Chapter Title : താഴ്വാരത്തിലെ പനിനീർപൂവ് 10 (ക്ലൈമാക്സ് )
വിന്റെ അടുത്ത് ചെന്നു അവൾ തല കുമ്പിട്ടു ഇരിക്കുക ആയിരുന്നു.
ഞാൻ അവളുടെ മുൻപിൽ മുട്ട് കുത്തി നിന്നു , എന്നിട്ട് കുമ്പിട്ടു ഇരിക്കുന്ന അവളുടെ മുഖം ഞാൻ രണ്ടു കൈകളാൽ കോരിയെടുത്തു,
"ലെച്ചു , നീ എന്നോട് പിണക്കം ആണോ, "
അവളുടെ കരഞ്ഞു തളർന്ന മുഖത്തു നോക്കി ഞാൻ ചോദിച്ചു.
അവൾ ഒന്നും പറഞ്ഞില്ല.

അവൾ വിങ്ങി പൊട്ടി കൊണ്ട് പറഞ്ഞു.
"നീ ഇങ്ങനെ കരയല്ലേ, നീ കരഞ്ഞാൽ ഈ ഏട്ടന് സഹിക്കില്ല, കഴിഞ്ഞ കാര്യങ്ങൾ ഒക്കെ ഒരു ദുസ്വപ്നം ആയി മറക്കാം, എനിക്ക് നിന്നെ തിരിച്ചു കിട്ടിയല്ലോ അതു മതി "
ഞാൻ പറഞ്ഞു.
എന്നിട്ട് അവളെ എന്നിൽ നിന്നും അടർത്തി മാറ്റി. അവളുടെ കവിളിൽ ഒഴുകി ഇറങ്ങിയ കണ്ണീർ ഒക്കെ ഞാൻ കൈകൊണ്ട് തുടച്ചു മാറ്റി.
"എന്റെ മോളുടെ മുഖം ഒക്കെ ഷീണിച്ചു, "
ഞാൻ അവളുടെ കവിളിൽ തലോടി കൊണ്ട് പറഞ്ഞു.
എന്റെ തലോടലിൽ അവളുടെ മുഖത്ത് ചെറുപുഞ്ചിരി വിടർന്നു.
"ഉം, ഏട്ടനും മാറി താടി ഒക്കെ വന്നു വലിയ ആളെ പോലെ ആയി "
അവൾ ചെറു ചിരിയാൽ പറഞ്ഞു.
"ഉം "
ഞാൻ ചിരിച്ചു കൊണ്ട് മൂളി.
"അല്ല , എവിടെ ആയിരുന്നു ഇത്രയും നാൾ "
അവൾ ചോദിച്ചു.

ഞാൻ അതും പറഞ്ഞു അവിടെ നിന്നും എഴുനേറ്റു ഒപ്പം അവളുടെ കൈകളിൽ പിടിച്ചു കൊണ്ട് അവളേം എഴുന്നേൽപ്പിച്ചു.
ഞാനും അവളും കൂടി കട്ടിലിൽ ഇരുന്നു അപ്പോഴും അവളുടെ ഇടതു കൈ എന്റെ വലതു കൈയിൽ ആയിരുന്നു.
💬 Comments
View all comments