു ഇരുന്നു കരയുന്ന എന്റെ ലെച്ചുവിനെ ആണ്. അവളുടെ അടുത്ത് ജെസ്സി ഇരുന്നു അവളെ സമാധാനിപ്പിക്കാൻ നോക്കി കൊണ്ടിരിക്കുന്നു.

എന്നെ കണ്ടപ്പോൾ ജെസ്സി ലെച്ചുവിന്റെ ചെവിയിൽ എന്തോ പറഞ്ഞിട്ട് അവിടെ നിന്നും എഴുന്നേറ്റു എന്റെ അടുത്തേക്ക് വന്നു.

ജെസ്സി എന്നോട് ലെച്ചു അവിടെ ഉണ്ട് അവിടേക്ക് ചെന്നോളാൻ ആഗ്യം കാണിച്ചു. പിന്നെ അവൾ എന്റെ മുഖത്തു നോക്കി ഒരു പുഞ്ചിരി സമ്മാനിച്ചിട്ട് പുറത്തേക്കു ഇറങ്ങി പോയി.

ഞാൻ ലെച്ചു

💬 Comments

View all comments